അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Saturday, September 17, 2011

ഒരു നോവുള്ള സുഖം

ഓര്‍ക്കുവാനോരായിരം  ഓര്‍മ്മകള്‍ തന്നിട്
എങ്ങോ പോയ്‌ മറഞ്ഞെന്‍ പൈങ്കിളി ...
നല്‍കിയ ഓര്‍മ്മകളെല്ലാം  എന്‍ ഹൃദയം
തര്‍ക്കുന്നു ... എനിക്ക് വിരഹം നിറക്കുന്നു ...
വീണ്ടുമൊരു  മഴക്കാലം
എന്നില്‍ ആര്‍ദ്രമാം
നിന്‍ പ്രണയ ഗാനങ്ങള്‍ കേള്‍കവേ...
ചാറിവീഴും മഴയോട് ചോദിച്ചു ഞാന്‍ ...
കണ്ടുവോ നീയെന്‍ കണ്മണിയെ ...
കാലങ്ങളായി  ഞാന്‍ കാത്തിരിപ്പൂ എന്‍ കുടിലിന്‍
പടിവാതിലില്‍ ... നിന്‍ കാലൊച്ച കേള്കുവാന്‍ ...
വന്നതില്ല നീ എന്നോടൊപ്പം ഈ മഴയില്‍ നനയുവാന്‍ ...
വെറുതെയീ ഓര്‍മ്മകള്‍ ഓര്‍ക്കുവാന്‍ .....
വെറുതെ നിന്നെ കാത്തിരിക്കുവാന്‍ ....
വെറുതെ അറിയാതെ കണ്ണീരു ഉതിര്‍ക്കാന്‍ ..
ഒരു ചെറിയ നോവുള്ള സുഖം .........
To  My  ❤ 

4 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

അക്ഷരതെറ്റുകള്‍ ഒരു കല്ലുകടിയാകുന്നു.

MOIDEEN ANGADIMUGAR said...

അടുത്ത മഴക്കാലത്തെങ്കിലും വരും.വരാതിരിക്കില്ല !

Yasmin NK said...

അതന്നെ ,വരും.റിലാക്സ്...

Njanentelokam said...

ബിരഹം ........?
സാരോല്യ ട്ടാ.....

Post a Comment