അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Monday, December 12, 2011

തലക്കെട്ടില്ല!

Posted Image


നിന്‍ വാക്കുകളില്‍ നിറഞ്ഞ പ്രണയത്തില്‍ എന്‍ പ്രാണന്‍ പിടഞ്ഞു വീഴുമ്പോള്‍
കണ്ണുകളില്‍ നിറഞ്ഞ ചോര നിലത്തുവീണ് ചിന്നി ചിതറുമ്പോള്‍
അന്തരീക്ഷമാകെ എന്‍ പച്ചജീവന്റെ കത്തുന്ന മണം നിറയുമ്പോള്‍
അസ്തിചീളുകള്‍ ഈ പ്രണയാഗ്നിയില്‍ പൊട്ടിത്തെറിക്കുമ്പോള്‍
ആത്മാവിന്റെ
ഏതോ കൂടുകളില്‍ നിന്റെ പദസ്വനം കേള്‍ക്കും
ഒടുവില്‍ ഓര്‍മയാകുന്ന സാഗരത്തില്‍ ... എന്റെ ചിതാഭസ്മവും നീ ഒഴുക്കും ....
എന്റെ ജീര്‍ണ്ണിച്ച ചിന്തകള്‍ .. ഭ്രാന്തമായ വ്യാകുലതകള്‍ ...
നിന്റെ ഓര്‍മകളില്‍ ഉറഞ്ഞു തളംകെട്ടാതിരിക്കട്ടെ ........
വീണ്ടുമൊരു പുനര്‍ജന്മത്തിന് കാത്ത് ഞാന്‍ ഈ ഭൂമിയെ ചുറ്റി നടക്കും ....
വീണ്ടും നിന്റെ കൂടെ ഇരിക്കാന്‍ .. വീണ്ടും നിന്നോട് മിണ്ടാന്‍
നിന്‍ ചുംബന ശരങ്ങള്‍ ഏറ്റു പ്രാണന്‍ പിടയാന്‍ ...
വീണ്ടും വീണ്ടും നിന്‍ കണ്ണുകള്‍ ഒരു കണ്ണുനീരായ് നിറയാന്‍

Friday, December 2, 2011

അമ്മു - ഒരു ഓര്‍മ്മക്കുറിപ്പ്


കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു ഓര്‍മ്മക്കുറിപ്പ്  എഴുതുകയാണ്  ... ഈ  ഓര്‍മ ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് .... സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്നും കാണാന്‍ ഇഷ്ടപെട്ടിരുന്ന  എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരു മുഖം. ജീവിതമാകുന്ന ഈ യാത്രയില്‍ നാം കണ്ടുമുട്ടുന്നതില്‍ വിരളമായി ചിലരെങ്കിലും നമ്മുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കും ...ചിരി വിടര്‍ത്തും.... എനിക്കങ്ങനെ ഒരുപാട് മുഖങ്ങള്‍ ഉണ്ട് ... നെഞ്ച്   കൊത്തിപ്പറിച്ചു   കൊണ്ടുപോയവരും ... തോരാത്ത കണ്ണുനീര്‍ നല്‍കിയവരും ... പിന്നെ എന്നും സുന്ദരമായ ഓര്‍മ്മകള്‍ നല്‍കിയവരും .. ആ എന്നും ഓര്‍മ്മികാന്‍ നല്ല ഓര്‍മ്മകള്‍ നല്‍കിയ ഒരു പെണ്‍കുട്ടിയാണ് അമ്മു!
അമ്പിളി അതായിരുന്നു അവളുടെ പേര് ... എന്‍റെ ഈ കുറിപ്പിലൂടെ ഞാന്‍ എന്നും അവളെ സ്വന്തമായി വിളിക്കുന്ന അമ്മു എന്ന പേരുതന്നെ വിളിക്കാം അല്ലേ ? ...മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഞങ്ങള്‍ടെ സ്കൂളില്‍ അവള്‍ വന്നത് ... അവളുടെ ഏട്ടന്‍  എന്‍റെ കൂടെ മൂന്നില്‍ പഠിക്കുന്നു ... എറണാകുളം ആണ് അവരുടെ ദേശം ... അച്ഛന്‍ എന്‍റെ നാട്ടില്‍ ഒരു മെക്കാനിക്കല്‍ ഷോപ്പ് നടത്തുന്നുണ്ട് .. അമ്മുവിന്‍റെ  ചേട്ടനും ഞാനും നല്ല കൂട്ടായിരുന്നു ... പക്ഷെ ഏറണാകുളം  സംസാരശൈലി എനിക്ക് അത്ര പിടിയില്ല അപ്പോള്‍ ... ഒരു നിമിത്തമെന്നു  പറയാം എല്‍ പി എസ് പഠനം കഴിഞ്ഞു ഞാന്‍ ഗവ: മോഡല്‍ ഹൈ സ്കൂള്‍ വെങ്ങാനൂരില്‍ ആണ് തുടര്‍ന്ന് പഠിച്ചത് ... അഞ്ചാം ക്ലാസ്സില്‍ അസുഖമില്ലതതിനെ തുടന്നു ഞാന്‍ പരീക്ഷ എഴുതിയിരുന്നില്ല ... അങ്ങനെ ഒരിക്കല്‍ കൂടി ആ ക്ലാസില്‍ ഇരുന്നു പഠിക്കാന്‍ യോഗം കിട്ടി .... എന്‍റെ ജീവിതത്തിലെ എന്നും ഓര്‍മകളില്‍ സുഗന്ധം നിറഞ്ഞ വര്‍ഷങ്ങള്‍ ... അടുത്ത വര്‍ഷം അമ്മുവും ആ സ്കൂളില്‍ വന്നു .. എന്‍റെ ക്ലാസ്സില്‍ . അങ്ങനെ കാലം വീണ്ടും കഴിഞ്ഞു .. അറിയാതെ ഞങ്ങള്‍ അടുത്ത കൂട്ടുകാരായി .... അവള്‍ക്ക് സൈക്കിള്‍ ഉണ്ടായിരുന്നു അവളുടെ ഏട്ടനും രണ്ടുപേരും സൈക്കിള്‍ ഇല്‍  വരും ഒരുമിച്ച് തിരിച്ച്  പോകും .. അപ്പോള്‍ എന്‍റെ ആ കൊച്ചു മനസ് ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍ .. ഞാന്‍ എന്‍റെ വാപ്പക്ക് ഗള്‍ഫിലേക്ക് ലെറ്റര്‍ എഴുതി എനിക്ക് ഒരു സൈക്കിള്‍ വേണമെന്ന് ... പക്ഷെ വാങ്ങി തന്നില്ല ... എട്ടാം ക്ലാസ് അധ്യായന വര്‍ഷമാണ്‌ ഞങ്ങളുടെ സുഹൃത്ത് ബന്ധം തുടങ്ങുന്നത് ....
എനിക്കെന്നും അമ്മുവിന്‍റെ സംസാരം ഇഷ്ടമായിരുന്നു ...  ആ തൃശൂര്‍ ശൈലി  കുറെ ഒക്കെ മാറ്റി എടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാകാം ... ഒരുപാട് സംസാരിക്കും ഒരുപാട് ചിരിക്കും കുറേ കളിയാക്കും ചിലപ്പോ കള്ളദേഷ്യം നടിക്കും .. എന്ത് കൊണ്ടും ഒരു നല്ല പെണ്‍കുട്ടിയുടെ എല്ലാ സ്വഭാവങ്ങളും അമ്മുവിനുണ്ടായിരുന്നു ... ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടുപേരും മത്സരിച്ചായിരുന്നു എട്ടാം ക്ലാസ്സില്‍ പഠിത്തം ...  അത് കൊണ്ട് തന്നെ ഒരു വല്ലാത്ത ഇഷ്ടമായിരുന്നു  അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ എന്നും മത്സരിച്ചിരുന്നു .. ഇതൊക്കെ തന്നെയാകാം ഞങ്ങളുടെ ബന്ധത്തിന്   കാരണവും... പത്താം ക്ലാസ്സ്‌ എത്തിയപ്പോഴേക്കും  എനിക്ക് അവളെ ഒരുനാള്‍ കാണാതിരുന്നാല്‍ ഒരുവല്ലായ്മ അനുഭവപ്പെടും.... അവളുടെ വീട്ടില്‍ വിളിക്കും ... ഞങ്ങളുടെ സുഹൃത്ത് ബന്ധം എന്നും ഒരു നല്ല ഓര്‍മയാണ് ..  സ്കൂളിലെ ബാക്കി ഉള്ള കുട്ടികള്‍ക്ക് അസൂയയായിരുന്നു ഞങ്ങളോട് ... പലപ്പോഴും കാലങ്ങള്‍ക്ക് ശേഷവും ചിലരെങ്കിലും കാണുമ്പോഴോ വിളിക്കുമ്പോഴോ  എന്നോട് ചോദിക്കും അമ്മുവും ആയിട്ട് കൂട്ട്  ഒന്നുമില്ലേ എന്ന് ... അവര്‍ക്കറിയാം എന്നും ഞങ്ങളുടെ കൂട്ട് ഇങ്ങനെ തുടരും എന്ന് ....   ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളായി  ഇരിക്കണം അതായിരുന്നു ഞങ്ങളുടെ വല്യ ആഗ്രഹം .. പല കൂട്ടുകാരും ചോദിക്കുമായിരുന്നു  നിങ്ങള്‍ തമ്മില്‍ പ്രേമത്തിലാണോ എന്നൊക്കെ ... അവരോടൊക്കെ ഒരു ചെറുചിരിയോടെ ഞങ്ങള്‍ പറഞ്ഞു എന്നും കൂട്ടുകാരാണെന്ന്... ഞങ്ങള്‍ കുറെ കര്യങ്ങള്‍ ഷെയര്‍ ചെയ്യുമായിരുന്നു .... ഹൈസ്കൂള്‍ കഴിഞ്ഞു പിന്നെ ഞങ്ങള്‍ വേറെ സ്കൂളില്‍ പഠനം തുടര്‍ന്ന് അടുത്തായിരുന്നു രണ്ടുസ്കൂളുകളും ... അപ്പോഴും ആ സൗഹൃതം തുടര്‍ന്നു ... ഇടക്ക് കാണുമ്പോള്‍ ഒരു നോട്ടം ഒരു ചിരി .. വീട്ടില്‍ നിന്നും വിളിക്കുമായിരുന്നു ഞാന്‍ .. എന്‍റെ ശബ്ദം അമ്മു വിന്‍റെ വീട്ടില്‍ എല്ലാര്‍ക്കും സുപരിചിതമാണ് ... ഞാന്‍ ഹലോ എന്ന് പറഞ്ഞാല്‍ അവര്‍ അമ്മു വിനെ വിളിക്കും ... രണ്ടു വീട്ടിലും നങ്ങളുടെ കൂട്ടുകെട്ട് അറിയാമായിരുന്നു .. ഒരു കളങ്കമില്ലാത്ത  സൗഹൃദം  അവര്‍ അംഗീകരിച്ചു .. ഇപ്പോഴും അംഗീകരിക്കുന്നു .... ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍  എത്തി ... ഇടക്ക് വിളിക്കും ... കുറെ നേരം വാതോരാതെ സംസാരിക്കും ... അടിയിടും കളിയാക്കും ... കുറച്ചു  നേരം ഒന്നും മിണ്ടാതിരിക്കും ... പണ്ട് കൂട്ടുകാര്‍ പറയുമായിരുന്നു .. ഒരു ആണിനും പെണ്ണിനും ജീവിതം മുഴുവന്‍ ഒരിക്കലും സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലെന്ന് ... അതിന്‍റെ അര്‍ഥം അവളുടെ കല്യാണം നിശ്ചയിച്ചപ്പോഴാണ് മനസ്സിലായത് ...  കല്യാണ വിവരം അറിഞ്ഞപോഴേക്കും ഞാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയിതു ... ഇതിനു മുന്നേ ഞാന്‍ നാട്ടില്‍ പോയത് രണ്ടു പ്രാവശ്യം എന്‍റെ രണ്ടു സഹോദരിമാരുടെ കല്യാണത്തിനാണ് .... അമ്മുവും എനിക്കങ്ങനെയാണ് ... ഞാന്‍ കല്യാണത്തിന് നാട്ടില്‍ കാണും എന്ന് ഫോണിലൂടെ പറഞ്ഞപ്പോള്‍ അവള്‍ക്ക് വല്യ സന്തോഷമായി ... നാട്ടില്‍ പോകാന്‍ ലീവ് കിട്ടിയപ്പോള്‍  എനിക്കും സന്തോഷം ... കല്യാണത്തിന് ഒരു ആഴ്ച മുന്‍പ് ഞാന്‍ നാട്ടില്‍ എത്തി .... അങ്ങനെ അമ്മുവിന്‍റെ കല്യാണവും കണ്ടു ..
ഇന്നിപ്പോള്‍ എല്ലാര്‍ക്കും തിരക്ക് .. ജീവിതം നേരെ ആക്കാനുള്ള മരണപ്പാച്ചില്‍ .. ഇതിനിടയില്‍ ചില നല്ല പനിനീര്‍ പൂ മണമുള്ള നനുത്ത മഞ്ഞിന്റെ തലോടല്‍ പോലെ ആ ഓര്‍മ്മകള്‍ ... ആ സ്കൂളും ഇരുന്ന ബെഞ്ചും ടെസ്കും .. എല്ലാ ഓര്‍മകളില്‍ സന്തോഷം നിറക്കുന്നു ..എന്‍റെ വെകേഷന്‍ നാളുകളില്‍ ഞാന്‍ എന്‍റെ പഴയ സ്കൂളില്‍ ആ 10  D  എന്ന ക്ലാസില്‍ പോയി ഇരിക്കുമായിരുന്നു ... അവിടെ ഞങ്ങളെ പഴയ കുട്ടികളായി കാണാമായിരുന്നു ... ഈ പ്രവാസം നല്‍കുന്ന ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം.. 
എന്‍റെ ജീവിതത്തില്‍ ഒരു അദ്ധ്യായം തന്നെ നീയാണ് അമ്മു... നന്ദി നല്‍കിയ  സുഹൃത്ത് ബന്ധത്തിന്.... എന്നും ജീവിതാവസാനം വരെ ഓര്‍മയില്‍ നില്‍കുന്ന മുഖം...   വാക്കുകളില്ല നിന്നെ കുറിച്ചു പറയാന്‍ ... ഇനിയും ഒരു വെകേഷന്‍ നാളുകളില്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ

Saturday, November 26, 2011

എല്ലാം ഓര്‍മ്മകള്‍ അല്ലെ ?ഇതെല്ലാം ഓര്‍മ്മകള്‍ ,
വഴിയരുകില്‍ ഒരു പെണ്ണിനെ കണ്ടു ഞാന്‍
പണ്ടെങ്ങോ കണ്ടു മറന്ന മുഖം ...
അവളുടെ കണ്ണുകള്‍ വൈദൂര്യം
ആ കണ്ണുകള്‍ എനിക്കറിയാം , വളരെ മുന്‍പേ ..
എന്‍റെ ഓര്‍മയിലെവിടെയോ ഒരു കവിത-
പാടിയൊരു പാവാടക്കാരി ....
 വീണ്ടും  കാലങ്ങള്‍ കഴിഞ്ഞു  എന്‍ മുന്നില്‍
ഒരു വല്യ പെണ്ണായി നിന്നു  ....
എന്നും ഒറ്റക്കിരിക്കാന്‍ വിധിച്ചവള്‍
ഓര്‍മ്മകള്‍ നല്‍കിയത് നഷ്ടങ്ങള്‍ മാത്രം
ജീവിതം നല്‍കിയത് വേദന മാത്രം ...
അവളുടെ വേദന ഞാന്‍ കുറച്ചു  കടം വാങ്ങി
എന്‍റെ സ്വന്തമാക്കി  വച്ചു....

