അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Wednesday, June 15, 2011

ചന്ദ്രന്‍ സര്‍ " ഒരു ഓര്‍മ്മക്കുറിപ്പ് "

" പണ്ട്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ "


മധുസൂദനന്‍ നായര്‍ സര്‍ ന്റെ കവിത അല്ലെ ?


പക്ഷെ എനികെന്തോ ഈ കവിത ഇന്നും കേള്‍കുമ്പോള്‍ ഓര്‍മ വരുന്ന   ഒരു മുഖമുണ്ട് .... പഴയ 80 കളിലെ നെട്ടിവലര്‍ത്തിയ മുടിയും .... ഒരു തേച്ചുമിനുക്കിയ വെള്ള ഷര്‍ട്ടും സ്വര്‍ണ കരയുള്ള മുണ്ടും തരകെടില്ലാത്ത താടിയും എപ്പോഴും കയ്യില്‍ സിഗരറ്റും ആയി വരുന്ന എന്റെ ഹൈ സ്കൂള്‍ അദ്യാപകനെ ... 8 ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളിനടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ ചേര്‍ന്നു... എല്ലാരും നല്ല അധ്യാപകര്‍ തന്നെ ... ഒരുപാട് വര്‍ഷത്തെ പരിചയമുള്ള അദ്യാപകര്‍ ... എന്ത് കൊണ്ടും ഒരു കുട്ടി എന്ന നിലയില്‍ എനിക്ക് പറ്റിയ സ്ഥലം ഇതുതന്നെ എന്ന് എനിക്ക് മനസിലായി ...
മലയാളം ക്ലാസ്സ്‌ ആയിരുന്നു എനിക്കും കൂടെ ഉള്ളവര്‍ക്കും   ഏറ്റവും ഇഷ്ടമുള്ളത് കാരണം .. ചന്ദ്രന്‍ സര്‍ ന്റെ ക്ലാസ് തന്നെ ... സര്‍ ക്ലാസ്സില്‍ വരുമ്പോള്‍ പഴയ gulf  Old  Spice ന്റെ മണം അടിക്കും അതിന്റെ കൂടെ ഈ സിഗരറ്റ് മണവും കൂടെ ചേര്‍ന്നു ഒരു വല്ലാത്ത മണം ... അദേഹത്തിന്റെ ക്ലാസ്സില്‍ ഇന്ന് വരെ ആരും ശല്യമുണ്ടാക്കിയിട്ടില്ല .... അദേഹം ക്ലാസ് തുടങ്ങിയാല്‍ എല്ലാരും സര്‍ ന്റെ മുഖത്ത് നോക്കി ഇരിക്കും .. ഞാന്‍ സര്‍  പഠിപ്പിക്കുമ്പോള്‍ ഉള്ള ചുണ്ടിന്റെ ചലനവും ആ മുഖ വ്യത്യാസവും കയ്കളുടെ ചലനവും നോക്കി ഇരുന്നിട്ടുണ്ട് പലവട്ടം ... ഏതൊരു മലയാളം പാഠം എടുത്താലും ആശാന്റെ വക ചില പ്രയോഗങ്ങള്‍ കാണും ... തുടര്‍ന്നുള്ള 3  അധ്യന വര്‍ഷവും ഞങ്ങള്‍ ആ ക്ലാസ് മാത്രം രസിച്ചിരുന്നു ..... ഈ അലങ്കാരവും വ്രതവും ഒക്കെ പഠിപ്പിക്കാന്‍ സര്‍ ന്റെ കഴിവും അപാരം ... സ്വന്തമായി നിമിഷ കവിതകള്‍ അലങ്കാരം പഠിക്കുമ്പോള്‍   മനസിലാകനായി പറഞ്ഞുതരും ...  കവിതകള്‍ സ്വന്തം ഈണത്തില്‍ പാടിതരും .. അത് കേട്ടിരികാന്‍ ഒരു വല്ലാത്ത അനുഭൂതി ..... ക്ലസ്സില്ലതിരിക്കുമ്പോള്‍ ഞങ്ങള്‍ ആവശ്യപ്പെടും ഒരു  കവിത പാടാന്‍ ....അപ്പോഴെല്ലാം ഓരോ കവിതകള്‍ പാടി തരും .. എന്നുകണ്ടാലും ഒരു മലയാളം നോവലോ .. കവിത സമാഹാരമോ കയ്യില്‍ കാണും ഞാന്‍ അതൊക്കെ എടുത്ത് ഇടക്ക് മറിച്ച് നോക്കിയിട്ടുണ്ട് ... ചങ്ങമ്പുഴ കവിതകളുടെ തോഴനായിരുന്നു സര്‍ .... കവികളില്‍ സര്‍ ന്റെ ഏറ്റവും ഇഷ്ട കവിയും ചങ്ങമ്പുഴ തന്നെ ..... ചങ്ങമ്പുഴയെ കുറിച്ച പറയുമ്പോള്‍ നൂറു നാവു സാറിനു .... എന്തോ   അത് കൊണ്ടായിരിക്കാം ഞാന്‍ ആദ്യമായി പൈസ കൊടുത്ത് വാങ്ങിയ ആദ്യ പുസ്തകം "ചങ്ങമ്പുഴയുടെ " "തുടിക്കുന്ന താളുകള്‍ " ആയിരുന്നു ... യാധര്‍ശ്ചികാമോ  അതോ അറിഞ്ഞുകൊണ്ട് വാങ്ങിയതോ എന്തോ ഓര്‍മയില്ല .....
പത്താംക്ലാസ് കഴിഞ്ഞ ആ സ്കൂള്‍ വിട്ടു പോരുമ്പോള്‍ വല്ലാത്ത വിഷമം ആയിരുന്നു ചന്ദ്രന്‍ സര്‍ നെ കുറിച്ച് ... ഇനി ആരാ മലയാളം കവിത ഈണത്തില്‍ ചൊല്ലിത്തരുന്നത് ....
പിന്നെ ആ പാരലല്‍  കോളേജ് അടച്ചു ..........ചന്ദ്രന്‍ സര്‍ നെ തേടി കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ഇറങ്ങി .. ചുമ്മാ ഒന്ന് ഓര്‍മ പുതുക്കാന്‍ .. പക്ഷെ നിര്‍ഭാഗ്യം ഞാന്‍ ഇതുവരെ കണ്ടതില്ല അദ്ധേഹത്തെ .... കുറെ സ്ഥലങ്ങളില്‍ അന്വേഷിച്ചു ... ആര്‍ക്കും അറിയില്ല ... വിഷമം തോന്നി ... നിരാശയും ..... ഇനി ഒരിക്കല്‍ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ എന്തായാലും ആശാനെ ഒന്ന് കാണണം ..... കുറച്ച നേരം സംസാരിച്ച് ഇരിക്കണം ... ദൈവം അതിനു സഹായിക്കട്ടെ ......


