
കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു ഓര്‍മ്മക്കുറിപ്പ് എഴുതുകയാണ് ... ഈ ഓര്മ ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് .... സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്നും കാണാന്‍ ഇഷ്ടപെട്ടിരുന്ന എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരു മുഖം. ജീവിതമാകുന്ന ഈ യാത്രയില്‍ നാം കണ്ടുമുട്ടുന്നതില്‍ വിരളമായി ചിലരെങ്കിലും നമ്മുടെ ഓര്‍മകളില്‍ നിറഞ്ഞു നില്ക്കും ...ചിരി വിടര്‍ത്തും.... എനിക്കങ്ങനെ ഒരുപാട് മുഖങ്ങള്‍ ഉണ്ട് ... നെഞ്ച് കൊത്തിപ്പറിച്ചു കൊണ്ടുപോയവരും ... തോരാത്ത കണ്ണുനീര് നല്കിയവരും ... പിന്നെ എന്നും സുന്ദരമായ ഓര്‍മ്മകള്‍ നല്കിയവരും .. ആ എന്നും ഓര്‍മ്മികാന്‍ നല്ല ഓര്‍മ്മകള്‍ നല്കിയ ഒരു പെണ്‍കുട്ടിയാണ് അമ്മു!
അമ്പിളി അതായിരുന്നു അവളുടെ പേര് ... എന്റെ ഈ കുറിപ്പിലൂടെ ഞാന്‍ എന്നും അവളെ സ്വന്തമായി വിളിക്കുന്ന അമ്മു എന്ന പേരുതന്നെ വിളിക്കാം അല്ലേ ? ...മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഞങ്ങള്‍ടെ സ്കൂളില്‍ അവള് വന്നത് ... അവളുടെ ഏട്ടന് എന്റെ കൂടെ മൂന്നില്‍ പഠിക്കുന്നു ... എറണാകുളം ആണ് അവരുടെ ദേശം ... അച്ഛന് എന്റെ നാട്ടില്‍ ഒരു മെക്കാനിക്കല്‍ ഷോപ്പ് നടത്തുന്നുണ്ട് .. അമ്മുവിന്റെ ചേട്ടനും ഞാനും നല്ല കൂട്ടായിരുന്നു ... പക്ഷെ ഏറണാകുളം സംസാരശൈലി എനിക്ക് അത്ര പിടിയില്ല അപ്പോള്‍ ... ഒരു നിമിത്തമെന്നു പറയാം എല്‍ പി എസ് പഠനം കഴിഞ്ഞു ഞാന്‍ ഗവ: മോഡല്‍ ഹൈ സ്കൂള്‍ വെങ്ങാനൂരില്‍ ആണ് തുടര്‍ന്ന് പഠിച്ചത് ... അഞ്ചാം ക്ലാസ്സില്‍ അസുഖമില്ലതതിനെ തുടന്നു ഞാന്‍ പരീക്ഷ എഴുതിയിരുന്നില്ല ... അങ്ങനെ ഒരിക്കല്‍ കൂടി ആ ക്ലാസില്‍ ഇരുന്നു പഠിക്കാന്‍ യോഗം കിട്ടി .... എന്റെ ജീവിതത്തിലെ എന്നും ഓര്‍മകളില്‍ സുഗന്ധം നിറഞ്ഞ വര്‍ഷങ്ങള്‍ ... അടുത്ത വര്‍ഷം അമ്മുവും ആ സ്കൂളില്‍ വന്നു .. എന്റെ ക്ലാസ്സില്‍ . അങ്ങനെ കാലം വീണ്ടും കഴിഞ്ഞു .. അറിയാതെ ഞങ്ങള്‍ അടുത്ത കൂട്ടുകാരായി .... അവള്‍ക്ക് സൈക്കിള്‍ ഉണ്ടായിരുന്നു അവളുടെ ഏട്ടനും രണ്ടുപേരും സൈക്കിള്‍ ഇല് വരും ഒരുമിച്ച് തിരിച്ച് പോകും .. അപ്പോള്‍ എന്റെ ആ കൊച്ചു മനസ് ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍ .. ഞാന്‍ എന്റെ വാപ്പക്ക് ഗള്‍ഫിലേക്ക് ലെറ്റര്‍ എഴുതി എനിക്ക് ഒരു സൈക്കിള്‍ വേണമെന്ന് ... പക്ഷെ വാങ്ങി തന്നില്ല ... എട്ടാം ക്ലാസ് അധ്യായന വര്‍ഷമാണ് ഞങ്ങളുടെ സുഹൃത്ത് ബന്ധം തുടങ്ങുന്നത് ....
