അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Wednesday, December 4, 2013

ആത്മപീഡനം

14.JPG


നിനക്കായ്,
നിന്റെ ശ്വാസം നീ
അവസാനിപ്പിക്കാതിരിക്കുക
കാതങ്ങൾക്കിപ്പുറം ആ ചിന്ത
എന്നെ വേദനിപ്പിക്കുന്നു.

വിഷപ്പുക കൊണ്ട് നിന്റെ
നെഞ്ച് നിറക്കാതിരിക്കുക
കാരണം, ചിലപ്പോൾ
എന്റെ ശ്വാസകോശം മരിക്കും
നിന്റേതിനു മുന്നെ...

കത്തിയാൽ നിൻ ഞരമ്പുകൾ
മുറിക്കാതിരിക്കൂ...
ഞാൻ അറിയുന്നു,
എന്റെ അസ്തികൾ
അടർന്നു മാറുന്നതും,
എന്റെ കണ്ഡനാളം
നിശബ്ധമാകുന്നതും.
[ അതിശയിക്കണ്ട..

ഇനി എന്റെ വക്കുകൾ നീ കേൾക്കില്ല!]

പിന്നെ,
ഒരിക്കലും നിന്നെ കൊല്ലുന്ന
വിഷം കഴിക്കാതിരിക്കുക,
കാരണം,
അതെന്നിൽ ഹൃദയാഘാതം ഉണ്ടാക്കും
എന്റെ ഞരമ്പുകളിൽ നിണം കട്ടപിടിക്കും
എന്റെ കണ്ണുകളിൽ രക്തം തളം കെട്ടും
പിന്നെ ഞാൻ കരയും
രക്തക്കണ്ണുനീർ ഒഴുകും..
"ഒരിക്കൽ നീ എന്നോട് യാചിച്ച
എന്റെ മണിക്കണ്ടത്തിൽ
നിന്നു ചീറ്റിയ രക്തച്ചാട്ടം പോലെ.."

...........................

Sunday, November 24, 2013

പോകൂ പ്രിയപ്പെട്ട പക്ഷി!

3326326792_4bbb4fc35c.jpg

യാത്രയാക്കുകയാണു ഞാൻ നിന്നെ
എന്റെ ഹൃദയത്തിൽ കുടിയിരുന്ന നിന്നെ
ഒരിക്കൽ എനിക്ക് തണലായ നിന്നെ,
ഇന്നലെ എന്നിൽ കനലായ് കത്തിയ നിന്നെ,

നീ അകലുമ്പോൾ എന്നിൽ ഗദ്ഗദമില്ല,
വിരഹവും ഇല്ല, വിഷാദവും ഇല്ല.
ഉരുകി ഒഴുകുന്ന കണ്ണുനീരുമില്ല
നിർവികാരനായ് ഞാൻ ഇരിപ്പൂ.

ഒർക്കുകില്ലൊരിക്കലും,
എന്നുള്ളിൽ നിണമായ് ഒഴുകിയ
നിൻ ഓർമകൾ,
കനവിൽ മാരിവില്ലായ് നിറഞ്ഞ
നിൻ സ്വപ്നങ്ങൾ,
കണ്ണിൽ കനലായ് എരിഞ്ഞ
നിൻ സ്വകാര്യങ്ങൾ,
കണ്ണുനീർതുള്ളികൾ,


ഇനി എനിക്കാകില്ല,
നിൻ പാട്ടുകൾ കേൾക്കാൻ
വെളുക്കുവോളം നിൻ കൂടെയിരിക്കാൻ
പൊട്ടിച്ചിരിപ്പിച്ച കഥകൾ പറയാൻ
ഒരിത്തിരി നേരം കണ്ണീരിൽ നനയാൻ

പോകുക നീ ഈ കൂടുവിട്ടു
നിനക്കായ് എവിടെയോ
കാതിരിപ്പുണ്ടൊരാൾ
ഒരുനാൾ അവനെ നീ കണ്ടുമുട്ടും
ജീവിതക്കുതിപ്പിൻ നടുവിൽ
അവന്റെ സ്വന്തമായ് നീ മാറും


എൻ കത്തികരിഞ്ഞ
ഒർമമകൾക്കിടയിൽ
ഇനി നിന്നെ ഞാൻ
തിരയില്ല!!!!!!!

"പോകൂ പ്രിയപ്പെട്ട പക്ഷി!!"


