
യാത്രയാക്കുകയാണു ഞാൻ നിന്നെ
എന്റെ ഹൃദയത്തിൽ കുടിയിരുന്ന നിന്നെ
ഒരിക്കൽ എനിക്ക് തണലായ നിന്നെ,
ഇന്നലെ എന്നിൽ കനലായ് കത്തിയ നിന്നെ,
നീ അകലുമ്പോൾ എന്നിൽ ഗദ്ഗദമില്ല,
വിരഹവും ഇല്ല, വിഷാദവും ഇല്ല.
ഉരുകി ഒഴുകുന്ന കണ്ണുനീരുമില്ല
നിർവികാരനായ് ഞാൻ ഇരിപ്പൂ.
ഒർക്കുകില്ലൊരിക്കലും,
എന്നുള്ളിൽ നിണമായ് ഒഴുകിയ
നിൻ ഓർമകൾ,
കനവിൽ മാരിവില്ലായ് നിറഞ്ഞ
നിൻ സ്വപ്നങ്ങൾ,
കണ്ണിൽ കനലായ് എരിഞ്ഞ
നിൻ സ്വകാര്യങ്ങൾ,
കണ്ണുനീർതുള്ളികൾ,
ഇനി എനിക്കാകില്ല,
നിൻ പാട്ടുകൾ കേൾക്കാൻ
വെളുക്കുവോളം നിൻ കൂടെയിരിക്കാൻ
പൊട്ടിച്ചിരിപ്പിച്ച കഥകൾ പറയാൻ
ഒരിത്തിരി നേരം കണ്ണീരിൽ നനയാൻ
പോകുക നീ ഈ കൂടുവിട്ടു
നിനക്കായ് എവിടെയോ
കാതിരിപ്പുണ്ടൊരാൾ
ഒരുനാൾ അവനെ നീ കണ്ടുമുട്ടും
ജീവിതക്കുതിപ്പിൻ നടുവിൽ
അവന്റെ സ്വന്തമായ് നീ മാറും
എൻ കത്തികരിഞ്ഞ
ഒർമമകൾക്കിടയിൽ
ഇനി നിന്നെ ഞാൻ
തിരയില്ല!!!!!!!
"പോകൂ പ്രിയപ്പെട്ട പക്ഷി!!"
ശുഭം