എനിക്കെന്നും അമ്മുവിന്റെ സംസാരം ഇഷ്ടമായിരുന്നു ... ആ തൃശൂര്‍ ശൈലി കുറെ ഒക്കെ മാറ്റി എടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാകാം ... ഒരുപാട് സംസാരിക്കും ഒരുപാട് ചിരിക്കും കുറേ കളിയാക്കും ചിലപ്പോ കള്ളദേഷ്യം നടിക്കും .. എന്ത് കൊണ്ടും ഒരു നല്ല പെണ്‍കുട്ടിയുടെ എല്ലാ സ്വഭാവങ്ങളും അമ്മുവിനുണ്ടായിരുന്നു ... ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടുപേരും മത്സരിച്ചായിരുന്നു എട്ടാം ക്ലാസ്സില്‍ പഠിത്തം ... അത് കൊണ്ട് തന്നെ ഒരു വല്ലാത്ത ഇഷ്ടമായിരുന്നു അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരങ്ങള്‍ നല്കാന് ഞങ്ങള്‍ എന്നും മത്സരിച്ചിരുന്നു .. ഇതൊക്കെ തന്നെയാകാം ഞങ്ങളുടെ ബന്ധത്തിന് കാരണവും... പത്താം ക്ലാസ്സ് എത്തിയപ്പോഴേക്കും എനിക്ക് അവളെ ഒരുനാള്‍ കാണാതിരുന്നാല്‍ ഒരുവല്ലായ്മ അനുഭവപ്പെടും.... അവളുടെ വീട്ടില്‍ വിളിക്കും ... ഞങ്ങളുടെ സുഹൃത്ത് ബന്ധം എന്നും ഒരു നല്ല ഓര്‍മയാണ് .. സ്കൂളിലെ ബാക്കി ഉള്ള കുട്ടികള്‍ക്ക് അസൂയയായിരുന്നു ഞങ്ങളോട് ... പലപ്പോഴും കാലങ്ങള്‍ക്ക് ശേഷവും ചിലരെങ്കിലും കാണുമ്പോഴോ വിളിക്കുമ്പോഴോ എന്നോട് ചോദിക്കും അമ്മുവും ആയിട്ട് കൂട്ട് ഒന്നുമില്ലേ എന്ന് ... അവര്‍ക്കറിയാം എന്നും ഞങ്ങളുടെ കൂട്ട് ഇങ്ങനെ തുടരും എന്ന് .... ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളായി ഇരിക്കണം അതായിരുന്നു ഞങ്ങളുടെ വല്യ ആഗ്രഹം .. പല കൂട്ടുകാരും ചോദിക്കുമായിരുന്നു നിങ്ങള്‍ തമ്മില്‍ പ്രേമത്തിലാണോ എന്നൊക്കെ ... അവരോടൊക്കെ ഒരു ചെറുചിരിയോടെ ഞങ്ങള്‍ പറഞ്ഞു എന്നും കൂട്ടുകാരാണെന്ന്... ഞങ്ങള്‍ കുറെ കര്യങ്ങള്‍ ഷെയര്‍ ചെയ്യുമായിരുന്നു .... ഹൈസ്കൂള്‍ കഴിഞ്ഞു പിന്നെ ഞങ്ങള്‍ വേറെ സ്കൂളില്‍ പഠനം തുടര്‍ന്ന് അടുത്തായിരുന്നു രണ്ടുസ്കൂളുകളും ... അപ്പോഴും ആ സൗഹൃതം തുടര്‍ന്നു ... ഇടക്ക് കാണുമ്പോള്‍ ഒരു നോട്ടം ഒരു ചിരി .. വീട്ടില്‍ നിന്നും വിളിക്കുമായിരുന്നു ഞാന്‍ .. എന്റെ ശബ്ദം അമ്മു വിന്റെ വീട്ടില്‍ എല്ലാര്ക്കും സുപരിചിതമാണ് ... ഞാന്‍ ഹലോ എന്ന് പറഞ്ഞാല്‍ അവര്‍ അമ്മു വിനെ വിളിക്കും ... രണ്ടു വീട്ടിലും നങ്ങളുടെ കൂട്ടുകെട്ട് അറിയാമായിരുന്നു .. ഒരു കളങ്കമില്ലാത്ത സൗഹൃദം അവര്‍ അംഗീകരിച്ചു .. ഇപ്പോഴും അംഗീകരിക്കുന്നു .... ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍ എത്തി ... ഇടക്ക് വിളിക്കും ... കുറെ നേരം വാതോരാതെ സംസാരിക്കും ... അടിയിടും കളിയാക്കും ... കുറച്ചു നേരം ഒന്നും മിണ്ടാതിരിക്കും ... പണ്ട് കൂട്ടുകാര്‍ പറയുമായിരുന്നു .. ഒരു ആണിനും പെണ്ണിനും ജീവിതം മുഴുവന്‍ ഒരിക്കലും സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലെന്ന് ... അതിന്റെ അര്‍ഥം അവളുടെ കല്യാണം നിശ്ചയിച്ചപ്പോഴാണ് മനസ്സിലായത് ... കല്യാണ വിവരം അറിഞ്ഞപോഴേക്കും ഞാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയിതു ... ഇതിനു മുന്നേ ഞാന്‍ നാട്ടില്‍ പോയത് രണ്ടു പ്രാവശ്യം എന്റെ രണ്ടു സഹോദരിമാരുടെ കല്യാണത്തിനാണ് .... അമ്മുവും എനിക്കങ്ങനെയാണ് ... ഞാന്‍ കല്യാണത്തിന് നാട്ടില്‍ കാണും എന്ന് ഫോണിലൂടെ പറഞ്ഞപ്പോള്‍ അവള്‍ക്ക് വല്യ സന്തോഷമായി ... നാട്ടില്‍ പോകാന്‍ ലീവ് കിട്ടിയപ്പോള്‍ എനിക്കും സന്തോഷം ... കല്യാണത്തിന് ഒരു ആഴ്ച മുന്‍പ് ഞാന്‍ നാട്ടില്‍ എത്തി .... അങ്ങനെ അമ്മുവിന്റെ കല്യാണവും കണ്ടു ..
ഇന്നിപ്പോള്‍ എല്ലാര്ക്കും തിരക്ക് .. ജീവിതം നേരെ ആക്കാനുള്ള മരണപ്പാച്ചില്‍ .. ഇതിനിടയില്‍ ചില നല്ല പനിനീര് പൂ മണമുള്ള നനുത്ത മഞ്ഞിന്റെ തലോടല്‍ പോലെ ആ ഓര്‍മ്മകള്‍ ... ആ സ്കൂളും ഇരുന്ന ബെഞ്ചും ടെസ്കും .. എല്ലാ ഓര്‍മകളില്‍ സന്തോഷം നിറക്കുന്നു ..എന്റെ വെകേഷന് നാളുകളില്‍ ഞാന്‍ എന്റെ പഴയ സ്കൂളില്‍ ആ 10 D എന്ന ക്ലാസില്‍ പോയി ഇരിക്കുമായിരുന്നു ... അവിടെ ഞങ്ങളെ പഴയ കുട്ടികളായി കാണാമായിരുന്നു ... ഈ പ്രവാസം നല്കുന്ന ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം..
എന്റെ ജീവിതത്തില്‍ ഒരു അദ്ധ്യായം തന്നെ നീയാണ് അമ്മു... നന്ദി നല്കിയ സുഹൃത്ത് ബന്ധത്തിന്.... എന്നും ജീവിതാവസാനം വരെ ഓര്‍മയില്‍ നില്കുന്ന മുഖം... വാക്കുകളില്ല നിന്നെ കുറിച്ചു പറയാന്‍ ... ഇനിയും ഒരു വെകേഷന് നാളുകളില്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ
4 comments:
എന്നിട്ട് ഇപ്പൊഴും ഈ കൂട്ടുകാരിയെ വിളിക്കാറുണ്ടോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
നല്ല ഭാഷ.നല്ല ആഖ്യാനം.ആശംസകള്‍
ചിരി തൂകി കളിയാടി ....
നന്നായിരിക്കുന്നു താങ്കളെയും എന്റെ ഓര്‍മ്മകളിലേക്ക് ക്ഷണിക്കുന്നു
ചില പ്രണയ രഹസ്യങ്ങള്‍
Post a Comment