അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Tuesday, June 21, 2011

ഒരു പൂക്കാലം












ഇനിയെന്ന് വരും ഒരു പൂക്കാലം ....
എന്റെ ഹൃദയത്തിലും പനിനീര്‍ പൂക്കള്‍ വിരിയുമോ ....
പണ്ടൊരുനാള്‍ എന്റെ സായാഹ്നങ്ങള്‍
നിന്നെകുറിച്ചുള്ള വ്യകുലതയായിരുന്നു ...
പിന്നെ ഒരുനാള്‍ നീ എന്‍ ശ്വാസവും
എന്‍ ജീവനുമായി ..
വീണ്ടും ഒരു നാള്‍ .. ഒരു വക്കും ഉരിയാടാതെ ..
എന്നെ വിട്ടകന്നു എങ്ങോ    പോയ്മറഞ്ഞു ....
എന്റെ പൂവടിയിലെ പോക്കളെല്ലാം കൊഴിഞ്ഞു
എന്റെ സ്വപ്നങ്ങളിലെ മഴവില്ലുകള്‍ മാഞ്ഞു
ഒരു ദീര്‍ഘ ശ്വാസത്തിനായ് ഞാന്‍ കാത്തിരുന്നു ..
നീ എടുത്ത എന്‍ ശ്വാസം നീ എനിക്ക് തിരികെ ഏകിയില്ല
പുറമേ ചിരിച്ചു .. ഉള്ളില്‍ ഒരായിരം പേമാരികള്‍ ... 
ആരും അത് കണ്ടില്ല ... അതെന്നുളില്‍ ഇന്നും പെയ്തൊഴിയുന്നു ...

ഇനിയും എന്‍ പനിനീര്‍ പൂക്കള്‍ പോകുമോ പ്രിയേ ....
ഒരുനിമിഷം എന്നരുകില്‍ അണയുമോ... 
ഒരു മാത്രാ നീയെറെതെന്നു ചൊല്ലുമോ വ്യഥ ... 

( ഇതിനു എന്ത് പേരിടണം എന്നറിയില്ല .... ഒരു കവിതയുമല്ല കഥയുമല്ല ചുമ്മാ എഴുതിയതാണ് :( )     


4 comments:

Yasmin NK said...

നന്നായിട്ടുണ്ട്. ഇനിയും എഴുതൂ...

Haneefa Mohammed said...

ആരും തികഞ്ഞ എഴുത്തുകാരല്ല. എന്നാലും ചെറിയ സൃഷ്ടികളില്‍ അക്ഷരതെറ്റുകള്‍ ഒഴിവാക്കാം. വലിയ കഥയിലും ലേഘനത്തിലും ചില്ലറ തെറ്റുകള്‍ വലിയ കുഴപ്പമുണ്ടാക്കില്ല.
പൂവടിയല്ല പൂവാടിയാണ് ശരി .ഒരു മാത്ര --ദീര്‍ഘം വേണ്ട .

അവസാനമെന്താണ്?നീയെറെതെന്നു..... ..... ??? തിരക്കെന്തിനു, മേല്ലെതിന്നു നോക്കൂ

പദസ്വനം said...

"നീ എടുത്ത എന്‍ ശ്വാസം നീ എനിക്ക് തിരികെ ഏകിയില്ല"
നന്നായിട്ടുണ്ട് ..
ഹനീഫ പറഞ്ഞ പോലെ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ !!

മഞ്ഞുതുള്ളി said...

@ മുല്ല ... താങ്ക്സ് ഫോര്‍ ദി കമന്റ്‌
@ ഹനീഫ സര്‍ ... അറിയാം .. അത് എന്തോ പ്രശ്നമാണ് നൈറ്റ്‌ ഞാന്‍ ഓഫീസില്‍ വച്ചാണ് എഴുതുന്നത് അവിടുത്തെ പരിധി വച്ച് IE യിലാണ് എഴുതുന്നത് അതിന്റെ കുഴപ്പമായിരിക്കും അല്ലെങ്കില്‍ എഴുത്തിന്റെ പിശക് തന്നെ :)
വളരെ നന്ദി ഈ വാക്കുകള്‍ക്ക് .. ഇനി തെട്ടുവരത്തെ ശ്രേമിക്കം :)
@ പദസ്വനം ... നന്ദിയുണ്ട് .. ഈ കമെന്റിനു ... ശ്രേധിക്കം ചേച്ചി .. :)

Post a Comment