അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Wednesday, February 12, 2014

പ്രണയലേഖനംഎന്നെ അറിയാത്ത എന്റെ  പ്രിയപെട്ടവൾക്ക്...

 ഇത് എന്റെ ഹൃദയാമാണ്.. മൂന്നുകൊല്ലമായി  നിന്നോട് പറയാൻ കൊതിച്ചതും മനസ്സിൽ കരുതിയതും ഇതായിരുന്നു...  എന്റെ മനസ്സിൽ ഒരു പൂമഴയായ്   പെയ്തിറങ്ങിയത് പ്രണയമായിരുന്നു എന്ന തിരിച്ചറിയൽ ഈ ഒരു പ്രണയലേഖനത്തിൽ എന്നെ എത്തിച്ചിരിക്കുന്നു..ഇപ്പോഴും നിന്റെ മുന്നില് വന്നു നിന്ന് നിന്നെ ഇഷ്ടമാണെന്ന് പറായാൻ എന്റെ മനസ്സിന് ശക്തിയില്ല എന്നതാണ് സത്യം!!  ഞാൻ ഇത് എഴുതുന്നത് എന്റെ പുതിയ മഷിക്കുപ്പിയിൽ നിന്നാണ്!! പേനയിൽ നിന്നും നീർഗളിച്ചു വീഴുന്ന ഓരോ മഷിതുള്ളിക്കും നിന്റെ മുടിയിൽ ചൂടിയ റോസാപ്പൂവിന്റെ മണമാണ്. ഇത് വായിക്കുമ്പോൾ നിനക്കും അത് കിട്ടട്ടെ എന്ന് ഞാൻ ആശിക്കുന്നു...


എപ്പോഴാണ് നിന്നെ ഞാൻ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് അറിയില്ല.. കലാലയത്തിന്റെ വരാന്തയിൽ കൂട്ടുകാരോട് നീ കുശലം പറയുമ്പോൾ നിന്റെ കാതിലെ കമ്മലിന്റെ ചലനമായിരുന്നു എന്റെ പ്രിയപെട്ടത്.. നീ അറിയാതെ നിന്നെ പിന്തുടർന്ന് ഞാൻ വരുമ്പോൾ നിന്റെ മുടിയിലെ കാച്ചിയ എണ്ണയുടെയും റോസാപ്പൂവിന്റെയും മണം കൊണ്ട് എന്റെ പ്രാണൻ ഓടി മറയുമായിരുന്നു . നിന്റെ ജന്മദിനത്തിനു ഞാൻ ആശംസ പറഞ്ഞപ്പോൾ നിന്റെ മുഖത്ത് വിരിഞ്ഞ ചിരിയും ആ നുണക്കുഴിയും എനിക്ക് വിലമാതിക്കാത്തതാണ്,  പിന്നെ ടീച്ചർ ഇല്ലാത്ത സമയത്ത് ഏകാന്തതയിൽ ജനാല വഴി ദൂരെ ആ മലനിരയിലേക്ക് നീ കണ്ണ് നട്ടിരിക്കുമ്പോൾ  സൂര്യന്റെ പ്രകാശം തട്ടി നിന്റെ കവിളുകൾ തിളങ്ങുന്നത് കാണാൻ നിന്നെ ഞാൻ നോക്കി ഇരിക്കാറുണ്ട്, പറയാൻ തുടങ്ങിയാൽ ഈ പേപ്പറിന്റെ ഒരു പുറം മതിയാകില്ല പ്രിയേ!!! അങ്ങനെ ഒരായിരം നിമിഷങ്ങൾ മനസ്സിൽ എന്നും മഴവില്ലിന്റെ വരണം നിറച്ചു സൂക്ഷിക്കുന്നുണ്ട്. ഒരു കൌതുകം മാറി നീ ഒരു പ്രണയമായി എന്നിൽ നിറഞ്ഞു നിൽകുമ്പോൾ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന സത്യം നിന്നെ അറിയിക്കാതിരിക്കാൻ വയ്യ.

