Sunday, July 1, 2012
Saturday, June 9, 2012
ഒരു തീവണ്ടി യാത്ര!
ഒരു ഓര്‍മ്മക്കുറിപ്പ് ....
കാലങ്ങള്‍ക്ക് മുന്‍പ് എന്റെ ഏകാന്തവും വിരളവുമായ യാത്രകള്‍ക്കിടയില്‍ വളരെ വിരളമായി കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളുണ്ട് ... അതില്‍ ഇന്നും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു മുഖമുണ്ട് "ചന്ദ്രന്‍"
അതായിരുന്നു അയ്യാളുടെ പേര്... ആരാണെന്നറിയില്ല എവിടെനിന്നനെന്നറിയില്ല പക്ഷെ ഇന്ന് അയ്യാളെ ഞാന്‍ ഓര്‍ത്തിരിക്കുന്നു .... എന്റെ പ്ലസ് ടു പഠനം ഒക്കെ കഴിഞ്ഞു നല്ല നിലയില്‍ തോറ്റു തുന്നംപാടി നില്‍കുമ്പോള്‍ തൃശൂര്‍ ഉള്ള എന്റെ വല്യമ്മയുടെ വീട്ടില്‍ ചെന്ന് നില്‍ക്കാന്‍ അവസരം കിട്ടി.. പരീക്ഷ എഴുതാതെ തോറ്റതിന്റെ അമര്‍ഷം ഇന്നും വാപ്പക്ക് വിട്ടുമാറിയിട്ടില്ല .. അത് കൊണ്ട് ഞാനും അവിടെ കുറച്ച കാലം പോയി നില്‍ക്കാം എന്ന് കരുതി ... അങ്ങനെ ഞാന്‍ അവിടെ എത്തി അവരുടെ കൂടെ കുറച്ചു നാള്‍ ചിലവഴിച്ച് തിരികെ പുറപ്പെട്ടു .. ഒറ്റക്കാണ് യാത്ര ... വളരെ വിരളമായി മാത്രമേ കൂടുക്കാരും വീട്ടുകാരും ഇല്ലാതെ ഞാന്‍ ദൂരെ യാത്രകള്‍ ചെയ്യാറുള്ളൂ .. എന്തായാലും എനിക്ക് ഒറ്റക്ക് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമാണ്.. എന്റെ ഒറ്റക്കുള്ള യാത്രകളില്‍ കൂടുതല്‍ സ്വപ്നങ്ങളും ഓര്‍മകളും ആണ് നിറഞ്ഞു നില്‍കുന്നത് .. എല്ലാ മനുഷ്യന്മാരെയും പോലെ .. ഭാവിയെ കുറിച്ചുള്ള വ്യാകുലതകള്‍... പ്രണയം... ഒക്കെയാണ് ആ യാത്രയിലുടനീളം നിറഞ്ഞു നില്‍ക്കും ... ഓടുന്ന തീവണ്ടിയിലിരുന്നു ഇതൊക്കെ ആലോചിക്കുമ്പോള്‍ വഴിയരുകിലെ വിളക്കുമരങ്ങള്‍ പോലെ ഓര്‍മകളും പുറകിലേക്ക് പോകുന്നത് കാണാം
ഉച്ച തിരിഞ്ഞു ഞാന്‍ വല്യമ്മയുടെ വീട്ടില്‍ നിന്ന് പുറപ്പെട്ടു... ആറു കിലോമീറ്റര്‍ ഉണ്ട് റെയില്‍വേ സ്റെഷനിലെക്ക് ... ചേട്ടന്റെ കൂടെ ബൈക്കില്‍ യാത്ര തുടങ്ങി.. കയ്യില്‍ ഒരു ബാഗ് ഉണ്ട് അതില്‍ കുറച്ചു ഡ്രെസ്സും പിന്നെ ഒന്ന് രണ്ടു പുസ്തകങ്ങളും .. വായനാശീലം പണ്ടേ ഇല്ല എങ്കിലും ചില പുസ്തകങ്ങള്‍ ഇന്ന് കയ്യിലുണ്ട് .. അവയിലൊന്നാണ് ആ ബാഗിലും " ബാല്യകാല സഖി" ബഷീര്‍ സാറിന്റെ ... എത്ര പ്രാവശ്യം ഞാന്‍ അത് വായിച്ചു എന്നെനിക്കറിയില്ല ... റെയില്‍വേ സ്റേഷന്‍ എത്തി, ചേട്ടന്‍ യാത്രയായി ... ഞാന്‍ നേരെ ടിക്കറ്റ് എടുത്ത് പ്ലാട്ഫോമിലെക്ക് നടന്നു.. അവിടെ വല്യ തിരക്കൊന്നുമില്ല .. ട്രെയിനില്‍ ഇരുന്നു പോകാന്‍ കഴിയുമായിരിക്കും എന്ന് കരുതി ഞാന്‍ അവിടുത്തെ ഒരു ബെഞ്ചില്‍ ഇരുന്നു ... മാനം കറുത്തിരിക്കുന്നു ചിലപ്പോള്‍ മഴ പെയ്യുമായിരിക്കും .. നന്നായി .. കുറെ കാലമായി ട്രെയിനില്‍ ഇരുന്നു ഒരു മഴകണ്ടിട്ട്... ചീരിപാഞ്ഞു പോകുന്ന ട്രെയിനിന്റെ ജനാലയില്‍ മഴത്തുള്ളികള്‍ വന്നുതട്ടി അത് മുഖത് തെറിച്ചു വീഴുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം ... പലപ്പോഴും ഉമ്മ വഴക്ക് പറഞ്ഞിട്ടുണ്ട് .. ട്രെയിനിന്റെ ജനാലകള്‍ മഴയത്ത് തുറന്നിടുമ്പോള്‍ .. ട്രെയിന്‍ ഒരു കാതടപ്പിക്കുന്ന ശബ്ദത്തോടെ വന്നു നിന്നു വലിയ ആള്‍ തിരക്കൊന്നും ട്രെയിനില്‍ കാണാനില്ല ചൊവ്വാഴ്ച ആയതു കൊണ്ടാകാം ... ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒഴിഞ്ഞ ഒരു സീറ്റില്‍ ഞാന്‍ ഇരുത്തം ഉറപ്പിച്ചു .. അവിടെ അടുത്തൊന്നും ആരുമില്ല .. തികച്ചും വിരളമാണ് ആ ബോഗ്ഗി ... ട്രെയിന്‍ ഒരു കുഞ്ഞു ഞരക്കത്തോടെ ഓടി തുടങ്ങി ..
ജനാലകല്‍ക്കരുകില്‍ ഇരുന്നു തണുത്ത കാറ്റ് വീശുന്നുണ്ട് .. ജനാലകളില്‍ വെള്ളത്തിന്റെ അംശം .. വന്ന വഴിയില്‍ എവിടെയോ മഴ പെയ്യുന്നുണ്ട് .... ഞാന്‍ എന്റെ ബാഗ് തുറന്നു ബാല്യകാല സഖി എടുത്ത് ഒരു പേജ് വായിക്കാന്‍ തുടങ്ങി .. അടുത്ത സ്ഥലത്ത് വണ്ടി നിര്‍ത്തി .. കുറച്ച പേര്‍ കേറി ഞാന്‍ അതൊന്നും നോക്കാതെ വായനയില്‍ ഇരുന്നു ... എന്റെ തൊട്ടുമുന്നില്‍ ഒരാള്‍ വന്നിരുന്നു ... ഒരു വല്യ ജുബ്ബയും തോളില്‍ ഒരു തുണി സഞ്ചിയും ... ഇന്നൊക്കെ അങ്ങനെ ഒരാളെ കണ്ടാല്‍ നമ്മള്‍ ബുജി എന്ന് പറഞ്ഞു കളിയാക്കും അല്ലെ ... എനിക്ക് അയ്യാളെ കണ്ടപ്പോള്‍ കൌതുകമാണ് തോന്നിയത് .. വളരെ മെലിഞ്ഞു ഒട്ടിയ മുഖം ... കഴുത് മറച്ചു നില്‍കുന്ന താടി ... മീശയില്‍ ചെമ്പിച്ച രോമങ്ങള്‍ .. കഴുത്തില്‍ഒരു മാല രുധ്രാശം കൊണ്ടുള്ളത് .. ഒരു സ്വാമി ലുക്ക് .. എന്റെ വായനയുടെ രസം മുറിഞ്ഞു ഞാന്‍ ഇടക്ക് അയ്യാളെ നോക്കുന്നുണ്ടായിരുന്നു ... എന്നെ നോക്കി അയാള്‍ ഒന്ന് ചിരിച്ചു .. ഞാനും തിരിച്ച അങ്ങോട്ട ഒരു ചിരിപാസാക്കി ... എങ്ങോട്ടാ.. എന്നോട് അയ്യാള്‍ ചോദിച്ചു.. ഞാന്‍ തിരുവനന്തപുരം എന്ന് ഉത്തരം പറഞ്ഞു ... ഞങ്ങളുടെ സംസാരം അങ്ങനെ തുടര്‍ന്ന് ...
