അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Saturday, April 21, 2012

മഴയും നീയും
എനിക്ക് മഴയെ ഇഷ്ടമാണ്
കാരണം നീയാണ് ...
ചിലപ്പോള്‍ നിന്റെ സ്വഭാവമാണ് മഴക്കും ...
ചിലപ്പോള്‍ കരളിനു കുളിരേകി .. പതിയെ മനസിലേക്ക് പെയ്യും
ചിലപ്പോള്‍ ദേഷ്യം നടിച്ച് ... എന്റെ മുഖത്ത് തുള്ളി തെറിപ്പിച്ച് 
ചിലപ്പോള്‍ തെന്നലിന്റെ കൂടെ എന്നെ തഴുകുന്ന മഴതുള്ളി സ്പര്‍ശം പോലെ
ഈ മഴയും .... നിന്റെ ഭാവ വ്യത്യാസങ്ങള്‍ അതിലും ഞാന്‍ കണ്ടുകൊണ്ടിരുന്നു
അറിയാതെ അറിയാതെ .. നിന്നെ പോലെ മഴയും എനിക്ക് പ്രീയപ്പെട്ടവളായി..
ഇന്ന് ഞാന്‍ അവളെയും കാത്തിരിക്കുന്നു .. നിന്നെ കാതിരുന്നപോലെ ...
എന്നുവരും ഒരു തെന്നലിന്‍ കയ്പിടിച്ച്  എന്റെ കവിളില്‍ ഉമ്മ വക്കാന്‍ നീ ?
 

2 comments:

Rahul Alex said...

കവിത കൊള്ളാം
ഒരു പ്രത്യാശയുടെ കാത്തിരിപ്പ്‌..! അവതരണം നന്നായിട്ടുണ്ട്.

ആശംസകള്‍

ശ്രീ said...

കൊള്ളാം

Post a Comment