അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Friday, June 24, 2011

......


എന്റെ ഭൂതകാലം വര്‍ണങ്ങള്‍ വിരിച്ചത് നീയായിരുന്നു ...
എന്റെ വര്‍ത്തമാനം നിന്റെ ഓര്‍മകളില്‍ ഒതുങ്ങുന്നു ....
എന്റെ ഭാവികാലം ഇന്നും എഴുതി തീരാത്ത ഒരു കാവ്യം ....
ഇവയിലെല്ലാം തുല്യമായ മായാതെ കിടക്കുന്നത്
നീയായിരിക്കും

അത് നിന്റെ പേരായിരിക്കും ..... അത് നിന്റെ ഓര്‍മ്മകള്‍ ആയിരിക്കും ....

3 comments:

HAINA said...

അത് നീ തന്നെയായിരിക്കും...

Haneefa Mohammed said...

ഇത് നന്നായിട്ടുണ്ട്. തെറ്റുകള്‍ സ്വീകരിക്കാനുള്ള മനസ്സ് ഉയരത്തിലേക്കുള്ള ഉറച്ചൊരു പടിയാണ്. ആശംസകള്‍.(സര്‍ എന്ന വിളി വേണോ?)

മഞ്ഞുതുള്ളി said...

@ ഹൈന ... നന്ദി ഈ ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചതിനു :) വേണ്ടും പ്രതീക്ഷിക്കുന്നു
@ഹനീഫ്ക്ക ... തെറ്റുകള്‍ പറഞ്ഞുതരുമ്പോള്‍ അത് തിരുത്താന്‍ ശ്രമിക്കണമല്ലോ :) വളരെ നന്ദി ഈ റെഗുലര്‍ വിസിറ്റിനു .... പിന്നെ ഞാന്‍ ഇക്കാ എന്ന് വിളിക്കാം സര്‍ വേണ്ടെങ്കില്‍ :D

Post a Comment