ശുഭം :g_rose:

Sunday, May 26, 2013

ഒരു പ്രണയം
പണ്ടുപണ്ടുപണ്ട് ... മനുഷ്യര് ഭൂമിയില ജനിക്കുന്നതിനും മുൻപ് ഒരു മഴപ്പക്കി ജനിച്ചു ഭൂമിയിൽ.. മഴക്ക് ശേഷം പറന്നുയരുന്ന ആ ചെറു ജീവികളുടെ ആദ്യത്തെ മഴപ്പക്കി .. ഒരു സായാഹ്ന സമയത്ത് ഒരു കുഞ്ഞു മഴക്ക് ശേഷം മരങ്ങള്ക്കിടയിലൂടെ പറന്നു വരുകയായിരുന്നു ... അവളുടെ ചിറകുകൾക്ക് ഒരു വല്ലാത്ത തിളക്കം,എതിര് ദിശയില നിന്നും ഇതുവരെ അവൾ കണ്ടിട്ടില്ലാത്ത ഒരു സ്വര്ണ നിറത്തിലുള്ള വെളിച്ചം.. അവൾ പറന്നു പറന്നു ആ വെളിച്ചതിനടുത് എത്തി. അത് തീയായിരുന്നു.. പക്ഷെ ഇതുവരെ അവൾ അത് പോലെ ഒന്നിനേം  കണ്ടിട്ടില്ല .. അവൾ അടുത്തേക്ക് വരുമ്പോൾ ആ തീ ദൂരേക്ക് മാറിപ്പോകുന്നു .. അവൾ അതിനോട ചോദിച്ചു  .." ഞാൻ അടുത്ത വരുമ്പോൾ നീ എന്തിനാണ് മാറി പോകുന്നത്? ഞാൻ ഇതുവരെ നിന്നെ പോലൊരു ആളെ കണ്ടിട്ടില്ല അവിടെ നില്കൂ!"
അപ്പോൾ തീ അവളോട മൊഴിഞ്ഞു. "എന്റെ അടുത്തേക്ക് വരരുത് ഞാൻ നിന്നെ നിന്റെ കുഞ്ഞു ചിറകുകളെ നശിപ്പിച്ച്  കളയും.. എനിക്കാരോടും അടുക്കാൻ പറ്റില്ല. ഞാൻ എന്റെ പാതയിലെ എല്ലാം നശിപ്പിക്കാനായി  പിറന്നവനാണ്". പക്ഷെ മഴപ്പക്കി അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു .. അവനിൽ നിന്നും വരുന്ന ആ പ്രകാശം അവളുടെ ചിരകുകല്ക്ക് സ്വര്ണ നിറം നല്കി . അവന്റെ പ്രകാശം അവള്ക്ക് വളരെ ഇഷ്ടമായി .. അവൾ അവനെ നോക്കി നില്കെ വീണ്ടും മഴ ചാറാൻ തുടങ്ങി മഴ വെള്ളം വീണു ആ തീ അണയാൻ തുടങ്ങി .. അവൾ അവനോട് ചോദിച്ചു .. "അതെ എങ്ങോട്ട പോകുവാ  ഇനി എപ്പോഴാ ഞാൻ നിന്നെ കാണുക".. അവൻ അവളോട് പറഞ്ഞു .. "നമ്മൾ കൂട്ടുക്കരല്ല ഒരു വഴിപോക്കാൻ ഞാൻ. ഇനി എന്നെങ്കിലും  ഏതെങ്കിലും വഴിയിൽ വച്ച നമുക്ക് കണ്ടു മുട്ടാം. അങ്ങനെ പറഞ്ഞു ആ തീ അണഞ്ഞു പോയി .. മഴപ്പക്കിയും തിരിച്ച വീട്ടിലേക്ക് പോയി.. അവളുടെ ഉള്ളിൽ മുഴുവനും അവനായിരുന്നു ആ തീ ... അവന്റെ സ്വര്ണ മുഖം അവനിൽ നിന്നും ഉയരുന്ന പ്രകാശം... ഒക്കെയും ഓർത്തിരുന്നു അവൾ ഉറങ്ങി അവളുടെ തറയിലെ കുഞ്ഞു കൂട്ടിൽ... കുറച്ച നേരം കഴിഞ്ഞപ്പോൾ അവൾ ഞെട്ടി ഉണർന്നു തന്റെ കൂട്ടിൽ ആ വെട്ടം വരുന്നു പുറത്ത് നിന്ന് .. അവൾ പതുക്കെ പുറത്ത് പോയി നോക്കി.. അതാ അവൻ ആ സ്വര്ണ പ്രഭയുള്ളവൻ.. അവളുടെ കാനുകളിൽ സന്തോഷം നിറഞ്ഞു ...