ഒടുവിലൊരു നാള്‍ .....
എന്നോടവള്‍ പറഞ്ഞു "നീയെന്‍ സ്വന്തമായിരുന്നെങ്കില്‍
എന്നാശിച്ചു ഞാന്‍"  ..
 വെറുതെ എന്‍ ആശ ... ഒരിക്കലും നടക്കാത്ത ആശ!
എന്‍റെ ഉള്ളില്‍ അവള്‍ ഒരു ചോദ്യമായി മാറി...
ഒടുവില്‍ ഞാന്‍ പറഞ്ഞു ഞാന്‍ നിന്‍റെ സ്വന്തമാണ് .. എന്നും ...
പിന്നേം കാലങ്ങള്‍ കഴിഞ്ഞു ...
കഥകളും കവിതകളും  ഞങ്ങള്‍ക്കുള്ളില്‍
പിന്നെ ഒരുനാള്‍ എന്നോട് ഒരു വാക്കുപോലും
മൊഴിയാതെ അവള്‍ പോയി മറഞ്ഞു ...
ഈ വല്യ ഭൂമിയില്‍ അവളെ ഞാന്‍ തേടിയലഞ്ഞു ...
കഴിയുന്നതെല്ലാം ചെയ്തു  .. അവളെ കണ്ടെത്താന്‍
ഇന്നും കണ്ടെത്തിയില്ല ... ചിലര്‍ അങ്ങനെയാണല്ലേ ?
എല്ലാം നല്‍കിയിട്ട്  ഒരു വാക്ക് മിണ്ടാതെ പോകും ..

പ്രിയേ ഓര്‍മിക്കുമോ നീ ....
അന്നു  രാവില്‍  നീയെന്‍ കൂടെ
ചേര്‍ന്നിരുന്നു  പറഞ്ഞ കഥകള്‍,
ഒരു  മഴയുടെ നിശ്വാസത്തില്‍ ഞാന്‍ നിന്‍
കഴുത്തില്‍ നല്‍കിയ ആദ്യ ചുംബനം,
രാവിന്‍റെ  മൂകതയില്‍ എന്നെ ശ്വാസം മുട്ടിച്ച
ഒരായിരം ചുംബനങ്ങള്‍ ....
തമ്മിലാദ്യമായി പറഞ്ഞ ആശംസകള്‍ ....
തമ്മിലാദ്യം തുടങ്ങിയ കൊച്ചു പിണക്കങ്ങള്‍ ....
പറഞ്ഞു തീര്‍ത്ത നൊമ്പരങ്ങള്‍,
പറഞ്ഞിട്ടും തീരാത്ത കഥകള്‍ ,
ഒരു വൈകുന്നേരം കൈകള്‍ ചേര്‍ത്ത് പിടിച്ചു 
നമ്മള്‍ നമ്മള്‍ നടന്നു നീങ്ങിയ വയലോരം
ആ വയലോരത്തില്‍ നിന്നെ ശല്യപെടുത്തിയ
തെമ്മാടിക്കാറ്റ് ...
ആ കാറ്റില്‍   നിന്‍ മുടിയിഴകള്‍ എന്‍ മുഖത്ത് വീണു
നിന്‍റെ മണം....
അതെന്‍   ഉള്ളത്തില്‍ നിറച്ച വൈദ്യുതപ്രവാഹം
വീടിന്‍ വരാന്തയിലിരുന്നു നാം കണ്ട അസ്തമയ സൂര്യന്‍
ആ സൂര്യന്‍ നിന്‍റെ കവിള്‍ത്തടങ്ങളില്‍ ഉണ്ടാക്കിയ
സ്വര്‍ണ പ്രഭ,
ഒടുവിലന്നു പിരിയുമ്പോള്‍ നല്‍കിയ
ആലിംഗനം ... എന്‍റെ ചുമലില്‍
ഇറ്റുവീണ നിന്‍ ചുടു കണ്ണുനീര്‍
നിന്‍ നെറ്റിയില്‍ ഞാന്‍ നല്‍കിയ
ചുടു ചുംബനങ്ങള്‍ ....
എല്ലാം ഓര്‍മ്മകള്‍ അല്ലെ ?

Thursday, November 3, 2011

നിനക്കായ്‌ .........
എന്റെ പ്രണയിനിക്ക്  ... ദിനരാത്രങ്ങളില്‍ വിരുന്നു വരുന്ന നിന്നോര്‍മകള്‍ എന്‍ മനസ്സില്‍ ഒരായിരം നൊമ്പരങ്ങള്‍ ഉണര്‍ത്തുന്നു ... എന്റെ വാക്കുകള്‍ കൊണ്ടെനിക്ക് പറയാനാകില്ല നിന്നോടുള്ള ഇഷ്ടങ്ങള്‍ ... എന്റെ സ്വപ്നങ്ങളില്‍ എന്നും നീ നിറഞ്ഞിരുന്നു ... ഒരു മായാത്ത ചിത്രമായി .. നിന്നെ കണ്ട ശേഷമാണെന്റെ സ്വപ്നങ്ങള്‍ക്ക് മാരിവില്ലിന്റെ അഴക് ലഭിച്ചത് .. അതിനു അര്‍ഥം ലഭിച്ചത് ... അത് വരെ അവയെല്ലാം എന്നെ പോലെ തന്നെ ... അര്‍ദ്ധശൂന്യമായ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു .... ഒരു ഇളം തെന്നല്‍ പോലെ എന്റെ മനസ്സില്‍ നീ തണുപ്പ് വീശി ... ആ തണുപ്പില്‍ ഞാന്‍ ഉണര്‍ന്നു..... അപ്പോഴേക്കും നീ പോയകന്നു! ... എനിക്ക് നിന്നോട് പ്രണയം തോന്നിയപോഴും ഞാന്‍ നിന്നോട് പറഞ്ഞു നമ്മള്‍ ഒരിക്കലും ഒന്നിക്കില്ല .... വിധിക്ക് പോലും നമ്മെ ഒരുമിപ്പിക്കാന്‍  കഴിയില്ല എന്നും ... അപ്പോഴൊക്കെ എനിക്ക് ശക്തി പകര്‍ന്ന നീ ... ഇന്നെന്റെ അരുകില്ല എന്നതോര്‍ക്കുമ്പോള്‍ ... എനിക്കെവിടെയാണ് പിഴച്ചത്?
ഓര്‍ക്കുന്നുവോ അന്ന് രാവുകളില്‍ നാം  പറഞ്ഞു തീരാത്ത സ്വപ്‌നങ്ങള്‍? .... അവയിന്നെ നോക്കി വിളറി ചിരിക്കുന്നു .. കല്ലെറിയുന്നു ... ആ സ്വപ്നങ്ങള്‍ക്ക് ഏഴു വര്‍ണങ്ങള്‍ ആയിരുന്നു മഴവില്ലുപോലെ .... ഇന്നവയുടെ നിറങ്ങള്‍ മങ്ങി  ഒരു നരച്ച വെള്ളനിറമായി .. നിറം മങ്ങിയെങ്ങിലും അവക്കിന്നും ജീവനുണ്ട് ... മാരിവില്ലിന്റെ അഴകുള്ള സ്വപ്‌നങ്ങള്‍ എല്ലാര്ക്കും ഇഷ്ടമാകും .. പക്ഷെ എന്റെ നെഞ്ചിനുള്ളില്‍ കുരുങ്ങിയ നിറം മങ്ങി നശിച്ചു കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ ആരേം കാണിച്ചില്ല ... ഒരു പക്ഷെ അവരും എന്നെ നോക്കി ചിരിച്ചാലോ ... ഒരു വിഡ്ഢി എന്ന് വിളിച്ചാലോ ? അത് വേണ്ട! എല്ലാം എന്റെ ഉള്ളിലിരിക്കട്ടെ ... അവയൊക്കെ നശിച്ച് എന്റെ നെഞ്ചോട് ചേര്‍ന്ന് ഇല്ലാതാകട്ടെ ... കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നങ്ങള്‍ എന്നും സ്വപ്നങ്ങളായിരുന്നു .... അവ ഒന്നും തന്നെ യാഥാര്ത്യമായില്ല .... അതിന്റെ കൂടെ നീയും ഒരു സ്വപ്നമായി എന്റെ ഓര്‍മ്മകള്‍ നിറഞ്ഞ മറവിയുടെ കരിമ്പടം പുതച്ച ഈ കരളിനുള്ളില്‍ ഒടുങ്ങുകയാണ് .....


ഒന്നുമാത്രം പറയാന്‍ ബാക്കി  നിന്നോട് .... "ഞാന്‍ എന്നെക്കാള്‍ നിന്നെ സ്നേഹിച്ചിരുന്നു .... വിശ്വസിച്ചിരുന്നു.... കൊതിച്ചിരുന്നു..... "ഓര്‍ക്കുക വല്ലപ്പോഴും

Saturday, September 17, 2011

ഒരു നോവുള്ള സുഖം

ഓര്‍ക്കുവാനോരായിരം  ഓര്‍മ്മകള്‍ തന്നിട്
എങ്ങോ പോയ്‌ മറഞ്ഞെന്‍ പൈങ്കിളി ...
നല്‍കിയ ഓര്‍മ്മകളെല്ലാം  എന്‍ ഹൃദയം
തര്‍ക്കുന്നു ... എനിക്ക് വിരഹം നിറക്കുന്നു ...
വീണ്ടുമൊരു  മഴക്കാലം
എന്നില്‍ ആര്‍ദ്രമാം
നിന്‍ പ്രണയ ഗാനങ്ങള്‍ കേള്‍കവേ...
ചാറിവീഴും മഴയോട് ചോദിച്ചു ഞാന്‍ ...
കണ്ടുവോ നീയെന്‍ കണ്മണിയെ ...
കാലങ്ങളായി  ഞാന്‍ കാത്തിരിപ്പൂ എന്‍ കുടിലിന്‍
പടിവാതിലില്‍ ... നിന്‍ കാലൊച്ച കേള്കുവാന്‍ ...
വന്നതില്ല നീ എന്നോടൊപ്പം ഈ മഴയില്‍ നനയുവാന്‍ ...
വെറുതെയീ ഓര്‍മ്മകള്‍ ഓര്‍ക്കുവാന്‍ .....
വെറുതെ നിന്നെ കാത്തിരിക്കുവാന്‍ ....
വെറുതെ അറിയാതെ കണ്ണീരു ഉതിര്‍ക്കാന്‍ ..
ഒരു ചെറിയ നോവുള്ള സുഖം .........
To  My  ❤ 

