
ഒരു ഓര്‍മ്മക്കുറിപ്പ് ....
കാലങ്ങള്‍ക്ക് മുന്‍പ് എന്റെ ഏകാന്തവും വിരളവുമായ യാത്രകള്‍ക്കിടയില്‍ വളരെ വിരളമായി കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളുണ്ട് ... അതില്‍ ഇന്നും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു മുഖമുണ്ട് "ചന്ദ്രന്"
അതായിരുന്നു അയ്യാളുടെ പേര്... ആരാണെന്നറിയില്ല എവിടെനിന്നനെന്നറിയില്ല പക്ഷെ ഇന്ന് അയ്യാളെ ഞാന്‍ ഓര്‍ത്തിരിക്കുന്നു .... എന്റെ പ്ലസ് ടു പഠനം ഒക്കെ കഴിഞ്ഞു നല്ല നിലയില്‍ തോറ്റു തുന്നംപാടി നില്കുമ്പോള് തൃശൂര്‍ ഉള്ള എന്റെ വല്യമ്മയുടെ വീട്ടില്‍ ചെന്ന് നില്ക്കാന് അവസരം കിട്ടി.. പരീക്ഷ എഴുതാതെ തോറ്റതിന്റെ അമര്‍ഷം ഇന്നും വാപ്പക്ക് വിട്ടുമാറിയിട്ടില്ല .. അത് കൊണ്ട് ഞാനും അവിടെ കുറച്ച കാലം പോയി നില്ക്കാം എന്ന് കരുതി ... അങ്ങനെ ഞാന്‍ അവിടെ എത്തി അവരുടെ കൂടെ കുറച്ചു നാള് ചിലവഴിച്ച് തിരികെ പുറപ്പെട്ടു .. ഒറ്റക്കാണ് യാത്ര ... വളരെ വിരളമായി മാത്രമേ കൂടുക്കാരും വീട്ടുകാരും ഇല്ലാതെ ഞാന്‍ ദൂരെ യാത്രകള്‍ ചെയ്യാറുള്ളൂ .. എന്തായാലും എനിക്ക് ഒറ്റക്ക് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമാണ്.. എന്റെ ഒറ്റക്കുള്ള യാത്രകളില്‍ കൂടുതല്‍ സ്വപ്നങ്ങളും ഓര്‍മകളും ആണ് നിറഞ്ഞു നില്കുന്നത് .. എല്ലാ മനുഷ്യന്മാരെയും പോലെ .. ഭാവിയെ കുറിച്ചുള്ള വ്യാകുലതകള്‍... പ്രണയം... ഒക്കെയാണ് ആ യാത്രയിലുടനീളം നിറഞ്ഞു നില്ക്കും ... ഓടുന്ന തീവണ്ടിയിലിരുന്നു ഇതൊക്കെ ആലോചിക്കുമ്പോള്‍ വഴിയരുകിലെ വിളക്കുമരങ്ങള്‍ പോലെ ഓര്‍മകളും പുറകിലേക്ക് പോകുന്നത് കാണാം
ഉച്ച തിരിഞ്ഞു ഞാന്‍ വല്യമ്മയുടെ വീട്ടില്‍ നിന്ന് പുറപ്പെട്ടു... ആറു കിലോമീറ്റര്‍ ഉണ്ട് റെയില്‍വേ സ്റെഷനിലെക്ക് ... ചേട്ടന്റെ കൂടെ ബൈക്കില്‍ യാത്ര തുടങ്ങി.. കയ്യില്‍ ഒരു ബാഗ് ഉണ്ട് അതില്‍ കുറച്ചു ഡ്രെസ്സും പിന്നെ ഒന്ന് രണ്ടു പുസ്തകങ്ങളും .. വായനാശീലം പണ്ടേ ഇല്ല എങ്കിലും ചില പുസ്തകങ്ങള്‍ ഇന്ന് കയ്യിലുണ്ട് .. അവയിലൊന്നാണ് ആ ബാഗിലും " ബാല്യകാല സഖി" ബഷീര്‍ സാറിന്റെ ... എത്ര പ്രാവശ്യം ഞാന്‍ അത് വായിച്ചു എന്നെനിക്കറിയില്ല ... റെയില്‍വേ സ്റേഷന് എത്തി, ചേട്ടന് യാത്രയായി ... ഞാന്‍ നേരെ ടിക്കറ്റ് എടുത്ത് പ്ലാട്ഫോമിലെക്ക് നടന്നു.. അവിടെ വല്യ തിരക്കൊന്നുമില്ല .. ട്രെയിനില്‍ ഇരുന്നു പോകാന്‍ കഴിയുമായിരിക്കും എന്ന് കരുതി ഞാന്‍ അവിടുത്തെ ഒരു ബെഞ്ചില്‍ ഇരുന്നു ... മാനം കറുത്തിരിക്കുന്നു ചിലപ്പോള്‍ മഴ പെയ്യുമായിരിക്കും .. നന്നായി .. കുറെ കാലമായി ട്രെയിനില്‍ ഇരുന്നു ഒരു മഴകണ്ടിട്ട്... ചീരിപാഞ്ഞു പോകുന്ന ട്രെയിനിന്റെ ജനാലയില്‍ മഴത്തുള്ളികള്‍ വന്നുതട്ടി അത് മുഖത് തെറിച്ചു വീഴുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം ... പലപ്പോഴും ഉമ്മ വഴക്ക് പറഞ്ഞിട്ടുണ്ട് .. ട്രെയിനിന്റെ ജനാലകള്‍ മഴയത്ത് തുറന്നിടുമ്പോള്‍ .. ട്രെയിന്‍ ഒരു കാതടപ്പിക്കുന്ന ശബ്ദത്തോടെ വന്നു നിന്നു വലിയ ആള് തിരക്കൊന്നും ട്രെയിനില്‍ കാണാനില്ല ചൊവ്വാഴ്ച ആയതു കൊണ്ടാകാം ... ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒഴിഞ്ഞ ഒരു സീറ്റില്‍ ഞാന്‍ ഇരുത്തം ഉറപ്പിച്ചു .. അവിടെ അടുത്തൊന്നും ആരുമില്ല .. തികച്ചും വിരളമാണ് ആ ബോഗ്ഗി ... ട്രെയിന്‍ ഒരു കുഞ്ഞു ഞരക്കത്തോടെ ഓടി തുടങ്ങി ..
ജനാലകല്‍ക്കരുകില്‍ ഇരുന്നു തണുത്ത കാറ്റ് വീശുന്നുണ്ട് .. ജനാലകളില്‍ വെള്ളത്തിന്റെ അംശം .. വന്ന വഴിയില്‍ എവിടെയോ മഴ പെയ്യുന്നുണ്ട് .... ഞാന്‍ എന്റെ ബാഗ് തുറന്നു ബാല്യകാല സഖി എടുത്ത് ഒരു പേജ് വായിക്കാന്‍ തുടങ്ങി .. അടുത്ത സ്ഥലത്ത് വണ്ടി നിര്‍ത്തി .. കുറച്ച പേര് കേറി ഞാന്‍ അതൊന്നും നോക്കാതെ വായനയില്‍ ഇരുന്നു ... എന്റെ തൊട്ടുമുന്നില്‍ ഒരാള്‍ വന്നിരുന്നു ... ഒരു വല്യ ജുബ്ബയും തോളില്‍ ഒരു തുണി സഞ്ചിയും ... ഇന്നൊക്കെ അങ്ങനെ ഒരാളെ കണ്ടാല്‍ നമ്മള് ബുജി എന്ന് പറഞ്ഞു കളിയാക്കും അല്ലെ ... എനിക്ക് അയ്യാളെ കണ്ടപ്പോള്‍ കൌതുകമാണ് തോന്നിയത് .. വളരെ മെലിഞ്ഞു ഒട്ടിയ മുഖം ... കഴുത് മറച്ചു നില്കുന്ന താടി ... മീശയില്‍ ചെമ്പിച്ച രോമങ്ങള്‍ .. കഴുത്തില്‍ഒരു മാല രുധ്രാശം കൊണ്ടുള്ളത് .. ഒരു സ്വാമി ലുക്ക് .. എന്റെ വായനയുടെ രസം മുറിഞ്ഞു ഞാന്‍ ഇടക്ക് അയ്യാളെ നോക്കുന്നുണ്ടായിരുന്നു ... എന്നെ നോക്കി അയാള്‍ ഒന്ന് ചിരിച്ചു .. ഞാനും തിരിച്ച അങ്ങോട്ട ഒരു ചിരിപാസാക്കി ... എങ്ങോട്ടാ.. എന്നോട് അയ്യാള് ചോദിച്ചു.. ഞാന്‍ തിരുവനന്തപുരം എന്ന് ഉത്തരം പറഞ്ഞു ... ഞങ്ങളുടെ സംസാരം അങ്ങനെ തുടര്‍ന്ന് ...