വീണ്ടും അവളെ കണ്ടപ്പോൾ അവൻ പോകാൻ ശ്രമിച്ചു .. അപ്പൊ അവൾ പറഞ്ഞു " ഞാൻ ഇവിടെ നിന്നോളാം എനിക്ക് കൂട്ട് ആരുമില്ല ഇത്തിരി നേരം എന്റെ കൂടെ സംസാരിച്ച്  ഇരിക്കാമോ ഈ  ഇരുട്ട് എനിക്ക് പേടിയാകുന്നു " അവൻ സമ്മതിച്ചു രണ്ടു ദിക്കിൽ ഇരുന്നു അവർ രണ്ടു പേരും സംസാരിച്ചു .. അവൾ അവളെ കുറിച്ച്  പറഞ്ഞു " ഞാൻ മഴപ്പക്കി എന്റെ കുടുംബത്തിലെ ആദ്യ അങ്ങമാണ് ഞാൻ എന്റെ ഇണയെ ഞാൻ ഇതുവരെ കണ്ടു പിടിച്ചില്ല ദൈവം പറഞ്ഞു നിന്റെ അടുത്ത് ഞാൻ ഒരു ഇണയെയും അയക്കും എന്ന്, ഞാൻ അവനെ തിരഞ്ഞു നടക്കുകയാണ് പക്ഷെ ഈ ഇരുട്ടില എനിക്കവൻ  എവിടെയാണെന്നറിയില്ല. അവൻ അവളോട്‌ പറഞ്ഞു " ഞാൻ അഗ്നി.. ദൈവം ഈ ജീവജാലങ്ങളെ ഒക്കെ പടക്കുന്നതിനു മുൻപേ എന്നെ പടച്ചു എന്റെ അടുത്ത വരുന്നതിനെ എല്ലാം സംഹരിക്കാൻ എന്നോട് പറഞ്ഞു.. ഓരോ ജീവൻ എന്റെ അഗ്നിജ്വാലകളിൽ പൊലിഞ്ഞു വേഴുംപോഴും  ഞാൻ വിഷമിക്കും. അപ്പോൾ ദൈവം എന്നോട് പറയും നീ വിഷമിക്കണ്ട നിന്റെ ജീവിത ധര്മമാണ് അത് എന്ന്. വീണ്ടും  അവർ ഒരുപാട് സംസാരിച്ചു അവർ കണ്ട സ്ഥലങ്ങൾ, അവരുടെ ആഗ്രഹങ്ങൾ പക്ഷെ അഗ്നിക്ക് എന്ത് പറയുമ്പോഴും ഒരു വിഷാദ ഭാവമാണ്, വല്യ തെറ്റുകൾ ചെയ്യുന്നപോലെ അപോഴെല്ലാം മഴപ്പക്കി അഗ്നിക്ക് ശക്തികൊടുത്തു .. സമയം പോയതറിഞ്ഞില്ല സൂര്യനുധിക്കാൻ സമയമായി വരുന്നു അങ്ങ് ദൂരെ ചക്രവാളത്തിൽ ചെറിയ സ്വര്ണ നിറം കാണാം സൂര്യൻ വരുന്നതിന്റെ സൂജനയാനത് അവർ തമ്മിൽ പിരിയാൻ സമയമായി.. മഴപ്പക്കിക്ക് അവനോടെ പ്രണയം തോന്നിത്തുടങ്ങിയിരുന്നു എന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന അവനു അവൾ ഒരു തണലാകുമെന്നു അവൾ കരുതി ... അവസാനമായി അവനെ ഒന്ന് ആലിംഗനം ചെയ്യണം   എന്നൊരു ആഗ്രഹം അവള്ക്കുണ്ടായി പക്ഷെ അവൾ അടുത്ത വരുമ്പോൾ അവൻ ഒഴിഞ്ഞു മാറുകയാണ്, "അടുത്ത വരല്ലേ നീ മരിക്കും" എന്നും പറഞ്ഞു.. അവൻ പറയുന്നതും കേൾകാതെ അവൾ അവന്റെ അടുത്തേക്ക്  പറന്നു  അവന്റെ ശരീരത്തിൽ സ്പർഷിചതും അവളുടെ കുഞ്ഞു ചിറകുകൾ കരിഞ്ഞു  പോയി. കുതറി മാറാൻ ശ്രമിച്ചപോഴേക്കും  താമസിച്ചു അവൻ പറഞ്ഞു പോകു "എന്റെ അടുത്ത് ഇനി നില്ക്കണ്ട ഞാൻ നിന്നെ കൊല്ലും എന്റെ അടുത്ത്  വരല്ലേ" എന്ന് ഇടറിയ ശബ്ദത്തോടെ വിളിച്ചു പറഞ്ഞു ഒരു ചിറകു നഷ്ടപെട്ട അവള്ക്ക് പറക്കനായില്ല അവൾ കുതറി പറന്നു അവനോട വിളിച്ചു പറഞ്ഞു " ഞാൻ നിന്നെ പിന്തുടർന്ന് കൊണ്ടിരിക്കും എന്റെ ഇഷ്ടം നീ അറിഞ്ഞു എന്നെ നിന്റെ കൂട്ടക്കുന്നത് വരെ ഇനി എനിക്കൊരു തലമുറകൾ വന്നാലും അവരെല്ലാം നിന്നെ പ്രണയിച്ചു  കൊണ്ടിരിക്കും എന്റെ പ്രണയം നീ അറിയുന്നത് വരെ .. ഇനി എനിക്ക് വയ്യ ഞാൻ നിന്റെ കാല്കളിൽ വീഴുംകയാണ് നിന്റെ സ്വര്ണ നിറം എന്റെ കണ്ണുകളിൽ നിറയെയുണ്ട് അത് മതി എനിക്ക്.. അവൾ തറയിലേക്ക് വീഴുമ്പോൾ അവന്റെ കണ്ണുകള നിറഞ്ഞു വീണ്ടം ഞാൻ കാരണം ഒരു ജീവൻ കൂടി നശിക്കുകയാനല്ലോ എന്ന് അവൻ കരുതി.. അവസാമാനായി അവൾ അവനോട് പറഞ്ഞു " ഒരുനാൾ നീ എന്റെ പ്രണയം അറിയും അന്നെക്കായി കാത്ത് വാക്ക് നിന്റെ കണ്ണുനീർ...