Sunday, September 11, 2011

നക്ഷത്രകണ്ണുള്ള പെണ്‍കുട്ടി


Posted Imageഏകാന്തത ഏറ്റവും വലിയ വികാരമാണ് .. ചിലപ്പോള്‍ ജീവിതം എല്ലാ അര്‍ത്ഥത്തിലും നമ്മളെ ഒരു ഏകാന്തനാക്കിമാറ്റും. ഈ എന്നെപോലെ . ഞാന്‍ ഈ കുട്ടിയെ കാണുന്നത് അബുദാബി എയര്‍പോര്‍ട്ടില്‍ വച്ചാണ് ... ഇന്നെന്റെ ആദ്യ വെകേഷന്‍ ആണ് ... ആദ്യമായി അവളെ കണ്ടപ്പോള്‍ എനിക്ക് തോന്നി എന്റെ അടുത്തറിയുന്ന ആരോ ആണെന്ന് ..റൂമില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ചപോഴും ഇടക്ക് വണ്ടി തകരാര്‍ ആയപ്പോഴും മനസ് പറയുന്നുണ്ടായിരുന്നു .. പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് സംഭവിക്കും എന്ന് .. അത് ഇതായിരിക്കുമോ .. അറിയില്ല ...
നവംബര്‍ മാസത്തിന്റെ ആദ്യമായാതെ ഉള്ളൂ പുറത്ത് നല്ല തണുപ്പ് .. ചെറിയ മൂടല്‍ മഞ്ഞുണ്ട് ഫ്ലൈറ്റ് എല്ലാം ലേറ്റ് ആണിന്നു .. സാമാന്യം ജനതിരക്കും ഉണ്ട് ഐര്‍പോട്ടില്‍ ... ബോര്‍ഡിംഗ് ചെക്ക്‌ അപ്പ്‌ കഴിഞ്ഞു ഞാന്‍ യാത്രകരുടെ സീറ്റ്‌ ലക്ഷമാക്കി നടന്നു.. പുറത്തെ തണുപ്പും ഉള്ളിലെ എ സി യും കാരണം കയ്യ് ആകെ മരവിച്ചു .. എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു .. ഞാന്‍ താമസിച്ചതിനലാകും... അപ്പോഴാണ് ഞാന്‍ ആ കുട്ടിയെ കണ്ടത് .. ഈ കഥ അവളെ കുറിച്ചാണ് .... എന്റെ ജീവിതത്തില്‍ അപൂര്‍വമായി വരുന്ന ചില സന്തോഷവും നശിച്ച ഓര്‍മകളും നല്‍കുന്ന സന്ദര്‍ഭങ്ങള്‍ ...
അവള്‍ സുന്ദരിയാണ് ... എല്ലാത്തിലുമുപരി അവളുടെ കുട്ടിതമാര്‍ന്ന മുഖമാണെന്നെ ആകര്‍ഷിച്ചത് ... ആ കണ്ണുകള്‍ അവിടുത്തെ പ്രകാശത്തിലും താരകത്തെ പോലെ തിളങ്ങുന്നുണ്ടായിരുന്നു ... എന്തോ കണ്ടുപിടിക്കാനെന്നപോലെ ഒരു പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു ... അവളുടെ തൊട്ടടുത്ത കണ്ട സീറ്റില്‍ ഞാന്‍ ഇരുന്നു .. S K പൊറ്റക്കാടിന്റെ " ഒരു ദേശത്തിന്റെ കഥ " ആണ് അവള്‍ വായിക്കുന്ന പുസ്തകം... ഇന്നത്തെ തലമുറ എത്ര പേര്‍ കണ്ടുകാണും എന്നറിയില്ല ആ പുസ്തകം .. അതിലെ കൃഷ്ണന്‍ നായരുടെ ഓര്‍മ്മകള്‍ ഇന്നും എന്നെ വേട്ടയാടുന്നുണ്ട് ... 2 മണികൂര്‍ ഫ്ലൈറ്റ് ലേറ്റ് ആണ് .. ഞാന്‍ എന്റെ ipod എടുത്ത് ചുമ്മാ പാട്ടുകള്‍ നെക്സ്റ്റ് അടിച്ചു കൊണ്ടിരുന്നു .. ആ കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു ഉദ്വേശം .. എനിക്ക് അവളോട്‌ സംസാരിക്കണം എന്നുണ്ട് പക്ഷെ .. എനിക്കറിയില്ല എങ്ങനെ സംസാരിക്കണമെന്ന് ... അവള്‍ ആ ബുക്കില്‍ മുഴുകി ഇരിക്കുകയാണെന്നു തോന്നി.. ഞാന്‍ ആലോചികുക്കയായിരുന്നു എങ്ങനെയാ ഇത്രയും മൂടല്‍മഞ്ഞു ഇന്ന് ഐര്‍പോര്ട്ടില്‍ .. അപ്പോള്‍ ഒരു സിദ്ധാന്ധം ഓര്‍മ വന്നു " എന്ത് നടക്കുന്നതിനും ഒരു കാരണം കാണുമെന്നു "... കുറച്ചു കഴിഞ്ഞു അവള്‍ പുസ്തകം മാറ്റിവച്ച് ... എന്റെ നേരെ നോക്കി ഞാന്‍ ഒന്ന് ചിരിച്ചു .. പക്ഷെ അവള്‍ ചിരിച്ചില്ല പകരം എനിക്ക് ഒരു നോട്ടം നല്‍കി .. ആ നോട്ടത്തില്‍ ഉണ്ടായിരുന്നു .. ജീവിതത്തില്‍ എന്തൊകെയോ നഷ്‌ടമായ ഒരു ഒരു പെണ്ണിന്റെ ഉളള് .. അവളുടെ കണ്ണുകളില്‍ തെളിയുന്നുണ്ടായിരുന്നു ... അവളുടെ ഹൃദയം ഒരുപാട് വേദനകള്‍ കൊണ്ട് നടക്കുയാണെന്ന് ... ചിലപ്പോള്‍ ജീവിതം അങ്ങനെയാണ് . നമ്മുടെ അടുത്തറിയുന്ന ആളുകളുടെ ഉള്ളുപോലും നമുക്ക് കാണാന്‍ സാധിക്കില്ല .. അവരെ ഉള്ളില്‍ എന്തുണ്ടെന്ന് ...
എനിക്ക് തോന്നി അവളുടെ ഉള്ളില്‍ ഉള്ളതൊക്കെ അവള്‍ക്ക് ആരോടെങ്കിലും പങ്കുവക്കണമെന്നു ...
വീണ്ടും അവള്‍ എന്നെ നോക്കി.. എന്തോ എന്റെ നോട്ടം അവള്‍ക്ക് അരോചകമായി തോന്നുന്നപോലെ .. ഞാന്‍ നോട്ടം പിന്‍വലിച്ചു ..
പെട്ടന്ന് ചോദിച്ചു ചെറിയ ജാള്യതയോടെ " തിരുവനന്തപുരത്തെക്ക് ആണോ "
അതെ എന്ന് തലയാട്ടി
" U A E യില്‍ എന്ത് ചെയ്യുന്നു " ഞാന്‍ വീണ്ടും ചോദ്യം
"U A E യില്‍ ഒന്നുമല്ല അയര്‍ലണ്ട് - ഇല്‍ നിന്നാണ് തന്റെ വരവെന്നും ദുബായ് വഴി നാട്ടിലേക്ക് പോകുവനയിരുന്നു പ്ലാന്‍ പിന്നെ ദുബായില്‍ യന്ത്ര തകരാറ് കാരണം ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയിതെന്നും അവരുടെ ബസില്‍ അബുദാബിക്ക് വന്നു ഇവിടുന്നു നാട്ടിലേക്ക് പോകുയനെന്നും പറഞ്ഞു നിര്‍ത്തി "
ഞാന്‍ പറഞ്ഞു " ഞാന്‍ സമീര്‍ "
"ലക്ഷ്മി വര്‍മ " അവളും മൊഴിഞ്ഞു
അങ്ങനെ ഞങ്ങള്‍ തമ്മില്‍ സംഭാഷണം തുടര്‍ന്ന് കൊണ്ടിരുന്നു .. പണ്ടെങ്ങോ കണ്ടു മറന്ന സുഹൃത്തുകളെ പോലെ ... എന്തോ ഒരു വല്ലാത്ത അടുപ്പമായിരുന്നു ഞങ്ങളുടെ മനസുകള്‍ തമ്മില്‍ എന്നത് ഞങ്ങളുടെ സംഭാഷണത്തില്‍ നിഴലിച്ചു നിന്നു ... ഫ്ലൈറ്റ് റെഡി ആകും മുന്നേ ഞാന്‍ ഒരു കോഫി ഓഫര്‍ ചെയിത്തത് അവള്‍ക്കു നിരസിക്കാന്‍ കഴിഞ്ഞില്ല ... ആ കോഫി കുടിച്ചു ഞങ്ങള്‍ ഓര്‍മകളുടെ തീരത്ത് കൂറെ കഥപറഞ്ഞിരുന്നു .. അറിയിപ്പ് വന്നപ്പോള്‍ വിമാനത്തില്‍ കേറാന്‍ പുറപെട്ടു ... ഞാന്‍ അറിയാതെ മനസ്സില്‍ ആശിച്ചു അവളുടെ അടുത്ത സീറ്റ്‌ എനിക്ക് കിട്ടണേ .. ഓണ്‍ലൈന്‍ വഴി ടിക്കറ്റ്‌ ബുക്ക്‌ ചെയുമ്പോള്‍ ഞാന്‍ ജനലക്ക് സൈഡില്‍ ഉള്ള സീറ്റ്‌ ആണ് നോക്കി ബുക്ക്‌ ചെയിത്തത് .. കാരണം മുകളില്‍ നിന്ന് ആകാശ മേഘങ്ങള്‍ നോക്കാന്‍ നല്ല രസമാണ് ... ഒരു മരുഭൂമി പോലെ മേഘങ്ങള്‍ മണ്ണിന്‍ കൂനപോലെ നിറഞ്ഞ കിടക്കും അതിന്റെ അരുകില്‍ തട്ടി വിമാന ചിറകുകള്‍ ചലിക്കുന്നതൊക്കെ കാണാം .... ആരുടെയോ ഭാഗ്യം അല്ലെങ്കില്‍ എന്റെ നിര്‍ഭാഗ്യമോ .. എന്റെ സീറ്റിന്റെ രണ്ടു സീറ്റ്‌ മാറി അവളുടെ സീറ്റ്‌ ... ഞാന്‍ അവിടിരുന്ന ആളോട് അനുവാദം ചോദിച്ചു ഞങ്ങള്‍ സുഹൃത്തുക്കള്‍ ആണെന്നും എന്റെ സീറ്റില്‍ ഇരിക്കാമോ എന്നും ... ആശാന്‍ സമ്മതിച്ചു .. അവള്‍ എന്നരുകില്‍ വന്നിരുന്നു .. വിമാനം ഉയര്‍ന്നു തുടങ്ങി ... മൂടല്‍ മഞ്ഞിന്റെ കൂംബാരമാല്ലാതെ ആ രാത്രി വേറെ ഒന്നും കാണാന്‍ കഴിയുന്നില്ല .. ഞങ്ങള്‍ എപ്പോഴോ വീണ്ടും സംഭാഷണം തുടര്‍ന്നു ... പഴയ രാജകുടുംബത്തിലെ അവസാന കണ്ണികളില്‍ ഒരാള്‍ ... ജനിച്ചത് സൌദി അറേബ്യ യില്‍ ... ബിസിനെസ്സുകാരനായ അച്ഛന്റെ ഒരൊറ്റ മകള്‍ .. മകള്‍ക്കായി സംബാതിക്കാന്‍ അച്ഛന്‍ ഭാര്യയുമൊത്ത് അവിടെ തന്നെ ... അച്ഛന്റെയും അമ്മയുടെയും ലാളന കിട്ടാതെ ഒരു മുറിയില്‍ കഴിച്ചു കൂട്ടിയബല്യം .... ഊട്ടി യിലെ ബോര്‍ഡിംഗ് സ്കൂളില്‍ തുടര്‍ന്ന പ്രഥമ വിദ്യാഭ്യാസം ... എന്നും ഒറ്റക്കിരിക്കാനും ആരോടും ഒന്നും പറയാതിരിക്കാനും അവള്‍ പഠിച്ചത് ഇവിടെ നിന്നായിരുന്നു ... അമ്മയുടെ ഒരു സ്നേഹ ലാളനപോലും കിട്ടാതെ വളര്‍ന്ന ഒരു പെണ്ണിന്റെ വേദന എന്തോ എന്റെ മനസിനെ വല്ലാതെ വിഷമിപിച്ചു .... ഓരോ കഥകള്‍ കേള്‍കുമ്പോഴും എന്റെ കണ്ണുകള്‍ അറിയാതെ നനഞ്ഞു കൊണ്ടിരുന്നു .... പിന്നെ എപ്പോഴോ ഞങ്ങള്‍ സംഭാഷണം നിര്‍ത്തി .. എന്റെ ജീവിതവും ഈ ഗള്‍ഫിലെ കാര്യങ്ങളും ഒക്കെ പറഞ്ഞു തീര്‍ത്തു ....ഞങ്ങള്‍ രണ്ടുപേരും തുല്യ ദുഖിതര്‍ ആണെന്ന് തോന്നി ... സ്വപ്‌നങ്ങള്‍ കണ്ടുനടക്കേണ്ട കാലത്ത് ഒരു വീടിന്റെ ചുമതല നല്‍കി വാപ്പ ഒരിക്കലും വരാത്ത ലോകത്തേക്ക് യാത്രയായി .. വിധി ആദ്യം എന്നെ അങ്ങനെ തോല്പിച്ചു ... വേണ്ടും കരയേറി വന്നു ഇഷ്ടപെട്ട പെണ്ണിനെ സ്നേഹിച്ചു അപ്പോഴേക്കും വിസ എന്ന രൂപത്തില്‍ വിധി എന്നെ ഗള്‍ഫില്‍ എത്തിച്ചു ... ഈ അടുത്തിടെയാണ് എന്റെ പ്രണയിനിയുടെ വിവാഹം കഴിഞ്ഞത് ... ഒരു കണ്ണുനീര്‍ തുള്ളിയോടുകൂടി ഞാന്‍ അവളെ യാത്രയാക്കി... എന്തെല്ലാം അനുഭവിക്കണം ഒരു ജീവിതമായാല്‍ .. ഞാന്‍ ആ ഇരുട്ടത് പുറത്തേക്ക് നോക്കി ഇരുന്നു .. മേഘങ്ങളില്‍ തട്ടി വിമാന ചിറകുകള്‍ അനങ്ങുന്നതും നോക്കി ഇരുന്നു.. എന്തെല്ലാം തരത്തിലെ മനുഷ്യര്‍ .. ഒരോരുത്തര്‍ക്കും ഓരോ കഥകള്‍ ... ഓരോ ജീവിതങ്ങള്‍ ....
തിരുവനന്തപുരം എയര്‍പോര്‍ട്ട് എത്തുകയായി എന്ന അറിയിപ് വന്നു ... വിമാനം എയര്‍പോര്‍ട്ടില്‍ നിന്നു ... ഞാന്‍ എന്റെ സുഹൃത്തിനോട് യാത്ര പറയാനൊരുങ്ങി ...
" യാത്ര പറയണ്ട എന്നോട് .. നമുക്ക് വീണ്ടും കാണാം .. എന്നെ കുറിച്ച് ഇത്രെയും അറിയാവുന്നവര്‍ കുറവാണു ... എന്ത് കൊണ്ട് ഞാന്‍ ഇതൊക്കെ സമീര്‍ നോട്‌ പറഞ്ഞു എന്നറിയില്ല ... എന്തായാലും വീണ്ടുമൊരു കണ്ടുമുട്ടല്‍ പ്രതീക്ഷിക്കാം കൂട്ടുകാരാ ...."
എന്ന് പറഞ്ഞ ബാഗും എടുത്ത് അവള്‍ തിരിച്ചു നടന്നു .... അവളെനോക്കി ഞാന്‍ നിന്നു ... വീണ്ടുമൊരു കണ്ടുമുട്ടല്‍ ഉണ്ടാകുമോ? ....


Oru cherukadhayanithu .. jeevichirikunavaroo marichavarumayoo yathoru bandhavum illa ... just a story
oru cheriya novalete ezhuthanayirunnu plan but idakk vakkukal kittunnilla .. so stoped as a uncompleted.......
ee kadhakk prachothanam nalkiyath oru aduthariyavunna oralude mail aanu .. a mailinum nandi ...
 ningalude abhiprayangal ariyikkumenna vishwasathode ..

Azhar 

Thursday, July 7, 2011

എന്റെ പ്രണയിനിക്ക് ...