അയാള്‍ ചന്ദ്രന്‍ ... ഒരു U P സ്കൂളില്‍ മലയാളം അധ്യപാകനാണ് ... പത്താം ക്ലാസ്സു വരെ എന്റെ ഹൈ സ്കൂള്‍ ടുടോറിയാല്‍ കോളേജില്‍ ഒരു അധ്യാപകനുണ്ടായിരുന്നു ചന്ദ്രന്‍ സര്‍ പെട്ടന്ന് അദ്ധേഹത്തെ ഓര്‍മവന്നു...
മലയാളത്തില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി എന്ന് പറഞ്ഞപോള്‍ ഞാന്‍ അന്തം വിട്ടു.. പക്ഷെ ഇതു വല്യ സ്കൂളിലും ജോലി വേണമെങ്കിലും ഒരു തുക അവിടുത്തെ ആളുകള്‍ക്ക് കൊടുക്കണം അല്ലെങ്കില്‍ ഗവന്മേന്റ്റ് ജോലിക്ക് കാത്തിരിക്കണം .. അത് കൊണ്ട് ഉപജീവനത്തിനും പിന്നെ പഠിപ്പിക്കാനുള്ള ആഗ്രഹം ഉള്ളത് കൊണ്ടും ഇതുകൊണ്ട് ജീവിതം ഓടിക്കുന്നു എന്നും പറഞ്ഞു ... അയ്യാള്‍ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം ജീവിതം മുഴുവന്‍ സ്വന്തമായി കൂടെ നടത്താന്‍ ആഗ്രഹിച്ച ഒരു തൊട്ടാവാടി പെണ്ണ് ... " മായ "ആ പ്രണയ കഥയും ഞാന്‍ കേട്ടിരുന്നു .. ഇപ്പൊ അവളെ കാണാനാണ് അയാള്‍ പോകുന്നത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ മുടങ്ങാതെ അവളെ കാണാന്‍ അയാള്‍ ഹരിപ്പാട് പോകാറുണ്ട് ... അവളുടെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളും ഉണ്ട് .. പക്ഷെ ഇന്നും ആ പഴയ പ്രണയം മനസ്സില്‍ സൂക്ഷിച്ച് ആ പ്രണയിനിയെ കാണാന്‍ പോകുന്ന അദ്ധേഹത്തെ എനിക്ക് എന്തോ വല്ലാതെ ഇഷ്ടമായി ... അദ്ദേഹം അപ്പോഴും കല്യാണം കഴിച്ചിരുന്നില്ല ... കാരണം തിരക്കിയപ്പോള്‍ ഒന്ന് ചിരിച്ചു ... വീണ്ടം കുറെ കഥകള്‍ അല്ല അനുഭവങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു ... ഹരിപ്പാട് എത്താറായി .. ആശാന്‍ അദ്ധേഹത്തിന്റെ തുണി സഞ്ചിയും എടുത്ത് എന്നോട് യാത്ര പറഞ്ഞു .. നല്ലത് വരട്ടെ എന്ന് പറഞ്ഞു കൈ തന്നു ... ഞാന്‍ വീണ്ടും കാണാം എന്ന് പറഞ്ഞു .. അപ്പോള്‍ അദ്ദേഹം പറഞ്ഞു .. ഇനി നമ്മള്‍ തമ്മില്‍ ഒരു കൂടികാഴ്ച ഉണ്ടാകില്ല ... ദൈവം അതിനു സമ്മതിക്കില്ല ... എന്ന് പറഞ്ഞു വാതിലിന്റെ അരുകിലേക്ക് നീങ്ങി... ഞാനും പുറകെ പോയി ... ട്രെയിന്‍ നിര്‍ത്തി അയാള്‍ ഒരു ടാറ്റാ കാണിച്ചു നടന്നകന്നു .. ആള്‍ക്കൂട്ടത്തിനിടയിലൂടെ ആ തുണി സഞ്ചിയും തൂക്കി ജുബ്ബയിട്ടു നടന്നു പോകുന്ന ആ മനുഷ്യനെ ഞാന്‍ നോക്കി നിന്നു ... പ്രണയം ഇത്രയും തീവ്രമാനെന്നു അന്ന് എനിക്ക് അറിയത്തില്ല .. ഒരു ഭ്രാന്തെന്നല്ലാതെ വേറെന്തു പറയാന്‍ എന്ന് ചിന്തിച്ച് ഞാന്‍ തിരിച്ച് എന്റെ സീറ്റില്‍ വന്നിരുന്നു ... ചെറുതായിട്ട് മഴ ചാറുന്നുണ്ട് ഇപ്പൊ .. മഴത്തുള്ളികള്‍ ജനാലയിതട്ടി എന്റെ മുഖത് തെരിക്കുന്നുണ്ട്, അവരുടെ കോളേജ് ജിവിതം ഒരു തിരശീലക്ക് മുന്നിലൂടെ എന്ന പോലെ എന്റെ കണ്ണിനു മുന്നില്‍ കാണാമായിരുന്നു .. ദൂരെ ആരോ ഒരു മൂളിപ്പാട്ട് പാടുന്ന ഒരു സുഖം... അവരുടെ പ്രണയവും എന്റെ പ്രണയവും എനിക്ക് താരതമ്യ പെടുത്താന്‍ കഴിയില്ല പക്ഷെ എപ്പഴോ എന്റെ പഴയ കാമുകിയെ ഞാനും ഓര്‍ത്തു .... കടന്നു പോകുന്ന വിലക്കുമാരങ്ങല്‍ക്കറിയില്ല .. ഈ തീവണ്ടിയാത്രയില്‍ ഞാന്‍ പരിചയ പെട്ട ചന്ദ്രനും അദ്ധേഹത്തിന്റെ വരവുകാതിരിക്കുന്ന ആ തൊട്ടാവാടി മായയും ... ഇന്നും അദ്ധേഹത്തിന്റെ ഓരോ വാക്കുകളും എന്റെ കര്‍ണപുടങ്ങളില്‍ കേള്‍ക്കുന്നുണ്ട് .. നല്ല ഗാംഭീര്യമുള്ള ശബ്ദം ... ഇടക്ക് വാക്കുകള്‍ ഇടറുമായിരുന്നു... മായയെ കുറിച്ച പറയുമ്പോള്‍ .. കുറച്ചു സമയത്തിനുള്ളില്‍ ഒരായിരം ചോദ്യങ്ങള്‍ എന്നില്‍ ഉയര്‍ത്തി അദ്ദേഹം മറഞ്ഞു ആള്കൂട്ടങ്ങള്‍ക്കിടയില്‍ .. ഇന്നും എന്റെ വെകേഷന്‍ യാത്രകള്‍ക്കിടയില്‍ ഞാന്‍ ഹരിപ്പാട് എത്തുമ്പോള്‍ നോക്കാറുണ്ട് ആ സന്ജിതൂക്കിയ ജോബ്ബ കാരനെ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കരുതി ...
" എവിടെ നിന്നോ വന്നവര്‍ നാം
എങ്ങോട്ടോ പോയ് മറയുന്നവര്‍ നാം
ജീവിതത്തിന്റെ ഈ തിരക്കുകളില്‍
വീണ്ടും ഞാന്‍ എഴുതുന്നു
അന്ന് നിങ്ങള്‍ പറഞ്ഞ കഥകള്‍
എല്ലാം ഇന്നും ഒരു ചലച്ചിത്രം പോലെ
ഇന്നും എന്‍ മുന്നില്‍ "
Saturday, April 21, 2012
മഴയും നീയും
എനിക്ക് മഴയെ ഇഷ്ടമാണ്
കാരണം നീയാണ് ...
ചിലപ്പോള്‍ നിന്റെ സ്വഭാവമാണ് മഴക്കും ...
ചിലപ്പോള്‍ കരളിനു കുളിരേകി .. പതിയെ മനസിലേക്ക് പെയ്യും
ചിലപ്പോള്‍ ദേഷ്യം നടിച്ച് ... എന്റെ മുഖത്ത് തുള്ളി തെറിപ്പിച്ച്
ചിലപ്പോള്‍ തെന്നലിന്റെ കൂടെ എന്നെ തഴുകുന്ന മഴതുള്ളി സ്പര്‍ശം പോലെ
ഈ മഴയും .... നിന്റെ ഭാവ വ്യത്യാസങ്ങള്‍ അതിലും ഞാന്‍ കണ്ടുകൊണ്ടിരുന്നു
അറിയാതെ അറിയാതെ .. നിന്നെ പോലെ മഴയും എനിക്ക് പ്രീയപ്പെട്ടവളായി..
ഇന്ന് ഞാന്‍ അവളെയും കാത്തിരിക്കുന്നു .. നിന്നെ കാതിരുന്നപോലെ ...
എന്നുവരും ഒരു തെന്നലിന്‍ കയ്പിടിച്ച് എന്റെ കവിളില്‍ ഉമ്മ വക്കാന്‍ നീ ?
Thursday, February 9, 2012
Dear One!
I Know U R Around Heree.