കാലങ്ങൾ പിന്നെയും കഴിഞ്ഞു നൂട്ടണ്ടുകല്ക്ക് ശേഷം ഇന്നും സായാഹ്നങ്ങളിൽ ഒരു മഴ പെയ്തു കഴിഞ്ഞാൽ പ്രകാശമുള്ള സ്ഥലത്ത്  ഈ മഴപ്പക്കി കളെ കാണാം .. എന്നും  പ്രകാശത്തെ അല്ലെങ്കിൽ അഗ്നിയെ പിന്തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രണയിനി .. അവളുടെ വാക്കുകൾ ഒരു മരിച്ചു വീഴുന്ന മഴപ്പക്കി കളും ആ അഗ്നിയോടു  ഉരുവിട്ടുകൊണ്ടിരിക്കും ഇനും എന്നും... ലോകം അവസാനിക്കും വരെ 

[നന്ദി ഈ വിഷയം എനിക്ക് നല്കിയ എന്റെ എല്ലമെല്ലമായിരുന്നവൾക്ക് ]

പലപ്പോഴും ദേഷ്യത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കുറച്ചു കഴിഞ്ഞു മാറ്റേണ്ടി വരും..
ഞാൻ വീണ്ടും  ഇങ്ങനെ തീരുമാനങ്ങൾ മാറ്റി മാറ്റി....
 

Wednesday, March 6, 2013

പ്രിയപ്പെട്ട സുഹ്റ ക്ക്.

പ്രിയപ്പെട്ട സുഹ്റ ക്ക്.
ഈ ബ്ലോഗ്‌ ഞാന്‍ ഇവിടെ നിര്‍ത്തുകയാണ്. തന്ന എല്ലാ അനുഭവങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും നിന്നോട് മാത്രമേ എനിക്ക് നന്ദി പറയാനുള്ളൂ .. ഇവിടെ എഴുതിയതെല്ലാം നിന്നെ കുറിച്ചായിരുന്നു എന്റെ ഉള്ളില്‍ നിന്നോട് പറയാന്‍ ഉണ്ടായിരുന്നതെല്ല ഒരു വിധം വ്യക്തമായി ഞാന്‍ എഴുതി എന്ന് കരുതുന്നു.. ഇനി ഇതുവേണ്ട വീണ്ടും കുറ്റപ്പെടുത്താന്‍ എനിക്ക് വയ്യ ... നിന്നെയും എന്നെയും ഇങ്ങനെ ആകിയ ഈ സമൂഹത്തിന്റെ ഇടയില്‍ ഇനിയും ഈ നാടകം  കളിയ്ക്കാന്‍ വയ്യ.. ചമയങ്ങള്‍ അഴിച്ചു ഞാന്‍ ഇറങ്ങുന്നു .. ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ നിന്റെ മഞ്ഞുതുള്ളിയായ് എനിക്ക് മാറണം

:)
ഇനി ഈ മഞ്ഞുതുള്ളിയും ഓര്‍മ്മയാകട്ടെ

ഇനി ഒരിക്കലും തമ്മില്‍ കാണില്ല എന്നാ വിശ്വാസത്തോടെ

മഞ്ഞുതുള്ളി!