Enikk qoutes ezhuthunnathanu istam njan kavitha ezhuthiyalum athu pole irikkum 
chumma just oramakalilekk poyapoo enthengilum ezhuthanamennu thonni so ezhuthi !!!
Please Comment me good or bad .... and suggest me if any probs in this poem


Azhar :)
Posted Image

ഓര്‍ക്കുന്നുവോ എന്‍ പ്രിയസഖി ..
നാം അന്ന് കണ്ട
കിനാക്കള്‍ .
മഴവില്ലിന്‍ നിറമേഴും സ്വപ്‌നങ്ങള്‍
തമ്മില്‍ പങ്കുവച്ച ദുഃഖങ്ങള്‍ ...
എല്ലാം ഇന്നും എന്‍ മനം കണ്നീരിലാഴ്ത്തുന്നു..
വാക്കുകള്‍ കൊണ്ട് നീയുയര്‍ത്തിയ പ്രണയം ..
ആ വിക്കാരം ഇന്നെന്‍ നെഞ്ചകം തകര്‍ക്കുന്നു ..
എന്റെ സ്വപ്നങ്ങള്‍ക്കിന്നു വര്‍ണങ്ങലില്ല..
അവയ്ക്കിന്നു ജീവനില്ല .. എന്നെ പോലെ
അവയും നിര്ജീവമായിരിക്കുന്നു


പണ്ടൊരുനാള്‍ ഈ രാവുകളില്‍ ..
നിന്നനുരാഗഗീതം കേട്ട് ഞാന്‍ ഇരുന്നു ...
ലോകം കീഴടക്കിയ ഒരു കുഞ്ഞിനെ പോലെ ...
നിന്നോട് ഞാന്‍ ഓതിയത് എന്‍ ഹൃദയതാളം ...
നിന്നോട് ഞാന്‍ പങ്കിട്ടത് എന്റെ ജീവന്‍ ...
ഒടുവില്‍ ഒന്നും ഉരിയാടാതെ നീ മറയുമ്പോള്‍ ...
കാരണം തേടി ഞാന്‍ ഉഴറുന്നു ...

എന്റെ പ്രണയമേ... നീ എനികെല്ലാമായിരുന്നു..
എന്നില്‍ ഒരിക്കലും മറയാത്ത ഓര്‍മ്മകള്‍ നല്‍കി
എന്നില്‍ ഒരിക്കലും തീരാത്ത വിരഹം നല്‍കി .
എന്നില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുനല്കി.. നീ ...
നിന്‍ കവിതകള്‍ എന്നില്‍ അമ്രുതവര്ഷമായി
പെയ്തിറങ്ങുമ്പോള്‍ ..
മഴ കാത്ത വേഴാമ്പലായി ഞാന്‍ ...
ആ മഴയില്‍ എന്നെ മറന്നു ഈ ലോകം മറന്നു ...
നിന്റെ തൂലികയെ ഞാന്‍ സ്നേഹിച്ചു .. കൂടെ നിന്നെയും ..
അവയില്‍ നിന്നും ഊര്‍ന്നു വീഴുന്ന ഓരോ അക്ഷരവും ...
ഇന്ന് ഒരായിരം കണ്ണുനീര്‍ തുള്ളികളായ് ...

ഇന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു ...
പക്ഷെ നീ എന്ന അഭിനിവേശം ഇന്നില്ല ...
ഒരു നാള്‍ നീയായിരുന്നു എന്റെ ലോകം ...
നീയെന്ന സൂര്യനെ ചുറ്റുന്ന ഗ്രഹമായ് ഞാന്‍ ...
നീ എന്ന സൂര്യനെ ചുറ്റാന്‍ ഗ്രഹങ്ങള്‍ ഒരുപാടുണ്ട് ...
ഞാനും അതിലൊരു ഗ്രഹമായി ... നിന്നരുകില്‍ ...

എന്റെ നഷ്ടസുഗന്ധമേ ... ഇന്ന് നീയെന്‍ മിത്രം ..
നിനക്കായ്‌ ഞാന്‍ ഇരുളില്‍ കണ്ണീര്‍ പൊഴിക്കുന്നു ..
ഒരു പുതിയ മുഖം അണിഞ്ഞു ഞാന്‍ കാണുന്നവര്‍ക്കായ്‌
ഇനി ആരും കാണില്ല എന്‍ കണ്ണുനീര്‍ തുള്ളികള്‍
അവയെല്ലാം വരണ്ടു..... ഉള്ളില്‍ ഒരായിരം ഗദ്ഗദം ...
ഉരുകുന്നു ഞാന്‍ ....ഒരു പാഴ് മെഴുകുതിരി പോല്‍ .....

എന്‍ കണ്ണുനീരിനു വിരാമമില്ല ....
എന്റെ മനസ്സിന്നു ശാന്തവും അല്ല
തിരയൂ നിന്‍ സ്വപ്നങ്ങളില്‍ എന്നെ ഒരു നിമിഷം ...
അവ നിന്നോട് ചൊല്ലും ഞാന്‍ ആരാണെന്ന് ...
ഞാന്‍ ആരായിരുന്നു എന്ന് ...

നീ എന്നെ വിട്ടകന്നാലും ഈ ലോകം നിന്നെ ..
നിന്റെ വാക്കുകളെ സ്നേഹിച്ചാലും ..
അതില്‍ നിന്നും ഊര്‍ന്നുവീഴുന്ന മഷിത്തുള്ളികള്‍
എന്റെ പേര് പറയും , എന്റെ മണം അതില്‍നിന്നും ഉയരും ...
നാളെ ഞാന്‍ സുപ്രഭാതം കാണില്ല എങ്കിലും ...
നാളെ എന്നെ ലോകം ഭിക്ഷു എന്ന് വിളിച്ചാലും ..
ഓര്‍ക്കുക എന്നോ ഒരു നാള്‍ ഞാനായിരുന്നു നിന്റെ എല്ലാം ..
നിന്റെ രാവുകളില്‍ ഞാന്‍ പകലുകള്‍ നല്‍കി ...
നിന്റെ സ്വപ്നങ്ങള്‍ക്ക് കുളിര് നല്‍കി ....
നിന്നരുകില്‍ എപ്പോഴും ഒരു തെന്നല്‍ കാറ്റായ്‌...
നിന്റെ ദുഃഖങ്ങള്‍ കേട്ട് കണ്ണീര്‍ പൊഴിച്ച് ...
ഓര്‍ക്കുന്നു ഇന്നും ഒരു സ്വപ്നം പോലെ ആ നാളുകള്‍ ....

ഇനി ഒരുതെന്നലായ്, സ്വപ്നമായ് , വെളിച്ചമായ്
ഞാന്‍ വരില്ല .. ഞാന്‍ ഒരു ഒരു പഴങ്കഥ ...
മറക്കുക എല്ലാം ... ജീവിക്കുക വീണ്ടും ...
നേടാന്‍ ഒരുപാട് നിനക്ക് ബാക്കി...
ഇനി ഞാന്‍ വരില്ല ഒരു കണ്ണുനീര്‍ തുള്ളിയായി ....


ente pazhay blogil ittirunnath ... athinogg maatti :) 

Tuesday, June 28, 2011

പുനര്‍ജ്ജന്മംവാക്കുകളില്‍ ഒതുക്കാനാകില്ല നിന്നോടുള്ള പ്രണയം ...
ആരോടും തുറന്നു പറയാനുമാകില്ല നിന്നോടുള്ള അഭിനിവേശം ...
ഒടുവില്‍ എന്നോട് പറയാതെ നീ അകന്നപ്പോള്‍ ...
അതും ആരോടും പറയാനോ കഴിഞ്ഞില്ല ...
 ആരും വിശ്വസിക്കില്ല ...
എനിക്കും ഇങ്ങനെ ഒരു രാജകുമാരി ഉണ്ടെന്നു ...
ഞാനെന്‍ മനസ്സില്‍ കുഴിച്ചിട്ടു നിന്നെ ...
ഇന്ന് നീ എന്‍ വിരല്‍ തുമ്പിലൂടെ പുനര്‍ജനിക്കുന്നു .... വീണ്ടും ... വീണ്ടും... വീണ്ടും ......

നീ എങ്ങുപോയി സഖിപോകുന്നു എന്നൊരു വാക്ക് പോലും പാറയാതെ ... എന്നെ വിട്ടു നീ അകലുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും പൊടിഞ്ഞു വീഴുന്ന ചോര തറയില്‍ വീണു ചിന്നി ചിതറുന്നത്‌ പോലും അറിയാതെ ഒരു സ്വപ്നജീവിയെ പോലെ ഞാന്‍ ഇരുന്നു.... ഇന്നും എന്റെ സ്വപ്നങ്ങളില്‍ നിന്റെ പാദസ്പന്തനം കേള്‍ക്കുമ്പോള്‍ ... എന്റെ ഹൃദയം വിങ്ങി പൊട്ടുന്നുണ്ട് .... ഇനി ഒരിക്കലും നീ വരില്ല എന്നറിഞ്ഞിട്ടും നിന്നെയും സ്വന്തമാക്കി ഞാന്‍ നമ്മുടെ ആ മലയാടിവരത്തെ കുഞ്ഞു കുടിലിലേക്ക് പോകുന്ന ഒരു കുഞ്ഞു സ്വപ്നം എന്റെ ഹൃദയത്തിന്റെ എതോ ഒരു കൂണില്‍ ചിതലരിച്ചു കിടക്കുന്നുണ്ട് .... ആരും കാണാതെ അതിനെ ഞാന്‍ ഒരു സ്പടിക കൂട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് നീ വരുമ്പോല്‍ നിനക്ക് തരാം എന്റെ ജീവന്റെ ജീവനായ സഖിക്ക് തരാന്‍ ...

Monday, June 27, 2011

ഇതു എന്റെ ഹൃദയമാണ്‌ഇതു എന്റെ ഹൃദയമാണ്‌ .. ഞാന്‍ ആരോടും കാട്ടാതെ നിനക്കായ്‌ മാത്രം കാത്ത് സൂക്ഷിച്ച നിധി .... അതിനെ അറിയാന്‍ പോലും നില്‍കാതെ കലമാകുന്ന യവനികയില്‍ മറഞ്ഞു നീ ...  നിന്നെ അറിയിക്കാന്‍ കഴിയാത്തതും ... നീ കാണാന്‍ ആഗ്രഹിക്കത്തതുമായ  ഒരായിരം മോഹങ്ങള്‍ എനിക്കുണ്ട്‌ ... എന്നിലെ മറഞ്ഞിരുന്ന വികാരങ്ങളെ നീ ഉണര്‍ത്തി .. അവയെ എല്ലാം ഞാന്‍ ഒരു പേരിട്ടു പ്രണയം .. നീ പ്രണയമായ്‌ എന്നിലേക്ക് അലിഞ്ഞിരുന്നു .. എന്നെ വിട്ടു പോകും വരെ .... ഇന്നെന്നില്‍ ആ പ്രണയം ഇല്ല .. അത്‌ നീ പോകുമ്പോള്‍ .. ഞാന്‍ തന്നെ എന്റെ ഹൃദയത്തിന്റെ ചിതലരിച്ച ഉള്ളറകളില്‍ മൂടിയിട്ടു  .. ഇനി ഒരു പെണ്ണും കനത്ത രീതിയില്‍ .. എല്ലാം പഴംകഥയായി .... പലര്‍കും പറഞ്ഞു ചിരിക്കാന്‍ ഒരു കഥയായി ... പൂവിനെ സ്നേഹിച്ച ഹിമാകണം ... അതായിരുന്നു ഞാന്‍ ...
നിന്നില്‍  വന്നു വീണ് നിന്നെ മാത്രം തൊട്ടറിഞ്ഞ് നിന്നോട്‌ എന്റെ സ്വപ്നങ്ങള്‍ പങ്കുവച്ച് ....ഒടുവില്‍ കലമാകുന്ന ഇളം കാറ്റ്‌ എന്നെ തകര്‍ത്ത്‌ താഴെ ഇട്ടു ... നിന്റെ കൂടെ ചേര്‍ന്നിരുന്ന നാളുകള്‍ .. അതു തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും     ഒരിക്കലും മറക്കാന്‍ കഴിയാത്തതും ..... ഞാന്‍ അതു കനവില്‍ കാണുകയല്ല ..... ഞാന്‍ ആ പ്രണയത്തില്‍ ജീവിക്കുവായിരുന്നു ..... ഒരു പച്ചയായ മനുഷ്യനായി .... ഇന്നു ഞാന്‍ ഉരുകി ഒടുങ്ങുകയാണ്‌ .. ഒരു മെഴുകുതിരി പോലെ സ്വയം ... 

[എന്റെ പഴയ ബ്ലോഗില്‍ ഇട്ടിരുന്നത് .... ഇപ്പൊ ഇവിടെ ഇടണമെന്ന് തോന്നി ഇടുന്നു .. ആ ബ്ലോഗ്‌ ഇനി ഓര്‍മ മാത്രം  ]

Saturday, June 25, 2011

വീണ്ടും ഓര്‍മകളിലേക്ക് ...

