അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Tuesday, June 28, 2011

പുനര്‍ജ്ജന്മംവാക്കുകളില്‍ ഒതുക്കാനാകില്ല നിന്നോടുള്ള പ്രണയം ...
ആരോടും തുറന്നു പറയാനുമാകില്ല നിന്നോടുള്ള അഭിനിവേശം ...
ഒടുവില്‍ എന്നോട് പറയാതെ നീ അകന്നപ്പോള്‍ ...
അതും ആരോടും പറയാനോ കഴിഞ്ഞില്ല ...
 ആരും വിശ്വസിക്കില്ല ...
എനിക്കും ഇങ്ങനെ ഒരു രാജകുമാരി ഉണ്ടെന്നു ...
ഞാനെന്‍ മനസ്സില്‍ കുഴിച്ചിട്ടു നിന്നെ ...
ഇന്ന് നീ എന്‍ വിരല്‍ തുമ്പിലൂടെ പുനര്‍ജനിക്കുന്നു .... വീണ്ടും ... വീണ്ടും... വീണ്ടും ......

5 comments:

മണ്‍സൂണ്‍ നിലാവ് said...

സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നതാണ്‌ ജീവിതത്തിലെ വലിയ നഷ്ടംഎന്നത്രേ പക്ഷെ അതിലും എത്രയോ വലിയ നഷ്ടമാണ് സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നത് അങ്ങനെ അല്ലെ മഞ്ഞുതുള്ളി ,,,,, മണ്‍സൂണ്‍

പദസ്വനം said...

സ്നേഹിക്കുന്നവര്‍ അറിയാതെ പോകുന്നത് എന്നല്ലേ മണ്‍സൂണ്‍ നിലാവ് ഉദ്ദേശിച്ചത്?

സംഭവം പിടി കിട്ടി.. യോജിക്കുന്നു ... പൂര്‍ണമായും ..

Manickethaar said...

good...

മഞ്ഞുതുള്ളി said...

@ മണ്‍സൂണ്‍ നിലാവ് ... അതെ അതുതന്നെയാണ് വല്യ നഷ്ടം :) വളരെ നന്ദി ഈ അഭിപ്രായത്തിനു
@ പദസ്വനം ... താങ്ക്സ് ഫോര്‍ ദി കമന്റ്‌ ചേച്ചി :)
@മനിച്കെതാര്‍ വളരെ നന്ദി വായിച്ചതും കമന്റിനും :) വേണ്ടും വരുക ...

Naranathu Braanthan said...

aaa viralukalil koodi pranaythintey sugamulla nombrabgal inyum punrjanikkattey...

Post a Comment