അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Monday, June 27, 2011

ഇതു എന്റെ ഹൃദയമാണ്‌ഇതു എന്റെ ഹൃദയമാണ്‌ .. ഞാന്‍ ആരോടും കാട്ടാതെ നിനക്കായ്‌ മാത്രം കാത്ത് സൂക്ഷിച്ച നിധി .... അതിനെ അറിയാന്‍ പോലും നില്‍കാതെ കലമാകുന്ന യവനികയില്‍ മറഞ്ഞു നീ ...  നിന്നെ അറിയിക്കാന്‍ കഴിയാത്തതും ... നീ കാണാന്‍ ആഗ്രഹിക്കത്തതുമായ  ഒരായിരം മോഹങ്ങള്‍ എനിക്കുണ്ട്‌ ... എന്നിലെ മറഞ്ഞിരുന്ന വികാരങ്ങളെ നീ ഉണര്‍ത്തി .. അവയെ എല്ലാം ഞാന്‍ ഒരു പേരിട്ടു പ്രണയം .. നീ പ്രണയമായ്‌ എന്നിലേക്ക് അലിഞ്ഞിരുന്നു .. എന്നെ വിട്ടു പോകും വരെ .... ഇന്നെന്നില്‍ ആ പ്രണയം ഇല്ല .. അത്‌ നീ പോകുമ്പോള്‍ .. ഞാന്‍ തന്നെ എന്റെ ഹൃദയത്തിന്റെ ചിതലരിച്ച ഉള്ളറകളില്‍ മൂടിയിട്ടു  .. ഇനി ഒരു പെണ്ണും കനത്ത രീതിയില്‍ .. എല്ലാം പഴംകഥയായി .... പലര്‍കും പറഞ്ഞു ചിരിക്കാന്‍ ഒരു കഥയായി ... പൂവിനെ സ്നേഹിച്ച ഹിമാകണം ... അതായിരുന്നു ഞാന്‍ ...
നിന്നില്‍  വന്നു വീണ് നിന്നെ മാത്രം തൊട്ടറിഞ്ഞ് നിന്നോട്‌ എന്റെ സ്വപ്നങ്ങള്‍ പങ്കുവച്ച് ....ഒടുവില്‍ കലമാകുന്ന ഇളം കാറ്റ്‌ എന്നെ തകര്‍ത്ത്‌ താഴെ ഇട്ടു ... നിന്റെ കൂടെ ചേര്‍ന്നിരുന്ന നാളുകള്‍ .. അതു തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും     ഒരിക്കലും മറക്കാന്‍ കഴിയാത്തതും ..... ഞാന്‍ അതു കനവില്‍ കാണുകയല്ല ..... ഞാന്‍ ആ പ്രണയത്തില്‍ ജീവിക്കുവായിരുന്നു ..... ഒരു പച്ചയായ മനുഷ്യനായി .... ഇന്നു ഞാന്‍ ഉരുകി ഒടുങ്ങുകയാണ്‌ .. ഒരു മെഴുകുതിരി പോലെ സ്വയം ... 

[എന്റെ പഴയ ബ്ലോഗില്‍ ഇട്ടിരുന്നത് .... ഇപ്പൊ ഇവിടെ ഇടണമെന്ന് തോന്നി ഇടുന്നു .. ആ ബ്ലോഗ്‌ ഇനി ഓര്‍മ മാത്രം  ]

5 comments:

anagha said...

nannaayittundtto

മണ്‍സൂണ്‍ നിലാവ് said...

വെറുതെ അല്ലലോ വിവരം ഉള്ളവര്‍ പറഞ്ഞെ സ്ത്രീ അനര്‍ത്ഥമാന് ആവളെ കണ്ടാല്‍ ഓടികൊല്ക ........

കിങ്ങിണിക്കുട്ടി said...

ഇതു എന്റെ ഹൃദയമാണ്‌ ..

മഞ്ഞുതുള്ളി said...

@ അനഘാ ... വളരെ നന്ദി വായിച്ചതിനും കമന്റിനും :
@ മണ്‍സൂണ്‍ നിലാവ് ... താങ്ക്സ് ഫോര്‍ ദി കമന്റ്‌ :) ഹി ഹി അതെ അതും സത്യം ;)
@കിങ്ങിണി താങ്ക്സ് ഫോര്‍ ദി കമന്റ്‌ ആന്‍ഡ്‌ വിസിറ്റിംഗ് മൈ ബ്ലോഗ്‌ :)

Naranathu Braanthan said...

എന്നിലെ മറഞ്ഞിരുന്ന വികാരങ്ങളെ നീ ഉണര്‍ത്തി .. അവയെ എല്ലാം ഞാന്‍ ഒരു പേരിട്ടു പ്രണയം >> ella vikarangalum pranayamaayi maarumo ???

Again.. Akshara thettukal.. 8->

Post a Comment