അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Saturday, June 11, 2011



നിദ്രയില്ലാത്ത രാവുകളില്‍ നീ എനിക്ക് സമ്മാനിച്ചത് ഒരായിരം സുന്ദര സ്വപ്നങ്ങളായിരുന്നു ... ആ സ്വപ്നങ്ങള്‍ക്ക് എഴുവര്‍ണങ്ങള്‍ ചാലിച്ച മഴവില്ലിന്റെ ഭംഗിയുണ്ടായിരുന്നു.... ഇന്നും ഞാന്‍ ആ ഓര്‍മകളില്‍ ജീവികുമ്പോള്‍ ഒരു മാത്രാ വെറുതെ ആശിച്ചു പോകുന്നു വേണ്ടും ഒരു പൂകാലം എന്റെ വാടിയിലും ... ഇതെല്ലം ആശകളാണ് പ്രിയേ .... എന്നിലെ എന്നെ തിരിച്ചറിയിച്ച നിനക്ക് ഒരു ജന്മം മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു ..... നീ ഇന്നെന്‍ കൂടെ ഇല്ല എന്നതും സത്യം .... എന്റെ ഖല്‍ബിലെ തേങ്ങലുകള്‍ എന്നും നിന്റെ നാമം ഉരുവിട്ടുകൊണ്ടിരിക്കും ... ഒരു പക്ഷെ നാളെ ഞാന്‍ വേറൊരു ജീവിതത്തിലേക്ക് കടന്നിരിക്കാം ... അന്നും എനിക്ക് മറക്കുവാനാകുമോ നിന്നെ... നിന്റെ ഓര്‍മകളെ ....

2 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

മറവി പലപ്പോഴും ഒരു അനുഗ്രഹമാണ്...

മഞ്ഞുതുള്ളി said...

nandi dear :)

Post a Comment