 
ചില മുഖങ്ങള്‍ അങ്ങനെയാണ് .. മനസിന്റെ കോണില്‍ എന്നും അത് മായാതെ കിടക്കും ... ഭൂതകാലത്തിലേക്ക് പോകുമ്പോള്‍ ആ മുഖങ്ങള്‍ രാത്രിമഞ്ഞു ചെടിയുടെ ഇലയില്‍ വീണും അതില്‍ പ്രകാശം തട്ടുമ്പോള്‍ തിളങ്ങുംപോലെ തിളങ്ങും ... ഒരിക്കലും മറക്കാനാകാത്ത മുഖങ്ങള്‍ ഏറെ ... അതില്‍ പ്രണയിനിയും കൂട്ടുകാരും .. ചില അപരിചിതരും ഒക്കെ കാണും .... ഒരു ട്രെയിന്‍ യാത്രകിടയില്‍ വച്ച കണ്ടുമുട്ടിയ ഒരു അപരിചിതന്‍ എന്റെ ഓര്‍മകളെ കുറെ കാലം വേട്ടയാടിയിരുന്നു ... ആ കഥ പിന്നെ പറയാം ....
ഇത് ഒരു ഓര്‍മ്മക്കുറിപ്പ്‌... എന്റെ ഓര്‍മകളില്‍ എന്ന് ചിരി വിതറുന്ന ഒരു തൊട്ടാവാടിയുടെ ഓര്‍മ്മകള്‍... എന്റെ സ്കൂള്‍ ജീവിതം എനിക്ക് തന്നത് വളരെ നല്ല ഓര്‍മ്മകള്‍ തന്നെ.. ഒന്നും മറക്കാനാകാത്ത അനുഭവങ്ങള്‍ ... തുടങ്ങുമ്പോള്‍ ഉണ്ടാക്കിയ അമ്പരപ്പ് .. കൂടുകരോട് ചെര്‍മ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം ... ഒടുവില്‍ എല്ലാരേം വിട്ടു പിരിയെണ്ടിവരുമ്പോള്‍ കണ്ണുനീര്‍ തുള്ളികള്‍ എല്ലാം ഞാന്‍ ആസ്വദിച്ചു.. ഇനി അങ്ങനെ ഒരു കാലം വരില്ലല്ലോ അല്ലേ .. സ്കൂളിലും ഇപ്പോഴതെപോലെ വളരെ മിതഭാഷി ആയിരുന്നു ഞാന്‍ ... കൂടുതല്‍ ആരോടും ഒരു അടുപ്പവും ഇല്ല വിദ്വേഷവും ഇല്ലാത്ത ഒരു ടൈപ്പ് ... എപ്പോഴനെന്നയില്ല ദീപ എന്നെ ശ്രദ്ധിച്ചു  തുടങ്ങിയത്... അവളോട ചോദിച്ചാല്‍ 8 ആം ക്ലാസ്സ്‌ മുതല്‍ എന്ന് പറയും .... ഞാന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഇടക്ക് എന്നേം നോക്കി രിക്കുന്നത് കാണാം .. എന്തോ എനിക്ക് ആ നോട്ടത്തിന്റെ പൊരുള്‍ മനസിലായില്ല ... കാലം പിന്നെയും ഉരുണ്ടു ... വര്ഷം കഴിയുംതോറും അവളുടെ നോട്ടത്തിന്റെ തീക്ഷ്ണത കൂടിവരുന്നത് ഞാന്‍ അറിഞ്ഞു ... ഒരിക്കല്‍ പോലും എന്നോട് പറഞ്ഞിട്ടില്ല അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് ... പക്ഷെ എന്തു ഇതൊക്കെ ആണെങ്കിലും അവള്‍ ഒരു നാള്‍ ക്ലാസ്സില്‍ വരാതിരുന്നാല്‍ എന്റെ ഉന്മേഷം ഒക്കെ പോകുമെന്നത് സത്യം ... അവളിരിക്കുന്ന ബെഞ്ച്‌ നോക്കും ഞാന്‍ ഇടക്കിടക്ക് ... എന്റെ ഉള്ളിലും എവിടെയോ ഒരു പ്രണയം ഉണ്ടായിരുന്നോ ? ...ഒടുവില്‍ സ്കൂള്‍ മുഴുവന്‍ 10  ആം ക്ലാസ്സില്‍ എന്നെ ദീപം എന്ന് വിളിച്ച കളിയാക്കി കൊണ്ടിരുന്നു ... സ്കൂളില്‍ ആരോട്  എന്നെ കുറിച്ച ചോദിച്ചാലും  അവര്‍ക്ക് പറയാന്‍ ഒരു പേരെ ഉള്ളു  ... അവളുടെ പേര് ... എന്തോ എനിക്ക് മാത്രം അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല ... എന്റെ കൂട്ടുകാര്‍ എന്നെ അവളുടെ പേര് വിളിച്ചു കളിയാക്കുമായിരുന്നു
അവള്‍ ഒരു നല്ല കുട്ടി   ആയിരുന്നു .... ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ... ഞാന്‍ എന്തെങ്ങിലും ഇത്തിരി ശബ്ദം ഉയര്‍ത്തി പറഞ്ഞാല്‍ അപ്പോള്‍ കണ്ണ് നിറയും മുഖം ചുവക്കും ... ശെരിക്കും ഒരു തൊട്ടാവാടി ... എന്റെ സ്കൂള്‍ ജീവിതം കഴിയും വരെ അവള്‍ എന്നോട് പറഞ്ഞില്ല .. ഞാന്‍ അങ്ങോട്ടും ...
ഒടുവില്‍ ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ അവളുടെ കണ്ണുകള്‍ ഞാന്‍ കണ്ടു മഞ്ഞുതുള്ളി വീണ പുല്‍ത്തകിടി പോലെ തിളങ്ങുന്നത് .... വേണ്ടും കാലം കടന്നു പോയി .. അവള്‍ ഒരു നഷ്ടപ്രണയത്തിന്റെ കഥാപാത്രമായി ... വേണ്ടും സ്കൂള്‍ പഠിത്തം 2  പേരും 2 സ്കൂളില്‍ .. എന്തോ ഞാന്‍ ഒരു ആവശ്യവും ഇല്ലാതെ വേണ്ടും കൂട്ടുകാരികളോട് അന്വേഷിച്ചു അവളെക്കുറിച്ച് ... അപ്പോള്‍ അവരെല്ലാം പറഞ്ഞത് " എന്തിനാ ഇപ്പൊ അന്വേഷിക്കുന്നെ 3  കൊല്ലം നിന്റെ പുറകെ നടന്നില്ലേ അവള്‍ " പിന്നെ കൂടുതല്‍ അന്വേഷിച്ചില്ല ... വേണ്ടും കുറെ കാലം  കഴിഞ്ഞു കണ്ടു... അവിടെ കുറച്ച നിമിഷം കൂടെ ഇരുന്നു അവളുടെ സ്കൂളിന്റെ ഒരു മരച്ചുവട്ടില്‍ ... മൂകത അവിടമാകെ നിറഞ്ഞിരുന്നു .. എന്തോ പറയണമെന്നുണ്ട് പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല .. ചിലപ്പോള്‍ ഒരു ആലിംഗനം ചെയനമെന്നു തോന്നി പക്ഷെ കൈയും അനങ്ങുന്നില്ല .. എന്റെ ഹൃദയമിടിപ്പ്‌ പതിവിലും കൂടിയിരുന്നു ... അപ്പൊ ഞാന്‍ അറിഞ്ഞു അവള്‍ എനിക്ക് ആരോ ആണെന്ന് ... ഒടുവില്‍ ആ ഒത്തുചേരല്‍ പിരിയുമ്പോള്‍ ഒരു ചെറുപുഞ്ചിരി സമ്മാനിച്ച്‌ .. ആ കണ്ണുനീരില്‍ കലര്ന്നപുഞ്ചിരി എന്നെ കുറെ കാലം വേട്ടയാടി ... വേണ്ടും കുറേ കാലം കഴിഞ്ഞു ജീവിതത്തില്‍ പലരും മാറി വന്നു .. ഇനിയും കാണാന്‍ മുഘങ്ങലേറെ എന്ന് ഓര്‍മ്മിപ്പിച് കൊണ്ട് .. ഒരു നാള്‍ പഴയ ഓടോഗ്രഫില്‍ നോക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ കണ്ടു . അതില്‍ വിളിച്ചു അടുത്തവീട്ടിലെ ഫോണ്‍ ആണ് ... ദീപയുടെ അമ്മ വന്നു ഫോണ്‍ എടുത്തു . വെട്ടിലെ നമ്പര്‍ തന്നു .. അവരുടെ വീട്ടില്‍ വരെ എന്നെ അറിയാം എന്നുള്ളത് എനിക്ക് ആശ്ചര്യം ആയി ... ആ നമ്പറില്‍ ഇടക്ക് വിളിക്കും കൂടുതല്‍ സമയവും നിശബ്ധത ഞങ്ങള്‍ക്ക് കൂട്ടിരിക്കും .. ഒടുവില്‍ എന്റെ പ്രവാസ ജീവിതം തുടങ്ങി .. എല്ലാ വെള്ളിയാഴ്ചയും എന്റെ കാള്‍ വരുന്നതും  കാത്ത് മോബിലുംയി അവള്‍ ഇരിക്കും ... കാര്യമായി ഒന്നുമില്ല ആ നിശബ്ദതയില്‍ ഞങ്ങള്‍ കഥകള്‍ പറഞ്ഞിരുന്നു ... ദിര്‍ഹംസ് ഒഴുകിപോകുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല ... ഒടുവില്‍ അവസാനത്തെ കാള്‍ വിളിച്ചു .. അവളുടെ കല്യാണത്തിന് ഒരു ആഴ്ച മുന്‍പ് ... അവിടെ 40  മിനിറ്റ് നടന്ന സംഭാഷണത്തില്‍ 35 മിണ്ടും വേണ്ടും നിശബ്ധമായി ഞങ്ങള്‍ കഥ പറഞ്ഞു .... 8  വര്‍ഷം ഒരു ചുരിങ്ങിയ കാലയളവല്ല... ഒരു പ്രണയം ഉള്ളില്‍ സൂക്ഷിക്കാന്‍ ... എന്തോ ഞങ്ങള്‍ ഒരിക്കലും പറഞ്ഞില്ല .....
വീണ്ടും കണ്ടു  പലവട്ടം ... അവസാന വകാസോനിലും കണ്ടു ആ പഴയ പുഞ്ചിരി ഇന്നും എനിക്കായ് ബാക്കി ... പശ്ചാതപമില്ല എനിക്ക് .. വിഷമവും ഇല്ല .. നീ നല്‍കിയത് നല്ല ഓര്‍മ്മകള്‍ തന്നെ ... ഞാന്‍ ഇപ്പോള്‍ ഇതെഴുതുന്നുന്ടെങ്ങില്‍ ഇന്നും ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നല്ലേ? ഒരുപാട് നല്ല ഓര്‍മ്മകള്‍ ... നൊമ്പരമില്ലാത്ത എന്റെ കുറച്ചു  ഓര്‍മകളില്‍ നീയും ....ദീപ .... ഞാന്‍ ഒരു നിര്ഭാഗ്യവാനായിരിക്കാം ... നന്ദി ഉണ്ട് ആയ ചിരികള്‍ നല്‍കിയതിനു .. കണ്ണുനീരിന്റെ ഉപ്പുകലര്‍ന്ന ചിരി ഇന്നുമെന്‍ മനസിലുണ്ട് ...
ഈ പ്രവാസത്തിന്റെ ഏകാന്തതയില്‍ .വല്ലാതെ ആശിച്ചു പോകുന്നു വീണ്ടുമൊരു പൂക്കാലം ....
 
പൊതുവേ നമ്മടെ നല്ല നിമിഷങ്ങള്‍ നമ്മള്‍ അറിയാതെ കടന്നുപോകും .. ഒടുവില്‍ വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ... ഒരു വല്ലാത്ത ആശ വീണ്ടും  ആ ലോകത്തേക്ക് വന്നവഴിയെ ... ഒന്ന് നടക്കാന്‍ മോഹിക്കും മനസുവല്ലാതെ തുടിക്കും പക്ഷേ അവ സാധ്യമല്ല എന്നറിയുമ്പോള്‍ എല്ലാരേം പോലെ നമ്മള്‍ വേണ്ടും പറയും ... " വളരണ്ടായിരുന്നു ... ആ പഴയ കൌമാരകാരന്‍ ആയിരുന്നെങ്ങില്‍ മതിയായിരുന്നു ... "
 
 

Friday, June 24, 2011

......


എന്റെ ഭൂതകാലം വര്‍ണങ്ങള്‍ വിരിച്ചത് നീയായിരുന്നു ...
എന്റെ വര്‍ത്തമാനം നിന്റെ ഓര്‍മകളില്‍ ഒതുങ്ങുന്നു ....
എന്റെ ഭാവികാലം ഇന്നും എഴുതി തീരാത്ത ഒരു കാവ്യം ....
ഇവയിലെല്ലാം തുല്യമായ മായാതെ കിടക്കുന്നത്
നീയായിരിക്കും

അത് നിന്റെ പേരായിരിക്കും ..... അത് നിന്റെ ഓര്‍മ്മകള്‍ ആയിരിക്കും ....

കൊഴിയുമോരോ ദിനങ്ങള്‍


കൊഴിയുമോരോ ദിനങ്ങള്‍ പിന്നെയും കാറ്റില്‍ പെട്ട കരിയിലപോലെ


ഒരു നാള്‍ ഞാനും പോകും നിങ്ങള്‍ ആരും കനത്ത ദൂരത്തേക്ക് , എന്നെ നിങ്ങള്‍ മണ്ണില്‍ കുഴിച്ചിടും , നിങ്ങളും പിരിയും


ഒടുവില്‍ ഒരു നാള്‍ ........


എന്റെ കല്ലറയുടെ മുകളില്‍  ഒരു കുഞ്ഞു പനിനീര്‍ പൂവ് മുളക്കും അതിനെ ലോകം അവളുടെ പേര് ചൊല്ലി വിളിക്കും


എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ ഇന്നും ഉണങ്ങാതെ കിടക്കുന്ന മുറിവിലാണ് പുഷ്പത്തിന്റെ ജനനം ..


അവളുടെ നഖക്ഷതം ഉണ്ടാക്കിയ മുറിവ് ....


ഇനി എന്നെ ആരും ഓര്‍ക്കില്ല എന്റെ വ്യാകുലതകള്‍ ആരുടേം നെഞ്ചില്‍ വേദനയാകില്ല


ഞാന്‍ പോകുമ്പോള്‍ എനിക്കായ് കണ്ണീര്‍ പോഴികണ്ട ... ഒരു നാള്‍ ഈ ലോകം എന്നെ അറിയും


അന്നെക്കായ്‌ കത്ത് വയ്കൂ ഈ കണ്ണുനീര്‍ !!!!!!!!!

Tuesday, June 21, 2011

ഒരു പൂക്കാലം
ഇനിയെന്ന് വരും ഒരു പൂക്കാലം ....
എന്റെ ഹൃദയത്തിലും പനിനീര്‍ പൂക്കള്‍ വിരിയുമോ ....
പണ്ടൊരുനാള്‍ എന്റെ സായാഹ്നങ്ങള്‍
നിന്നെകുറിച്ചുള്ള വ്യകുലതയായിരുന്നു ...
പിന്നെ ഒരുനാള്‍ നീ എന്‍ ശ്വാസവും
എന്‍ ജീവനുമായി ..
വീണ്ടും ഒരു നാള്‍ .. ഒരു വക്കും ഉരിയാടാതെ ..
എന്നെ വിട്ടകന്നു എങ്ങോ    പോയ്മറഞ്ഞു ....
എന്റെ പൂവടിയിലെ പോക്കളെല്ലാം കൊഴിഞ്ഞു
എന്റെ സ്വപ്നങ്ങളിലെ മഴവില്ലുകള്‍ മാഞ്ഞു
ഒരു ദീര്‍ഘ ശ്വാസത്തിനായ് ഞാന്‍ കാത്തിരുന്നു ..
നീ എടുത്ത എന്‍ ശ്വാസം നീ എനിക്ക് തിരികെ ഏകിയില്ല
പുറമേ ചിരിച്ചു .. ഉള്ളില്‍ ഒരായിരം പേമാരികള്‍ ... 
ആരും അത് കണ്ടില്ല ... അതെന്നുളില്‍ ഇന്നും പെയ്തൊഴിയുന്നു ...