സര്‍ " എന്നും ആരോഗ്യത്തോടെ .. സുഖമായി കഴിയാന്‍ ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ " .....
ശിഷ്യന്‍
( ഇന്ന് പിന്നെയും കൊറേ കാലത്തിനു ശേഷം " നാറാണത്ത്‌ ഭ്രാന്തന്‍ " കവിത കേട്ടു .....ഇന്റര്‍നെറ്റ്‌ വഴി പോയപ്പോള്‍ അപ്പോ ഓര്‍മ വന്നത് സര്‍ ന്റെ മുഖമാണ് ..... )

4 comments:

പദസ്വനം said...

ആ മാഷിനു നന്മകള്‍ നേരുന്നു..

ഓര്‍മ്മകള്‍ നന്നായി വാക്കുകള്‍ ആക്കുന്നുണ്ട്‌..
മഞ്ഞുതുള്ളിക്കു എല്ലാ ഭാവുകങ്ങളും
ഈ word verification ഒഴിവാക്കിക്കൂടെ ?

ഇലക്ട്രോണിക്സ് കേരളം said...

സാറിന്റെ ഒരു ഫോട്ടോ ചേര്‍ക്കാമായിരുന്നു

മഞ്ഞുതുള്ളി said...

@ പദസ്വനം , നന്ദി ചേച്ചി .. Word Verification ഒഴിവാക്കിയിട്ടുണ്ട് .. അത് അറിയില്ലായിരുന്നു default ആയി അങ്ങനെ ആയിരുന്നു ...

@ ഇലക്ട്രോണിക്സ് കേരളം, മാഷിന്റെ ഫോട്ടോ കയ്യില്‍ ഇല്ല ഇനി ഒരു അവസരത്തില്‍ തീര്‍ച്ചയായും ചേര്‍ക്കാം :D നന്ദി പോസ്റ്റ്‌ വായിച്ചതിനു .

moideen angadimugar said...

:)

Post a Comment