chumma just oramakalilekk poyapoo enthengilum ezhuthanamennu thonni so ezhuthi !!!
Please Comment me good or bad .... and suggest me if any probs in this poem
Azhar :)

ഓര്‍ക്കുന്നുവോ എന്‍ പ്രിയസഖി ..
നാം അന്ന് കണ്ട കിനാക്കള്‍ .
മഴവില്ലിന് നിറമേഴും സ്വപ്നങ്ങള്‍
തമ്മില്‍ പങ്കുവച്ച ദുഃഖങ്ങള്‍ ...
എല്ലാം ഇന്നും എന്‍ മനം കണ്നീരിലാഴ്ത്തുന്നു..
വാക്കുകള്‍ കൊണ്ട് നീയുയര്‍ത്തിയ പ്രണയം ..
ആ വിക്കാരം ഇന്നെന്‍ നെഞ്ചകം തകര്‍ക്കുന്നു ..
എന്റെ സ്വപ്നങ്ങള്‍ക്കിന്നു വര്‍ണങ്ങലില്ല..
അവയ്ക്കിന്നു ജീവനില്ല .. എന്നെ പോലെ
അവയും നിര്ജീവമായിരിക്കുന്നു
പണ്ടൊരുനാള്‍ ഈ രാവുകളില്‍ ..
നിന്നനുരാഗഗീതം കേട്ട് ഞാന്‍ ഇരുന്നു ...
ലോകം കീഴടക്കിയ ഒരു കുഞ്ഞിനെ പോലെ ...
നിന്നോട് ഞാന്‍ ഓതിയത് എന്‍ ഹൃദയതാളം ...
നിന്നോട് ഞാന്‍ പങ്കിട്ടത് എന്റെ ജീവന് ...
ഒടുവില്‍ ഒന്നും ഉരിയാടാതെ നീ മറയുമ്പോള്‍ ...
കാരണം തേടി ഞാന്‍ ഉഴറുന്നു ...
എന്റെ പ്രണയമേ... നീ എനികെല്ലാമായിരുന്നു..
എന്നില്‍ ഒരിക്കലും മറയാത്ത ഓര്‍മ്മകള്‍ നല്കി
എന്നില്‍ ഒരിക്കലും തീരാത്ത വിരഹം നല്കി .
എന്നില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുനല്കി.. നീ ...
നിന് കവിതകള്‍ എന്നില്‍ അമ്രുതവര്ഷമായി
പെയ്തിറങ്ങുമ്പോള്‍ ..
മഴ കാത്ത വേഴാമ്പലായി ഞാന്‍ ...
ആ മഴയില്‍ എന്നെ മറന്നു ഈ ലോകം മറന്നു ...
നിന്റെ തൂലികയെ ഞാന്‍ സ്നേഹിച്ചു .. കൂടെ നിന്നെയും ..
അവയില്‍ നിന്നും ഊര്‍ന്നു വീഴുന്ന ഓരോ അക്ഷരവും ...
ഇന്ന് ഒരായിരം കണ്ണുനീര് തുള്ളികളായ് ...
ഇന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു ...
പക്ഷെ നീ എന്ന അഭിനിവേശം ഇന്നില്ല ...
ഒരു നാള് നീയായിരുന്നു എന്റെ ലോകം ...
നീയെന്ന സൂര്യനെ ചുറ്റുന്ന ഗ്രഹമായ് ഞാന്‍ ...
നീ എന്ന സൂര്യനെ ചുറ്റാന്‍ ഗ്രഹങ്ങള്‍ ഒരുപാടുണ്ട് ...
ഞാനും അതിലൊരു ഗ്രഹമായി ... നിന്നരുകില്‍ ...
എന്റെ നഷ്ടസുഗന്ധമേ ... ഇന്ന് നീയെന്‍ മിത്രം ..
നിനക്കായ് ഞാന്‍ ഇരുളില്‍ കണ്ണീര് പൊഴിക്കുന്നു ..
ഒരു പുതിയ മുഖം അണിഞ്ഞു ഞാന്‍ കാണുന്നവര്ക്കായ്
ഇനി ആരും കാണില്ല എന്‍ കണ്ണുനീര് തുള്ളികള്‍
അവയെല്ലാം വരണ്ടു..... ഉള്ളില്‍ ഒരായിരം ഗദ്ഗദം ...
ഉരുകുന്നു ഞാന്‍ ....ഒരു പാഴ് മെഴുകുതിരി പോല്‍ .....
എന്‍ കണ്ണുനീരിനു വിരാമമില്ല ....
എന്റെ മനസ്സിന്നു ശാന്തവും അല്ല
തിരയൂ നിന് സ്വപ്നങ്ങളില്‍ എന്നെ ഒരു നിമിഷം ...
അവ നിന്നോട് ചൊല്ലും ഞാന്‍ ആരാണെന്ന് ...
ഞാന്‍ ആരായിരുന്നു എന്ന് ...
നീ എന്നെ വിട്ടകന്നാലും ഈ ലോകം നിന്നെ ..
നിന്റെ വാക്കുകളെ സ്നേഹിച്ചാലും ..
അതില്‍ നിന്നും ഊര്‍ന്നുവീഴുന്ന മഷിത്തുള്ളികള്
എന്റെ പേര് പറയും , എന്റെ മണം അതില്‍നിന്നും ഉയരും ...
നാളെ ഞാന്‍ സുപ്രഭാതം കാണില്ല എങ്കിലും ...
നാളെ എന്നെ ലോകം ഭിക്ഷു എന്ന് വിളിച്ചാലും ..
ഓര്‍ക്കുക എന്നോ ഒരു നാള് ഞാനായിരുന്നു നിന്റെ എല്ലാം ..
നിന്റെ രാവുകളില്‍ ഞാന്‍ പകലുകള്‍ നല്കി ...
നിന്റെ സ്വപ്നങ്ങള്‍ക്ക് കുളിര് നല്കി ....
നിന്നരുകില്‍ എപ്പോഴും ഒരു തെന്നല്‍ കാറ്റായ്...
നിന്റെ ദുഃഖങ്ങള്‍ കേട്ട് കണ്ണീര് പൊഴിച്ച് ...
ഓര്‍ക്കുന്നു ഇന്നും ഒരു സ്വപ്നം പോലെ ആ നാളുകള്‍ ....
ഇനി ഒരുതെന്നലായ്, സ്വപ്നമായ് , വെളിച്ചമായ്
ഞാന്‍ വരില്ല .. ഞാന്‍ ഒരു ഒരു പഴങ്കഥ ...
മറക്കുക എല്ലാം ... ജീവിക്കുക വീണ്ടും ...
നേടാന്‍ ഒരുപാട് നിനക്ക് ബാക്കി...
ഇനി ഞാന്‍ വരില്ല ഒരു കണ്ണുനീര് തുള്ളിയായി ....
ente pazhay blogil ittirunnath ... athinogg maatti :)