ഇനിയും എന്‍ പനിനീര്‍ പൂക്കള്‍ പോകുമോ പ്രിയേ ....
ഒരുനിമിഷം എന്നരുകില്‍ അണയുമോ... 
ഒരു മാത്രാ നീയെറെതെന്നു ചൊല്ലുമോ വ്യഥ ... 

( ഇതിനു എന്ത് പേരിടണം എന്നറിയില്ല .... ഒരു കവിതയുമല്ല കഥയുമല്ല ചുമ്മാ എഴുതിയതാണ് :( )     


Wednesday, June 15, 2011

എന്റെ സ്വപ്നത്തിലെ രാജകുമാരിക്ക്‌ ....

Posted Image

എന്റെ സ്വപ്നത്തിലെ രാജകുമാരിക്ക്‌ ....ഓര്‍മകളില്‍ സുഗന്ധം നിറച്ച മാലാഖക്ക്‌ ... ജീവനില്‍ അര്‍ഥം നല്‍കിയ പ്രിയ പുഷ്പതതിനായ് ....
ഇനിയും ഒരു ജന്മം എനിക്ക് കാത്തിരികാന്‍ കഴിയുമെന്നു തോന്നുന്നില്ല .. ഒരു പക്ഷേ ഞാന്‍ ഇനി ഒരു ജന്മം കൂടെ മനുഷ്യനായി ഈ ഭൂവില്‍ പിറക്കാന്‍ ആഗ്രഹിക്കുന്നില്ല ... ഒരായിരം ജന്മം അനുഭവികേണ്ടത്‌ എല്ലാം ഈ ചെറിയ കാലയളവില്‍ ഞാന്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു ... കുറേ കള്ളം കൊണ്ട് എന്റെ സ്വപ്നങ്ങളില്‍ നീ അറിയിച്ചുതന്ന നീ എന്ന അടങ്ങാത്ത ദാഹം.. ഇന്നെനിക്കില്ല ... വികാരങ്ങളൊക്കെ നശിച്ചു എന്റെ ഭാവി സ്വപ്നങ്ങളുടെ കൂടെ ഇല്ലാതായി പോയിരിക്കുന്നു ... ഇനി എനിക്കെന്തിനാ ഭാവി സ്വപ്നങ്ങള്‍ ? ഒന്നുമാത്രം ഓര്‍ക്കുക... എന്റെ ... എന്റെ... സ്വപ്നങ്ങളില്‍ നീ ഉണ്ടാക്കിയ മാറ്റത്തില്‍ ഞാന്‍ എന്നെ മറന്നു .. നീ എന്ന സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹം മാത്രമായി ഞാന്‍ ... എപ്പോഴും ഓരോ നിമിഷവും നിന്നെ കുറിച്ചുള്ള ചിന്ത , വ്യകുലാതതകള്‍ , നമ്മള്‍ തമ്മിലുള്ള ജീവിതം, നമ്മുടെ ഭാവി ... കെട്ടി ഉണ്ടാക്കിയതെല്ലാം എല്ലാം .. പൊട്ടിത്കര്‍ന്ന് മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ഇളിഭ്യാനായി നില്‍കുമ്പോള്‍ ... ഒരു നിമിഷമെങ്കിലും മരണം എന്നില് ഒരു തെന്നല്‍ കാറ്റ്‌ പോലെ സുഖമുള്ള തലോടല്‍ പോലെ വന്നടിച്ചെങ്കില്‍ .. അതിന്റെ സുഖത്തില്‍ ഞാനും മറിച്ച് ഈ മണ്ണിലടിഞ്ഞു ചേര്‍ന്നെങ്കില്‍ എന്നശിച്ചു പോകുന്നു ...ഞാന്‍ മരിച്ചാലും എന്റെ ഓര്‍മകള്‍ക്ക് മരണമില്ല സഖി ... അവ എന്നും നിന്റെ സ്വപ്നങ്ങളില്‍ വന്നു നിന്നെ വേട്ടയതാത്തിരിക്കട്ടെ .. എന്നു മാത്രമാണ്‌ എന്റെ പ്രാര്‍ഥന ... എന്നെങ്കിലും ഒരിക്കല്‍ നീ എന്നെ അറിയും .. ഞാന്‍ നിനക്കായ്‌ കതതുവച്ച സ്വപ്നങ്ങള്‍ ..ഞാന്‍ നിനക്കായ്‌ പങ്കുവക്കാനശിച്ച ആശകള്‍ എന്റെ ആഗ്രഹങ്ങള്‍ . അഭിനിവേശങ്ങള്‍ അവയെല്ലം നിന്നിലേക്കടുത്ത്‌ .. നിനക്ക്‌ കാട്ടിതരും ഞാന്‍ നിന്നെ എത്ര സ്നേഹിച്ചിരുന്നു എന്നു ... ഞാന്‍ നിനക്ക്‌ അരായിരുന്നെന്ന് അന്ന് കൂയിലുകള്‍ പാടുകയില്ല .. അവയും എന്റെ ഓര്‍മകള്‍ പോലെ മൂകരായി ഇരികും ... അറിയുമോ ... എന്റെ ജീവിതം ഇപ്പോള്‍ കരകാണ്ണാ കടലിലെ ഒരു കുഞ്ഞു തോണി പോലെ കരയിലേക്ക്‌ അടുക്കാന്‍ കാത്തിരികുന്നു....

നീ ഇനി തിരിച്ചു വരില്ല ..... എന്നറിയാമെങ്കിലും .. എന്നെങ്കിലും എന്നെ അറിയുക .... എനിക്കയ് നീ വച്ചു നീട്ടിയ ജീവിതം ഇന്നേനികവശ്യമില്ല .... ഇപ്പോള്‍ എല്ലാം വേണ്ടും പഴം കഥയായി..... പൂജ്യാത്തില്‍ നിന്ന് ഞാന്‍ കരകേരീ വരുകയായിരുന്നു .. വീണ്ടും പൂജ്യാത്തിലേക് ഒരു മടക്കയാത്ര.....
നന്ദി ... തന്ന ഓര്‍മകള്‍ക്കും.... പറഞ്ഞ കള്ളങ്ങള്‍ക്കും ... എല്ലാം സത്യമാണെന്ന് എന്നെ വിശ്വാസിപിച്ച ആ വൈഭവത്തിനും ... പറയും മുന്നേ ചിരിക്കുന്ന ആ പൊട്ടിച്ചിരികള്‍ക്കും ... നല്‍കിയ ഒരായിരം ചൂടു ചുംബനങ്ങള്‍ക്കും..... എന്റെ ഹൃദയത്തില്‍ തരച്ചുവിട്ട പ്രണയ ശരത്തിനും എല്ലാം നന്ദി ..... ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണാതിരിക്കട്ടെ .....

ചന്ദ്രന്‍ സര്‍ " ഒരു ഓര്‍മ്മക്കുറിപ്പ് "

" പണ്ട്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ "


മധുസൂദനന്‍ നായര്‍ സര്‍ ന്റെ കവിത അല്ലെ ?


പക്ഷെ എനികെന്തോ ഈ കവിത ഇന്നും കേള്‍കുമ്പോള്‍ ഓര്‍മ വരുന്ന   ഒരു മുഖമുണ്ട് .... പഴയ 80 കളിലെ നെട്ടിവലര്‍ത്തിയ മുടിയും .... ഒരു തേച്ചുമിനുക്കിയ വെള്ള ഷര്‍ട്ടും സ്വര്‍ണ കരയുള്ള മുണ്ടും തരകെടില്ലാത്ത താടിയും എപ്പോഴും കയ്യില്‍ സിഗരറ്റും ആയി വരുന്ന എന്റെ ഹൈ സ്കൂള്‍ അദ്യാപകനെ ... 8 ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളിനടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ ചേര്‍ന്നു... എല്ലാരും നല്ല അധ്യാപകര്‍ തന്നെ ... ഒരുപാട് വര്‍ഷത്തെ പരിചയമുള്ള അദ്യാപകര്‍ ... എന്ത് കൊണ്ടും ഒരു കുട്ടി എന്ന നിലയില്‍ എനിക്ക് പറ്റിയ സ്ഥലം ഇതുതന്നെ എന്ന് എനിക്ക് മനസിലായി ...
മലയാളം ക്ലാസ്സ്‌ ആയിരുന്നു എനിക്കും കൂടെ ഉള്ളവര്‍ക്കും   ഏറ്റവും ഇഷ്ടമുള്ളത് കാരണം .. ചന്ദ്രന്‍ സര്‍ ന്റെ ക്ലാസ് തന്നെ ... സര്‍ ക്ലാസ്സില്‍ വരുമ്പോള്‍ പഴയ gulf  Old  Spice ന്റെ മണം അടിക്കും അതിന്റെ കൂടെ ഈ സിഗരറ്റ് മണവും കൂടെ ചേര്‍ന്നു ഒരു വല്ലാത്ത മണം ... അദേഹത്തിന്റെ ക്ലാസ്സില്‍ ഇന്ന് വരെ ആരും ശല്യമുണ്ടാക്കിയിട്ടില്ല .... അദേഹം ക്ലാസ് തുടങ്ങിയാല്‍ എല്ലാരും സര്‍ ന്റെ മുഖത്ത് നോക്കി ഇരിക്കും .. ഞാന്‍ സര്‍  പഠിപ്പിക്കുമ്പോള്‍ ഉള്ള ചുണ്ടിന്റെ ചലനവും ആ മുഖ വ്യത്യാസവും കയ്കളുടെ ചലനവും നോക്കി ഇരുന്നിട്ടുണ്ട് പലവട്ടം ... ഏതൊരു മലയാളം പാഠം എടുത്താലും ആശാന്റെ വക ചില പ്രയോഗങ്ങള്‍ കാണും ... തുടര്‍ന്നുള്ള 3  അധ്യന വര്‍ഷവും ഞങ്ങള്‍ ആ ക്ലാസ് മാത്രം രസിച്ചിരുന്നു ..... ഈ അലങ്കാരവും വ്രതവും ഒക്കെ പഠിപ്പിക്കാന്‍ സര്‍ ന്റെ കഴിവും അപാരം ... സ്വന്തമായി നിമിഷ കവിതകള്‍ അലങ്കാരം പഠിക്കുമ്പോള്‍   മനസിലാകനായി പറഞ്ഞുതരും ...  കവിതകള്‍ സ്വന്തം ഈണത്തില്‍ പാടിതരും .. അത് കേട്ടിരികാന്‍ ഒരു വല്ലാത്ത അനുഭൂതി ..... ക്ലസ്സില്ലതിരിക്കുമ്പോള്‍ ഞങ്ങള്‍ ആവശ്യപ്പെടും ഒരു  കവിത പാടാന്‍ ....അപ്പോഴെല്ലാം ഓരോ കവിതകള്‍ പാടി തരും .. എന്നുകണ്ടാലും ഒരു മലയാളം നോവലോ .. കവിത സമാഹാരമോ കയ്യില്‍ കാണും ഞാന്‍ അതൊക്കെ എടുത്ത് ഇടക്ക് മറിച്ച് നോക്കിയിട്ടുണ്ട് ... ചങ്ങമ്പുഴ കവിതകളുടെ തോഴനായിരുന്നു സര്‍ .... കവികളില്‍ സര്‍ ന്റെ ഏറ്റവും ഇഷ്ട കവിയും ചങ്ങമ്പുഴ തന്നെ ..... ചങ്ങമ്പുഴയെ കുറിച്ച പറയുമ്പോള്‍ നൂറു നാവു സാറിനു .... എന്തോ   അത് കൊണ്ടായിരിക്കാം ഞാന്‍ ആദ്യമായി പൈസ കൊടുത്ത് വാങ്ങിയ ആദ്യ പുസ്തകം "ചങ്ങമ്പുഴയുടെ " "തുടിക്കുന്ന താളുകള്‍ " ആയിരുന്നു ... യാധര്‍ശ്ചികാമോ  അതോ അറിഞ്ഞുകൊണ്ട് വാങ്ങിയതോ എന്തോ ഓര്‍മയില്ല .....
പത്താംക്ലാസ് കഴിഞ്ഞ ആ സ്കൂള്‍ വിട്ടു പോരുമ്പോള്‍ വല്ലാത്ത വിഷമം ആയിരുന്നു ചന്ദ്രന്‍ സര്‍ നെ കുറിച്ച് ... ഇനി ആരാ മലയാളം കവിത ഈണത്തില്‍ ചൊല്ലിത്തരുന്നത് ....
പിന്നെ ആ പാരലല്‍  കോളേജ് അടച്ചു ..........ചന്ദ്രന്‍ സര്‍ നെ തേടി കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ഇറങ്ങി .. ചുമ്മാ ഒന്ന് ഓര്‍മ പുതുക്കാന്‍ .. പക്ഷെ നിര്‍ഭാഗ്യം ഞാന്‍ ഇതുവരെ കണ്ടതില്ല അദ്ധേഹത്തെ .... കുറെ സ്ഥലങ്ങളില്‍ അന്വേഷിച്ചു ... ആര്‍ക്കും അറിയില്ല ... വിഷമം തോന്നി ... നിരാശയും ..... ഇനി ഒരിക്കല്‍ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ എന്തായാലും ആശാനെ ഒന്ന് കാണണം ..... കുറച്ച നേരം സംസാരിച്ച് ഇരിക്കണം ... ദൈവം അതിനു സഹായിക്കട്ടെ ......


