അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Sunday, June 12, 2011

മഴ ഒരു ഓര്‍മ്മക്കുറിപ്പ്

മഴ!
മഴ! ഒരു പ്രവാസി എന്ന നിലയില്‍ എന്നും എന്റെ മനസ്സില്‍ ഗൃഹാതുരത്വവും കുരിരുമേകുന്ന ഒന്നാണ് മഴ! കുട്ടികാലം മുതലേ ഉള്ള ശീലമായിരുന്നു മഴയില്‍ കൈവച്ചു ആ വെള്ളം കയ്യില്‍ പിടിക്കുക .. ഇന്ന് മഴ പെയ്യുമ്പോള്‍ ഞാന്‍
ആ പഴയ ബാലനായി മാറാറുണ്ട് .. കുട്ടികാലത് സ്വന്തമായി റൂം ഉണ്ടായിരുന്നു ... മഴപെയ്യുന്നത്   വീട്ടില്‍ ഉള്ളപോള്‍ ആ ജനാലകളുടെ കമ്പിയില്‍ പിടിച്ച മുഖം  ജനാലയുടെ കമ്പികളില്‍
ചേര്‍ത്തുവച്ച് ഞാന്‍ ഇരിക്കുമായിരുന്നു .. ഇന്നും എന്റെ ലീവ് ദിവസങ്ങളില്‍ നാട്ടില്‍  ‍ മഴപെയ്യുമ്പോള്‍ അങ്ങനെ ഇരിക്കാന്‍ ഒരു രസം ...  കുട്ടികാലത് സ്കൂള്‍ തുറക്കുന്നതും മഴ പെയ്യുന്നതും ഒരേ സമയം വെള്ള യുണിഫോം  ഒക്കെ ചെമ്മണിന്റെ നിറം  ആകും... അതിനു ഉമ്മയുടെ അടുത്ത് നിന്ന് ശകാരം ...
 തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ ... മഴയുടെ സമയത്ത് ഒഴിവുകാലങ്ങളില്‍ മഴപെയുമ്പോള്‍ കടലില്‍ കുളിക്കാന്‍ പോകുമായിരുന്നു ... അതും ഒരു രസം ...
എന്നും ഓര്‍മയില്‍ കുളിരണിയിക്കുന്ന മഴ .. എന്റെ യൌവനത്തില്‍ എനിക്ക് നനുത്ത സ്പര്‍ശനം നല്‍കിയിരുന്നു മഴ !
എന്റെ പ്രണയം ... ഞാന്‍ ആദ്യമായി അവളെ കാണുമ്പോള്‍ അത്രേം നേരം പെയിതമഴ തെല്ലോന്നടങ്ങി .. അവളെ കണ്ടശേഷം വേണ്ടും തിമിര്‍ത്തു പെയ്തു
 +2  പഠിക്കുന്ന കാലത്ത് .. സ്കൂള്‍  ‍ നേരുത്തേ തുടങ്ങുമ്പോള്‍ മഴയും നേരുത്തേ പെയിത് തുടങ്ങി .. ഒടുവില്‍ അവളെ അവസാനമായി കാണുമ്പോഴും ഒരു ജൂണ്‍ മാസത്തിന്റെ ആരംഭത്തില്‍ അന്നും മഴ പെയുന്നുണ്ടായിരുന്നു .. മഴത്തുള്ളികള്‍ അവളുടെ മുഖത്  വീണു  മുഖം തിളങ്ങുന്നുണ്ടായിരുന്നു ... ഒരു ചെറിയ നോവും തന്നു മഴ പോയി ...
പിന്നെയും  മഴ വന്നു .. എന്റെ വീടിന്റെ ഉമ്മറത്ത്‌  വന്നു എന്നെ വിളിക്കും ... ഞാന്‍ എന്റെ റൂമിന്റെ ജനാല മലക്കെ തുറന്നിട്ട്‌ ഒരു സിഗരട്റ്റ്  എടുത്ത് കത്തിച്ച് അവളുടെ നേരെ പുക ഊതിവിടും ... ദേഷ്യം കൊണ്ടാകാം ചില സമയങ്ങളില്‍ എന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിക്കും മഴ!
ഒടുവില്‍ പലതും നഷ്തപെട്ടപോള്‍ ഞാന്‍ ഒന്ന് ആഗ്രഹിച്ചു ഒരു മഴ എന്റെ ഉള്ളിലും പെയ്തെങ്കില്‍ എന്റെ ഉള്ളം കുളിര്തിരുനെങ്കില്‍ ....  ഇനിയും പറഞ്ഞു തീരാത്ത അനുഭൂതി .... ഇനി ഏതു കാലം ഞാന്‍ നിന്റെ  കര സ്പര്‍ഷമെള്‍ക്കും .. പലപ്പോഴും അടങ്ങാത്ത ആഗ്രഹം ആ പഴയ ഒന്നാംക്ലാസ് കുട്ട്യേപോലെ ആകാന്‍ ... എന്റെ ലോകം അന്ന് വലുതായിരുന്നു ... ഇന്ന് ഈ ഇടുങ്ങിയ മുറിയില്‍ പുറത്തെ തിരക്കുകളും ശബ്ദ കോലാഹലങ്ങളും ഇഷ്ടപെടാതെ ഞാന്‍ ഒറ്റക്ക് ബാല്യകാല സ്മരണകളുമായി ....
ഇന്ന് ഈ പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ ... ഇടക്ക് കുളിരായ് ഈ മരുഭൂമിയില്‍ ഒരു മഴ തിമിര്‍ത്തു പെയ്തിരുന്നെങ്കില്‍ എന്നോരാശ ...