അയാള്‍ ചന്ദ്രന് ... ഒരു U P സ്കൂളില്‍ മലയാളം അധ്യപാകനാണ് ... പത്താം ക്ലാസ്സു വരെ എന്റെ ഹൈ സ്കൂള്‍ ടുടോറിയാല്‍ കോളേജില്‍ ഒരു അധ്യാപകനുണ്ടായിരുന്നു ചന്ദ്രന് സര് പെട്ടന്ന് അദ്ധേഹത്തെ ഓര്‍മവന്നു...
മലയാളത്തില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി എന്ന് പറഞ്ഞപോള്‍ ഞാന്‍ അന്തം വിട്ടു.. പക്ഷെ ഇതു വല്യ സ്കൂളിലും ജോലി വേണമെങ്കിലും ഒരു തുക അവിടുത്തെ ആളുകള്‍ക്ക് കൊടുക്കണം അല്ലെങ്കില്‍ ഗവന്മേന്റ്റ് ജോലിക്ക് കാത്തിരിക്കണം .. അത് കൊണ്ട് ഉപജീവനത്തിനും പിന്നെ പഠിപ്പിക്കാനുള്ള ആഗ്രഹം ഉള്ളത് കൊണ്ടും ഇതുകൊണ്ട് ജീവിതം ഓടിക്കുന്നു എന്നും പറഞ്ഞു ... അയ്യാള്‍ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം ജീവിതം മുഴുവന്‍ സ്വന്തമായി കൂടെ നടത്താന്‍ ആഗ്രഹിച്ച ഒരു തൊട്ടാവാടി പെണ്ണ് ... " മായ "ആ പ്രണയ കഥയും ഞാന്‍ കേട്ടിരുന്നു .. ഇപ്പൊ അവളെ കാണാനാണ് അയാള്‍ പോകുന്നത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ മുടങ്ങാതെ അവളെ കാണാന്‍ അയാള്‍ ഹരിപ്പാട് പോകാറുണ്ട് ... അവളുടെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളും ഉണ്ട് .. പക്ഷെ ഇന്നും ആ പഴയ പ്രണയം മനസ്സില്‍ സൂക്ഷിച്ച് ആ പ്രണയിനിയെ കാണാന്‍ പോകുന്ന അദ്ധേഹത്തെ എനിക്ക് എന്തോ വല്ലാതെ ഇഷ്ടമായി ... അദ്ദേഹം അപ്പോഴും കല്യാണം കഴിച്ചിരുന്നില്ല ... കാരണം തിരക്കിയപ്പോള്‍ ഒന്ന് ചിരിച്ചു ... വീണ്ടം കുറെ കഥകള്‍ അല്ല അനുഭവങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു ... ഹരിപ്പാട് എത്താറായി .. ആശാന് അദ്ധേഹത്തിന്റെ തുണി സഞ്ചിയും എടുത്ത് എന്നോട് യാത്ര പറഞ്ഞു .. നല്ലത് വരട്ടെ എന്ന് പറഞ്ഞു കൈ തന്നു ... ഞാന്‍ വീണ്ടും കാണാം എന്ന് പറഞ്ഞു .. അപ്പോള്‍ അദ്ദേഹം പറഞ്ഞു .. ഇനി നമ്മള് തമ്മില്‍ ഒരു കൂടികാഴ്ച ഉണ്ടാകില്ല ... ദൈവം അതിനു സമ്മതിക്കില്ല ... എന്ന് പറഞ്ഞു