സര്‍ " എന്നും ആരോഗ്യത്തോടെ .. സുഖമായി കഴിയാന്‍ ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ " .....
ശിഷ്യന്‍
( ഇന്ന് പിന്നെയും കൊറേ കാലത്തിനു ശേഷം " നാറാണത്ത്‌ ഭ്രാന്തന്‍ " കവിത കേട്ടു .....ഇന്റര്‍നെറ്റ്‌ വഴി പോയപ്പോള്‍ അപ്പോ ഓര്‍മ വന്നത് സര്‍ ന്റെ മുഖമാണ് ..... )

Tuesday, June 14, 2011

നീ

നിന്നെ ഞാന്‍ തേടിയലഞ്ഞു എന്‍ ചിതലരിച്ച ഓര്‍മ്മതന്‍ കൂമ്പാരത്തില്‍
കണ്ടെടുത്തതോ ഒരു ചേതനയറ്റ അസ്തി പഞ്ചരം മാത്രം...
ഒരായിരം ഓര്‍മ്മകള്‍ നീ എനിക്കേകിയെങ്കിലും...
അവയെല്ലാം ഇന്നെന്‍ ആഴിയില്‍ മുങ്ങി മറഞ്ഞു ....
ദുഖമാണ് എന്‍   തൂലികയില്‍ നിറയും  വികാരം ...
നീ തന്നെയെന്‍ ദുഖവും അടങ്ങാത്ത സ്വപ്നവും  

Sunday, June 12, 2011

മഴ ഒരു ഓര്‍മ്മക്കുറിപ്പ്

മഴ!
മഴ! ഒരു പ്രവാസി എന്ന നിലയില്‍ എന്നും എന്റെ മനസ്സില്‍ ഗൃഹാതുരത്വവും കുരിരുമേകുന്ന ഒന്നാണ് മഴ! കുട്ടികാലം മുതലേ ഉള്ള ശീലമായിരുന്നു മഴയില്‍ കൈവച്ചു ആ വെള്ളം കയ്യില്‍ പിടിക്കുക .. ഇന്ന് മഴ പെയ്യുമ്പോള്‍ ഞാന്‍
ആ പഴയ ബാലനായി മാറാറുണ്ട് .. കുട്ടികാലത് സ്വന്തമായി റൂം ഉണ്ടായിരുന്നു ... മഴപെയ്യുന്നത്   വീട്ടില്‍ ഉള്ളപോള്‍ ആ ജനാലകളുടെ കമ്പിയില്‍ പിടിച്ച മുഖം  ജനാലയുടെ കമ്പികളില്‍
ചേര്‍ത്തുവച്ച് ഞാന്‍ ഇരിക്കുമായിരുന്നു .. ഇന്നും എന്റെ ലീവ് ദിവസങ്ങളില്‍ നാട്ടില്‍  ‍ മഴപെയ്യുമ്പോള്‍ അങ്ങനെ ഇരിക്കാന്‍ ഒരു രസം ...  കുട്ടികാലത് സ്കൂള്‍ തുറക്കുന്നതും മഴ പെയ്യുന്നതും ഒരേ സമയം വെള്ള യുണിഫോം  ഒക്കെ ചെമ്മണിന്റെ നിറം  ആകും... അതിനു ഉമ്മയുടെ അടുത്ത് നിന്ന് ശകാരം ...
 തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ ... മഴയുടെ സമയത്ത് ഒഴിവുകാലങ്ങളില്‍ മഴപെയുമ്പോള്‍ കടലില്‍ കുളിക്കാന്‍ പോകുമായിരുന്നു ... അതും ഒരു രസം ...
എന്നും ഓര്‍മയില്‍ കുളിരണിയിക്കുന്ന മഴ .. എന്റെ യൌവനത്തില്‍ എനിക്ക് നനുത്ത സ്പര്‍ശനം നല്‍കിയിരുന്നു മഴ !
എന്റെ പ്രണയം ... ഞാന്‍ ആദ്യമായി അവളെ കാണുമ്പോള്‍ അത്രേം നേരം പെയിതമഴ തെല്ലോന്നടങ്ങി .. അവളെ കണ്ടശേഷം വേണ്ടും തിമിര്‍ത്തു പെയ്തു
 +2  പഠിക്കുന്ന കാലത്ത് .. സ്കൂള്‍  ‍ നേരുത്തേ തുടങ്ങുമ്പോള്‍ മഴയും നേരുത്തേ പെയിത് തുടങ്ങി .. ഒടുവില്‍ അവളെ അവസാനമായി കാണുമ്പോഴും ഒരു ജൂണ്‍ മാസത്തിന്റെ ആരംഭത്തില്‍ അന്നും മഴ പെയുന്നുണ്ടായിരുന്നു .. മഴത്തുള്ളികള്‍ അവളുടെ മുഖത്  വീണു  മുഖം തിളങ്ങുന്നുണ്ടായിരുന്നു ... ഒരു ചെറിയ നോവും തന്നു മഴ പോയി ...
പിന്നെയും  മഴ വന്നു .. എന്റെ വീടിന്റെ ഉമ്മറത്ത്‌  വന്നു എന്നെ വിളിക്കും ... ഞാന്‍ എന്റെ റൂമിന്റെ ജനാല മലക്കെ തുറന്നിട്ട്‌ ഒരു സിഗരട്റ്റ്  എടുത്ത് കത്തിച്ച് അവളുടെ നേരെ പുക ഊതിവിടും ... ദേഷ്യം കൊണ്ടാകാം ചില സമയങ്ങളില്‍ എന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിക്കും മഴ!
ഒടുവില്‍ പലതും നഷ്തപെട്ടപോള്‍ ഞാന്‍ ഒന്ന് ആഗ്രഹിച്ചു ഒരു മഴ എന്റെ ഉള്ളിലും പെയ്തെങ്കില്‍ എന്റെ ഉള്ളം കുളിര്തിരുനെങ്കില്‍ ....  ഇനിയും പറഞ്ഞു തീരാത്ത അനുഭൂതി .... ഇനി ഏതു കാലം ഞാന്‍ നിന്റെ  കര സ്പര്‍ഷമെള്‍ക്കും .. പലപ്പോഴും അടങ്ങാത്ത ആഗ്രഹം ആ പഴയ ഒന്നാംക്ലാസ് കുട്ട്യേപോലെ ആകാന്‍ ... എന്റെ ലോകം അന്ന് വലുതായിരുന്നു ... ഇന്ന് ഈ ഇടുങ്ങിയ മുറിയില്‍ പുറത്തെ തിരക്കുകളും ശബ്ദ കോലാഹലങ്ങളും ഇഷ്ടപെടാതെ ഞാന്‍ ഒറ്റക്ക് ബാല്യകാല സ്മരണകളുമായി ....
ഇന്ന് ഈ പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ ... ഇടക്ക് കുളിരായ് ഈ മരുഭൂമിയില്‍ ഒരു മഴ തിമിര്‍ത്തു പെയ്തിരുന്നെങ്കില്‍ എന്നോരാശ ...


(മഴയെ കുറിച്ച എന്റെ ഒരു ചേച്ചി എഴുതിയ ഒരു പോസ്റ്റ്‌ ആണ് ഈ ലേഖനത്തിന്  പ്രചോതനം )

എന്റെ പുതിയ നോട്ട്‌ പുസ്തകം!


അവന്‍ എഴുതുകയാണു .. തന്റെ പഴയ നോട്ട്‌ ബൂക്കില് നിന്നും പുതിയ വൃത്തിയായി പൊതിഞ്ഞ നോട്ട്‌ ബൂകിലേക്ക് ഒരൂ അക്ഷരവും സൂക്ഷ്മമായി നോക്കി പകര്‍ത്തുകയാണ്‌ ... പുറത്ത് ഇരുട്ട് കൂടിയതും ദൂരെ എവിടെയോ ഏതോ നായ് ഒരിയിടുന്നതും അവന്‍ അറിയുന്നില്ല ... രാത്രിയില്‍ പുറത്തെ വെളിച്ചം തട്ടി ജനലിനകത്തേക്ക്‌ തോപ്പിലെ വാഴയുടെ നിഴലുകള്‍ മുറിക്കുളിലേക്ക് പ്രവേഷികുമ്പോള്‍ ഒരു മനുഷ്യന്റെ നിഴല്‍ പോലെ അതു ചുമരില്‍ പതിക്കുന്നതും അവന്‍ അറിയുന്നില്ല ... എന്തോ കണ്ടുപിടിക്കാനെന്ന ആകാംശയോടെ അവന്‍ അവന്റെ പുസ്തകത്തിലേക്ക് കണ്ണോടിച്ചു .. എന്തായിരുന്നു ഈ രാത്രിയിലും തനിക്ക്‌ ഉറങ്ങാന്‍ കഴിയാതെ എഴുതാന്‍ തോന്നുന്നത്‌ .. അതിനു കാരണം ഒന്നു മാത്രമായിരുന്നു ... അമ്മു ..
ഉച്ചക്ക്‌ ഊണ്‌ കഴിക്കാന്‍ ക്ലാസ് കഴിഞ്ഞ്‌ വെട്ടിലേക്ക് പോകുമ്പോഴാണ് പുറകില്‍ നിന്നും ഒരു വിളി " മനു " അവന്‍ തിരിഞ്ഞു നോക്കി .. അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .. അമ്മു ആയിരുന്നു അത്‌ ... ക്ലാസ്സിലെ ഏറ്റവും കാണാന്‍ കൊള്ളാവുന്ന ഒരു കുട്ടിയാണ് അമ്മു , കൂടെ നല്ല പടിക്കുന്ന കുട്ടിയും... " എന്താ ... എന്താ കാര്യം " അവന്‍ തിരക്കി ... അമ്മു മൊഴിഞ്ഞു " മനു എനിക്ക് നിന്റെ സയന്‍സ്‌ നോട് പുസ്തകം ഒന്നു തരുമോ കഴിഞ്ഞ ദിവസങ്ങളിലെ നോട്ട്‌ എഴുതി എടുക്കാനാണ്‌ .. കഴിഞ്ഞ ഉടനെ നാളെ തിരിച്ചു തരാം മനു പെട്ടന്നു പറഞ്ഞു "പുസ്തകം കയ്യില്‍ ഇല്ല നാളെ വരുമ്പോ തരാം" അവള്‍ ശരി എന്നും പറഞ്ഞു നടന്നു പോയി .. അമ്മു കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വന്നില്ല എന്തൂ അസുഘമാണെന്ന് പറഞ്ഞു ടീച്ചര്‍ ....അവളുടെ നടത്തം നോക്കി നില്‍കേ അവന്‍ അവന്റെ പുസ്തകസഞ്ചിയില്‍ നിന്നും സയന്‍സ്‌ നോട് പുസ്തകം എടുത്ത്‌ നോക്കി ... അവന് അവനോട് ദേഷ്യം തോന്നി .. ചില പേജുകളില്‍ വയ്കീട്ട്‌ അമ്മ വീട്ടില്‍ ഉണ്ടാക്കുന്ന പലഹരത്തിന്റെ എണ്ണയുടെ പാടുകള്‍ .. ചില പേജില്‍ ചന്ദന തിരിയുടെ കഷ്നങ്ങള്‍ ... ആകെ എല്ലാം കുളമായിരിക്കുന്നു .. ഇതു അവള്‍ക്ക്‌ കൊടുത്താല്‍ അവള്‍ എന്നെ കുറിച്ച്‌ എന്ത്‌ വിചാരിക്കും എന്തായാലും അങ്ങനെ പറഞ്ഞത് നന്നായി .. അവന്‍ വളരെ ഉല്‍സാഹതോടെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായ് ഓടി ... വെട്ടിലെത്തി പല കള്ളംപറഞ്ഞ്‌ അമ്മയുടെ കയ്യില്‍ നിന്നും 5 രൂപാ വാങ്ങി ... വേഗം കഴിച്ചെന്ന് വരുത്തി തിരിച്ചിറങ്ങി .. പോകും വഴിയേ നാരായണന്‍ ചേട്ടന്റെ കടയില്‍ നിന്നും ഒരു നോട്ട്‌ പുസ്തകവും വാങ്ങി ക്ലാസ്സിലേക്ക് തിരിച്ചു ... ഇംഗ്ലീശ് സുരേഷ് സാറിന്റെ പുളിച്ച ഗ്രാമോര്‍ ഇല്ലാത്ത ഇംഗ്ലീശ് ക്ലാസും .. ഭൂമിഷത്രം ക്ലാസ്സും ഒക്കെ തിമിര്‍ത്തു നടന്നു ഉച്ചക്ക്‌ ശേഷം .. പക്ഷേ അവന്റെ മനസ് മുഴുവന്‍ നാളെ സയന്‍സ്‌ നോട്ട്‌ കൊടുക്കുമ്പോള്‍ അമ്മുവിന്റെ മുഖത്ത്‌ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങള്‍ ആയിരുന്നു ..... എല്ലാ ക്ലാസ്സും കഴിഞ്ഞ്‌ അവന്‍ ഓടി വെട്ടിലേക്ക് .... വയലോരങ്ങളില്‍ നില്‍കുന്ന ചെടികള്‍ പറിക്കുവാനും .. വയലിലെ ചാലിലെ മാനത്ത്‌ കണ്ണി മീനിനെ കല്ലേറിയാനും ... വഴിയില്‍ കിടക്കുന്ന തീപെട്ടി കവര് പിറക്കുവാനും .. കടകളുടെ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്ടെരില് നടിമാരുടെ ചന്തം നോക്കുവാനും ഒന്നും തന്നെ അവന്‍ നിന്നില്ല ... വയലോരത് അടിച്ച കാത്ത്‌ മാത്രം അവനേയും തഴുകി കിന്നാരം പറഞ്ഞു കൊണ്ടിരുന്നു...
വീടെത്തിയതും ഇന്നു കഴിക്കാണൊന്നും വേണ്ടെന്നു പറഞ്ഞു മുറി തുറന്ന് കതക് അടച്ചു അപ്പോഴേക്കും ... അമ്മ നിര്‍ബന്ധിച്ചതിനാല്‍ ഇത്തിരി ചോറു കഴിച്ചെന്ന് വരുത്തി ... വീണ്ടും മുറിയില്‍ എത്തി കതക് അടച്ച് ...പഴയ പുസ്തകവും പുതിയതും എടുത്ത്‌ വച്ചു .. പുതിയ പുസ്തകം എടുത്ത്‌ നല്ലപോലെ വര്‍ണ കടലാസ്‌ കൊണ്ട് പൊതിഞ്ഞു ... അതിന്റെ മുകളില്‍ ഭംഗിയായി എഴുതി ..."സയന്‍സ്‌ നോട് പുസ്തകം"
എഴുതാന്‍ തുടങ്ങി ...ഓരോ പേജും സൂക്ഷ്മയി നല്ല കയ്യക്ഷരത്തോടെ പഴയത്തില്‍ നിന്നും പുതിയതതിലേക്ക് പകര്‍ത്തുന്നു ... ഒരു കഥ എഴുത്ത് കരനെ പോലെ സൂക്ഷ്മമായി എഴുതികൊണ്ടിരുന്നു ... എപ്പഴോ കിടന്നുറങ്ങി