(മഴയെ കുറിച്ച എന്റെ ഒരു ചേച്ചി എഴുതിയ ഒരു പോസ്റ്റ്‌ ആണ് ഈ ലേഖനത്തിന്  പ്രചോതനം )

4 comments:

ഞാന്‍ പുണ്യവാളന്‍ said...

മലയാളിക് മഴ ഒരു അനുഹ്രഗമാണ് ഒരു പാട് ഒര്മാക്കളാണ് മഴ. എന്തോ എന്നികും മഴ ഭയപെടുത്തുന്ന ഒരു സംഗതി ആണ് .ചില അനുഭവങ്ങള്‍ അങ്ങനെയും ഓരോ മഴ കാലവും അസ്വസ്ഥ നിറയുംപ്പോള്‍ വേഗം കഴിഞ്ഞു പോണേന്നാണ് പ്രാര്‍ത്ഥന . എന്നിട്ടും എന്നിക് ആശ്വാസമായി ഒരു മഴ പെയ്തിണങ്ങി വായിച്ചു നോക്ക് .........

Anonymous said...

ദേ ! പിന്നെയും മഞ്ഞുതുള്ളി... :)

പദസ്വനം said...

മഞ്ഞുതുള്ളീ .. ചില മഴ ഓര്‍മ്മകള്‍ .. അതങ്ങിനെയാണ്..
ഈ മഴച്ചാറ്റലില്‍ ഞങ്ങളും ഒന്ന് നനഞ്ഞു

സുഖമെഴുന്ന ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി..
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം..
അഭിനന്ദനങ്ങള്‍
ഇനിയും എഴുതുക :)

മഞ്ഞുതുള്ളി said...

@ മണ്‍സൂണ്‍ നിലാവ് , ചിലര്‍ക്ക് അങ്ങനെയാകാം :) നന്ദി റിപ്ലേ ഇട്ടതിനു :)

@ മഞ്ഞുതുള്ളി , ഹഹ യാഥാര്ചികം .. ഞാന്‍ കരുതി ഞാന്‍ മാത്രമേ ഉലൂ ഈ പേരില്‍ എന്ന്നു
@ പദസ്വനം , നന്ദി ചേച്ചി :) അക്ഷരത്തെറ്റ് ഇനി വരാതെ ശ്രമിക്കാം :) നന്ദി റിപ്ലേ ഇട്ടതിനു :)

Post a Comment