അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Tuesday, June 28, 2011

നീ എങ്ങുപോയി സഖി



പോകുന്നു എന്നൊരു വാക്ക് പോലും പാറയാതെ ... എന്നെ വിട്ടു നീ അകലുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും പൊടിഞ്ഞു വീഴുന്ന ചോര തറയില്‍ വീണു ചിന്നി ചിതറുന്നത്‌ പോലും അറിയാതെ ഒരു സ്വപ്നജീവിയെ പോലെ ഞാന്‍ ഇരുന്നു.... ഇന്നും എന്റെ സ്വപ്നങ്ങളില്‍ നിന്റെ പാദസ്പന്തനം കേള്‍ക്കുമ്പോള്‍ ... എന്റെ ഹൃദയം വിങ്ങി പൊട്ടുന്നുണ്ട് .... ഇനി ഒരിക്കലും നീ വരില്ല എന്നറിഞ്ഞിട്ടും നിന്നെയും സ്വന്തമാക്കി ഞാന്‍ നമ്മുടെ ആ മലയാടിവരത്തെ കുഞ്ഞു കുടിലിലേക്ക് പോകുന്ന ഒരു കുഞ്ഞു സ്വപ്നം എന്റെ ഹൃദയത്തിന്റെ എതോ ഒരു കൂണില്‍ ചിതലരിച്ചു കിടക്കുന്നുണ്ട് .... ആരും കാണാതെ അതിനെ ഞാന്‍ ഒരു സ്പടിക കൂട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് നീ വരുമ്പോല്‍ നിനക്ക് തരാം എന്റെ ജീവന്റെ ജീവനായ സഖിക്ക് തരാന്‍ ...

2 comments:

കുറ്റൂരി said...

ബലേ... ബേഷ്....

കൂരിരുട്ടു said...

Akshara Thettuakal oru paadundu azhar.. :)

athokke koodi sheriyaakkanam...

Post a Comment