സൂര്യന്റെ വെളിച്ചം ജനാലിന്റെ ചില്ല് കഷ്നത്തില്‍ അടിച്ച്‌ അതിന്റെ ചൂടു തലയില്‍ തട്ടി വിയര്‍ക്കുന്നു ... അപ്പോഴാണ് എണീതതത്‌ ... എണീറ്റ്‌ ഉടനെ നോക്കിയത് തന്റെ പുതിയ നോട്ട്‌ പുസ്തകം ... അതു തലേ നാലുള്ളതിനേക്കാള്‍ കൂടുതല്‍ നന്നായിരിക്കുന്നു .. തന്റെ എഴുത്ത് കണ്ടു അവന് തന്നെ ഒരു നിമിഷം അഭിമാനം തോന്നി ... കുളിച്ച്‌ കാപ്പി ഒക്കെ കുടിച്ച് വേഗം വിദ്യാലയത്തിലേക്ക് തിരിച്ചു ... മനസുമുഴുവന്‍ വല്ലാത്ത ഒരു അവസ്ഥയാണ് .. അവള്‍ എന്നും വരുന്ന പാതയോരത്ത് കാത്ത് നിന്നു വളരെ വേഗം ... അവള്‍ വരുന്ന സമയത്തിനോടടുക്കുമ്പോള്‍ അവന്റെ ഹൃദയമിതിയ്പ്പ് കൂടിവരുന്നതവന്‍ അറിഞ്ഞു.... എന്നാലും പുറത്ത് ഒന്നുമറിയാത്ത പോലെ നില്‍കന്‍ ശ്രേമിച്ചു ... അവള്‍ വരേണ്ട സമയം കഴിഞ്ഞു അവന്റെ മുഖം മങ്ങി .. ബെല്ലടിക്കും വരെ കാത്ത്‌ നിന്ന് അവളെകണ്ടില്ല .. തികച്ചും ദുഖവുമായി അവന്‍ ക്ലാസ്സിലേക്ക് പോയി ... എല്ലാ ക്ലാസ്സുകള്‍ നടക്കുനുണ്ടെങ്കിലും അവന്റെ പിഞ്ച്‌ മനസിന്റെ ചിന്ത മുഴുവന്‍ അവള്‍ എന്ത്‌ കൊണ്ട് ക്ലാസ്സില്‍ വന്നില്ല എന്നുള്ളതായിരുന്നു ..... ഒട്ടും ഊര്‍ജം ഇല്ലാത്തവനെ പോലെ അവന്‍ തികച്ചും യാന്ത്രികമായി ഇരുന്നു ... പിറ്റേന്നുള്ള മൂന്നു നാലു ദിവസവും അവള്‍ വന്നില്ല ..
ഒരു ദിവസം ക്ലാസ്സില്‍ പോകുമ്പോള്‍ ഒരു കൂട്ടുകാരന്‍ ഓടിവന്നു പറഞ്ഞു " ടാ മനു നീ വരുന്നില്ലേ " അവന്‍ തിരക്കി എന്താടാ എങ്ങോട്ടാ കൊട്ടുകാരന്‍ പറഞ്ഞു " ടാ ഇന്നു ക്ലാസ്സില്ല....നമ്മുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ഇല്ലേ ആ അമ്മു .. ആ കുട്ടി ഇന്നു രാവിലെ മരിച്ചു .. അവളുടെ വെട്ടിലേക്ക് എല്ലാരും പോകുാകായാ നീ വരുന്നോ... " ... കൊട്ടുകാരന്‍ പറയുന്നത്‌ ദൂരെ എവിടെയോ കേള്‍കുമ്പോലെ തോന്നി ... മേലെ ഉള്ള ആകാശം കറങ്ങുംനുവോ .. സ്കൂല് മേലേക്ക്‌ പോകുന്നുവൂ .. ഭൂമി തല കീഴയി തിരിയുന്നുവോ .. ഒന്നും അറിയില്ല അവന്‍ നിലത്തേക്ക്‌ കുഴഞ്ഞ്‌ വീണ് .... ദൂരെ എവിടെ ആരോ എന്തൊക്കെയൂ പറയുന്ന പോലെ തോന്നി ... ഒന്നും വ്യക്തമല്ല
ബോധമില്ലാതെ കിടന്ന നാളുകള്‍ 4 ദിവസം കഴിഞ്ഞാണ്‌ കണ്ണ് തുറന്നത്‌ .. ഡാക്ടര് ചിരിച്ചു കൊണ്ട് തലയില്‍ തട്ടി .. വെട്ടുകാരോട്‌ ഡിസ്‌ചാര്ജ് ചെയ്യാന്‍ പറഞ്ഞു പോയി ... തനികെന്താണു സംഭവീച്ചതെന്ന് ആരും പറഞ്ഞില്ല .... ഇടക്ക് ഓര്‍മാവാരുമ്പോള്‍ അമ്മു എന്നു പറയുന്നു എന്നു അമ്മ പറഞ്ഞു ആരാടാ അമ്മു എന്നൊക്കെ ചോദിച്ചു ... ഒന്നിനോടും ഒരു താല്‍പര്യമില്ലാത്ത മട്ടില്‍ ദൂരേക്ക് കണ്ണും നട്ട്‌ അവന്‍ ഇരുന്നു .. വെട്ടിലെത്തി .. എണീറ്റ്‌ നടക്കാന്‍ തോന്നിയപോള്‍ സായാഹ്നത്തില്‍ ..താഹ്ന്റ്റെ പുതിയ നോട്ട്‌ പുസ്തകവും എടുത്ത്‌ വീടിന്റെ മുകളിലേക്ക് അവന്‍ പോയി .. ആകാശത്തേക്ക്‌ നോക്കി നക്ഷത്രങ്ങളെ കാണാം .. അതിന്റെ ഇടയില്‍ ഒരു നക്ഷത്രം അവനെ നോക്കി കണ്ണുറുക്കി ... ആ നക്ഷത്രത്തിന് അമ്മുവിന്റെ മുഖം പോലെ തോന്നി ... അവന്‍ തന്റെ പുതിയ സിയന്‍സ് നോട് പുസ്തകം എടുത്ത്‌ .. ആക്കാഷത്തേക്ക്‌ വീശി എറിഞ്ഞു കൊണ്ട് പറഞ്ഞു .. " അമ്മു ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു " ഇപ്പോഴും സ്നേഹികുന്നു " ..... ശുഭം

( മരിച്ച ആളുകള്‍ നാളെ ആകാശത്ത്‌ വന്നു നക്ഷത്രമായി നില്‍കും എന്നു പണ്ടാരോ പറഞ്ഞ ഒരു ഓര്‍മ )
ഈ കഥ ... ഞാന്‍ എന്റെ എല്ലാമായിരുന്ന ഒരു പെണ്‍കുട്ടിക്കായി സമര്‍പ്പിക്കുന്നു .. ചിലപ്പോള്‍ അവളും ഇപ്പോള്‍ ഇതു കാണുന്നുണ്ടാക്കും എന്നു കരുതുന്നു ....

 

Saturday, June 11, 2011നിദ്രയില്ലാത്ത രാവുകളില്‍ നീ എനിക്ക് സമ്മാനിച്ചത് ഒരായിരം സുന്ദര സ്വപ്നങ്ങളായിരുന്നു ... ആ സ്വപ്നങ്ങള്‍ക്ക് എഴുവര്‍ണങ്ങള്‍ ചാലിച്ച മഴവില്ലിന്റെ ഭംഗിയുണ്ടായിരുന്നു.... ഇന്നും ഞാന്‍ ആ ഓര്‍മകളില്‍ ജീവികുമ്പോള്‍ ഒരു മാത്രാ വെറുതെ ആശിച്ചു പോകുന്നു വേണ്ടും ഒരു പൂകാലം എന്റെ വാടിയിലും ... ഇതെല്ലം ആശകളാണ് പ്രിയേ .... എന്നിലെ എന്നെ തിരിച്ചറിയിച്ച നിനക്ക് ഒരു ജന്മം മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു ..... നീ ഇന്നെന്‍ കൂടെ ഇല്ല എന്നതും സത്യം .... എന്റെ ഖല്‍ബിലെ തേങ്ങലുകള്‍ എന്നും നിന്റെ നാമം ഉരുവിട്ടുകൊണ്ടിരിക്കും ... ഒരു പക്ഷെ നാളെ ഞാന്‍ വേറൊരു ജീവിതത്തിലേക്ക് കടന്നിരിക്കാം ... അന്നും എനിക്ക് മറക്കുവാനാകുമോ നിന്നെ... നിന്റെ ഓര്‍മകളെ ....

Thursday, May 5, 2011

Maddi Jane - Jar of Hearts (Christina Perri) With Lyrics


I know I can't take one more step towards you
Cause all that's waiting is regret
And don't you know I'm not your ghost anymore
You lost the love I loved the most

I learned to live half alive

And now you want me one more time

And who do you think you are

Running 'round leaving scars
Collecting your jar of hearts
And tearing love apart
You're gonna catch a cold
From the ice inside your soul
So don't come back for me
Who do you think you are

I hear you're asking all around

If I am anywhere to be found
But I have grown too strong
To ever fall back in your arms

I learned to live half alive

And now you want me one more time

And who do you think you are

Running 'round leaving scars
Collecting your jar of hearts
And tearing love apart
You're gonna catch a cold
From the ice inside your soul

So don't come back for me
Who do you think you are

And it took so long just to feel alright

Remember how to put back the light in my eyes
I wish I had missed the first time that we kissed
Cause you broke all your promises
And now you're back
You don't get to get me back

And who do you think you are

Running 'round leaving scars
Collecting your jar of hearts
And tearing love apart
You're gonna catch a cold
From the ice inside your soul
So don't come back for me
Don't come back at all

And who do you think you are

Running 'round leaving scars
Collecting your jar of hearts
And tearing love apart
You're gonna catch a cold
From the ice inside your soul
Don't come back for me
Don't come back at all

Who do you think you are?

Who do you think you are?
Who do you think you are?

Saturday, January 1, 2011

stay forever in my heart!!

But togetherness is not physical..
it is mental...
The heart speaks and not the body ...
and thats what binds everybody..

Let us accept this reality...
and retain our love and relationship fertility...
Let us enjoy and never part...
stay forever in my heart!!

Memories


Years passed with various reasons,
to avoid going to school in each and every season.
now it is my last year,
and I am full of fear,
what would I do after school?
Except school nothing else seems to be cool,
I think about it and feel depressed,
But then I keep my feelings suppressed.
Whatever happens
Deep memories will lie within.

At Last


At last, when all the summer shine
That warmed life's early hours is past,
Your loving fingers seek for mine
And hold them close-at last-at last!
Not oft the robin comes to build
Its nest upon the leafless bough
By autumn robbed, by winter chilled,-
But you, dear heart, you love me now.
Though there are shadows on my brow
And furrows on my cheek, in truth,-
The marks where Time's remorseless plough
Broke up the blooming sward of Youth,-
Though fled is every girlish grace

Pray For Me

In this Lonely World,
We rarely find Someone for Us,
For whom we feel that Special way,
The way that makes your Life sway,
With all new colors & new Beams,
Your mind gets enlightened with new Dreams,
If U haven't got that Special One,
Wait or Find, God had made for U One,
But if your have found her,
Always be round her,
Just give u'r Heart's voice some Words,
And show ur feelings with Real LOVE,
So work this way this Valentine,
Those who have found, Please pray to get me MINE

About Girls

They are beautiful or ugly,
But boyz make them feel cuddly.
They are sweet and mushy,
They are warm and cozy,
That's why guys get crazy.
They are heart broken,
But soft spoken,
They have soft and silky hair,
But not mustache or beard.
They wear pearls,
Thats all 'bout gurls.

Nothing was elegiac

Nothing was elegiac or nostalgic,
We threw time in the river as we threw bread
Crumbs to an inquisitive duck and so
Days entered evening with a sweeping gesture
Idly we talked of food and where to go…

This is the love I knew long ago
Before possession, passion and betrayl.

u R Only Mine

You came and chased the gloom away,
Banished the sadness of my heart...
The grief just fell away.
I saw you,
Looking the way you are,
and just love you,
The way you are.
My heart skipped so many beats,
kept time to happiness.
And sang in joy,
All because you came!
Life was worth living after all,
and all my problems looked so small.
Cheer filled in my soul,
And hope lit up my nights.
The promise of radiant joy.
Is almost too much to bear.
You don't need a poem
You don't need a quote
I can feel the rhyme
Even in those two lines that you wrote
For if they are words that belong to me
All the love that's behind it, is all I can see.
You don't need a confession
No outward show to back your feelings
For they may please the eye
But may not hold any meaning
You make me feel special, in your own little ways
Given me memories that will last for days.
The first time ever I talked to you,
I felt your heart so close to mine.
And I knew our joy would fill the earth,
and last till the end of time.

The firt time I saw your face,
your face, your face, your face.

http://www.fileden.com/files/2009/10/25/2619646/Arikil%20Nee%20Varumenkil%20-%20Manchirath.mp3[/media] http://www.fileden.com/files/2009/10/25/2619646/Maddi%20Jane%20-%20Jar%20of%20Hearts.mp3 http://www.fileden.com/files/2009/10/25/2619646/Tadap%20Tadap.mp3 http://www.fileden.com/files/2009/10/25/2619646/Unnodu%20Naan%20Iruntha.mp3 http://www.fileden.com/files/2009/10/25/2619646/www.punchapaadam.com%20-%20Semonte%20Sangeerthanam%20-%20Oru%20Mazha%20Peythengil.MP3 http://www.fileden.com/files/2009/10/25/2619646/Ente%20Suhra.mp3 http://www.fileden.com/files/2009/10/25/2619646/Safalmeeyathra.mp3 http://www.fileden.com/files/2009/10/25/2619646/Marakkumo%20neeyente%20mounaganam-KARUNYAM-1997.mp3 http://www.fileden.com/files/2009/10/25/2619646/vigi_palkon_par.mp3 http://www.fileden.com/files/2009/10/25/2619646/Mazhathullikal.mp3 http://www.fileden.com/files/2009/10/25/2619646/03%20-%20Parayuvan%20Aakathe.mp3