വാതിലിന്റെ അരുകിലേക്ക് നീങ്ങി... ഞാനും പുറകെ പോയി ... ട്രെയിന്‍ നിര്‍ത്തി അയാള്‍ ഒരു ടാറ്റാ കാണിച്ചു നടന്നകന്നു .. ആള്‍ക്കൂട്ടത്തിനിടയിലൂടെ ആ തുണി സഞ്ചിയും തൂക്കി ജുബ്ബയിട്ടു നടന്നു പോകുന്ന ആ മനുഷ്യനെ ഞാന്‍ നോക്കി നിന്നു ... പ്രണയം ഇത്രയും തീവ്രമാനെന്നു അന്ന് എനിക്ക് അറിയത്തില്ല .. ഒരു ഭ്രാന്തെന്നല്ലാതെ വേറെന്തു പറയാന്‍ എന്ന് ചിന്തിച്ച് ഞാന്‍ തിരിച്ച് എന്റെ സീറ്റില്‍ വന്നിരുന്നു ... ചെറുതായിട്ട് മഴ ചാറുന്നുണ്ട് ഇപ്പൊ .. മഴത്തുള്ളികള്‍ ജനാലയിതട്ടി എന്റെ മുഖത് തെരിക്കുന്നുണ്ട്, അവരുടെ കോളേജ് ജിവിതം ഒരു തിരശീലക്ക് മുന്നിലൂടെ എന്ന പോലെ എന്റെ കണ്ണിനു മുന്നില്‍ കാണാമായിരുന്നു .. ദൂരെ ആരോ ഒരു മൂളിപ്പാട്ട് പാടുന്ന ഒരു സുഖം... അവരുടെ പ്രണയവും എന്റെ പ്രണയവും എനിക്ക് താരതമ്യ പെടുത്താന്‍ കഴിയില്ല പക്ഷെ എപ്പഴോ എന്റെ പഴയ കാമുകിയെ ഞാനും ഓര്‍ത്തു .... കടന്നു പോകുന്ന വിലക്കുമാരങ്ങല്‍ക്കറിയില്ല .. ഈ തീവണ്ടിയാത്രയില്‍ ഞാന്‍ പരിചയ പെട്ട ചന്ദ്രനും അദ്ധേഹത്തിന്റെ വരവുകാതിരിക്കുന്ന ആ തൊട്ടാവാടി മായയും ... ഇന്നും അദ്ധേഹത്തിന്റെ ഓരോ വാക്കുകളും എന്റെ കര്ണപുടങ്ങളില് കേള്‍ക്കുന്നുണ്ട് .. നല്ല ഗാംഭീര്യമുള്ള ശബ്ദം ... ഇടക്ക് വാക്കുകള്‍ ഇടറുമായിരുന്നു... മായയെ കുറിച്ച പറയുമ്പോള്‍ .. കുറച്ചു സമയത്തിനുള്ളില്‍ ഒരായിരം ചോദ്യങ്ങള്‍ എന്നില്‍ ഉയര്‍ത്തി അദ്ദേഹം മറഞ്ഞു ആള്കൂട്ടങ്ങള്ക്കിടയില് .. ഇന്നും എന്റെ വെകേഷന് യാത്രകള്‍ക്കിടയില്‍ ഞാന്‍ ഹരിപ്പാട് എത്തുമ്പോള്‍ നോക്കാറുണ്ട് ആ സന്ജിതൂക്കിയ ജോബ്ബ കാരനെ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കരുതി ...
" എവിടെ നിന്നോ വന്നവര്‍ നാം
എങ്ങോട്ടോ പോയ് മറയുന്നവര് നാം
ജീവിതത്തിന്റെ ഈ തിരക്കുകളില്‍
വീണ്ടും ഞാന്‍ എഴുതുന്നു
അന്ന് നിങ്ങള്‍ പറഞ്ഞ കഥകള്‍
എല്ലാം ഇന്നും ഒരു ചലച്ചിത്രം പോലെ
ഇന്നും എന്‍ മുന്നില്‍ "