മൂന്നു വർഷം ചെറിയ കാലയളവല്ല.. കടന്നുപോയ ഓരോ നിമിഷങ്ങളും ഓരോ നാഴികകളും നിന്റെ പേര് എന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നു. എന്റെ റൂമിലെ ചുമരുകൾക്കറിയാം നിന്നെ ഓർത്തു ഞാൻ മുകളിലേക്ക് കണ്ണും നട്ടു ചിരിക്കുന്നത്  . സ്കൂളിന്റെ വാർഷികപ്പതിപ്പ്‌ ഡയറിയിൽ എഴുതിയ കവിത നിന്നെ കുറിച്ചായിരുന്നു.. പക്ഷെ അത് നീ അറിയാതെ ആ കൌതുകം എന്നോട് പങ്കുവച്ചപ്പോൾ, ഇത് ആരെ കുറിച്ചാണ് എന്ന് ചോദിച്ചപ്പോൾ മനസ്സിൽ പെരുമ്പറ മുഴക്കമായിരുന്നു.. അത് നിന്നെ കുറിച്ചാണ്.... നിന്നെ കുറിച്ചാണ്... നിന്നെ കുറിച്ചാണെന്ന്.. നീ അരുകിൽ വരുമ്പോൾ ഞാൻ ഒഴിഞ്ഞു മാറുന്നത് നിന്റെകൂടെ ഇരിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടല്ല.. നീ അടുത്ത് വരുമ്പോൾ എന്റെ ഹൃദയമിടിപ്പ്‌ കൂടും, എന്റെ വാക്കുകള കണ്ധത്തിൽ കുടുങ്ങും.. ഇതൊക്കെ പ്രണയത്തിന്റെ ലക്ഷമാണ് എന്ന് ഇപ്പൊ തിരിച്ചറിഞ്ഞു.. നിന്നെ കുറിച്ചെഴുതിയ കവിതകൾ എല്ലാം എന്റെ ഡയറിയിൽ ഇന്നും ഉറങ്ങുന്നു.. നീ വന്നു അതെല്ലാം വായിക്കാൻ, അപ്പോളുണ്ടാകുന്ന നിന്റെ കണ്ണുകളിൽ കൌതുകം കാണാൻ എനിക്ക് എന്ത് ആഗ്രഹമാണ് എന്നറിയാമോ ?... ഇനിയും എന്റെ ഭ്രാന്തുകൾ പറഞ്ഞു നിന്നെ ഞാൻ അലട്ടുന്നില്ല.. എന്റെ ഇഷ്ടം നിന്നോട് പറയൻ വേറെ മാർഗം ഇല്ല.. അതുകൊണ്ടാണീ കടുംകൈ..

" പോരുമോ എന്റെ കൂടെ, എന്റെ ജീവിത സഖിയായി ? "

ഇപ്പോൾ നിനക്ക് എന്നെ മനസ്സിലായിക്കാണും.. ഒരു മൂകപ്രണയത്തിനു ഇവിടെ വിരാമം ഇടുകയാണ് മനസ്സിലുള്ളത് അത് പോലെ വരച്ചു കാണിക്കാൻ
ശ്രമിച്ചിട്ടുണ്ട് ഇതിൽ.. അറിയുന്നുണ്ടോ നീ എന്റെ ഉള്ള്... നിന്റെ ഉള്ളറിയാൻ എന്റെ ഹൃദയം വിങ്ങുന്നു.. അറിയിക്കുക.. മറുപടി എന്ത് തന്നെ ആയാലും..

നിന്റെ സ്വന്തം മഞ്ഞുതുള്ളി !!!!


 
Eppazho Ullil Kudungiyath :D

3 comments:

ajith said...

പ്രണയവര്‍ണ്ണങ്ങള്‍ നന്നായി

പദസ്വനം said...

:)

subash athikkoth said...

Good letter

Post a Comment