I can see your foot print in my blog ..
why r u staying so far...
please dont try to break my heart again!
It's already broken apart with my loved one!
stay on my shoulder .. don't go away...
Saturday, February 4, 2012
...........
നിന്‍റെ വാക്കുകളില്‍ നിന്ന് നീ കണ്ട എന്നെ കുറിച്ച് ഞാന്‍ ചിന്തിക്കുമായിരുന്നു ...
യഥാര്‍ത്ഥ ഞാനില്‍ നിന്നും തികച്ചു വ്യത്യസ്തനായിരുന്നു നിന്‍റെ ഞാന്‍ ....
എന്നെ കുറിച്ച നീ മൊഴിഞ്ഞതില്‍ നിന്നെല്ലാം ഞാന്‍ .. എന്നെ തന്നെ തിരിച്ചറിയുവയിരുന്നു ...
കൂട് തേടിനടക്കുന്ന ഒരു ദേശാടന പക്ഷിയായിരുന്നു ഞാന്‍
നീ എനിക്കൊരു കൂടുതന്നു ... അവിടെ ഒരു ഇരിപ്പിടവും
ഒടുവില്‍ ആ കൂട് ചിതല്‍ തിന്നു തീര്‍ത്തു .... വീണ്ടും ഞാന്‍ കൂടില്ലാത്ത പക്ഷിയെ പോലെ
ഇനി ഒരിക്കലും കിട്ടാത്ത കൂടുതേടി ഇങ്ങനെ....
മറക്കില്ല നിന്നെ ... മറക്കാനാകുമോ എനിക്ക് ?
Monday, December 12, 2011
തലക്കെട്ടില്ല!
നിന്‍ വാക്കുകളില്‍ നിറഞ്ഞ പ്രണയത്തില്‍ എന്‍ പ്രാണന്‍ പിടഞ്ഞു വീഴുമ്പോള്‍
കണ്ണുകളില്‍ നിറഞ്ഞ ചോര നിലത്തുവീണ് ചിന്നി ചിതറുമ്പോള്‍
അന്തരീക്ഷമാകെ എന്‍ പച്ചജീവന്റെ കത്തുന്ന മണം നിറയുമ്പോള്‍
അസ്തിചീളുകള്‍ ഈ പ്രണയാഗ്നിയില്‍ പൊട്ടിത്തെറിക്കുമ്പോള്‍
ആത്മാവിന്റെ ഏതോ കൂടുകളില്‍ നിന്റെ പദസ്വനം കേള്‍ക്കും
ഒടുവില്‍ ഓര്‍മയാകുന്ന സാഗരത്തില്‍ ... എന്റെ ചിതാഭസ്മവും നീ ഒഴുക്കും ....
എന്റെ ജീര്‍ണ്ണിച്ച ചിന്തകള്‍ .. ഭ്രാന്തമായ വ്യാകുലതകള്‍ ...
നിന്റെ ഓര്‍മകളില്‍ ഉറഞ്ഞു തളംകെട്ടാതിരിക്കട്ടെ ........
വീണ്ടുമൊരു പുനര്‍ജന്മത്തിന് കാത്ത് ഞാന്‍ ഈ ഭൂമിയെ ചുറ്റി നടക്കും ....
വീണ്ടും നിന്റെ കൂടെ ഇരിക്കാന്‍ .. വീണ്ടും നിന്നോട് മിണ്ടാന്‍
നിന്‍ ചുംബന ശരങ്ങള്‍ ഏറ്റു പ്രാണന്‍ പിടയാന്‍ ...
വീണ്ടും വീണ്ടും നിന്‍ കണ്ണുകള്‍ ഒരു കണ്ണുനീരായ് നിറയാന്‍
Friday, December 2, 2011
അമ്മു - ഒരു ഓര്‍മ്മക്കുറിപ്പ്

കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു ഓര്‍മ്മക്കുറിപ്പ് എഴുതുകയാണ് ... ഈ ഓര്‍മ ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് .... സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്നും കാണാന്‍ ഇഷ്ടപെട്ടിരുന്ന എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരു മുഖം. ജീവിതമാകുന്ന ഈ യാത്രയില്‍ നാം കണ്ടുമുട്ടുന്നതില്‍ വിരളമായി ചിലരെങ്കിലും നമ്മുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കും ...ചിരി വിടര്‍ത്തും.... എനിക്കങ്ങനെ ഒരുപാട് മുഖങ്ങള്‍ ഉണ്ട് ... നെഞ്ച് കൊത്തിപ്പറിച്ചു കൊണ്ടുപോയവരും ... തോരാത്ത കണ്ണുനീര്‍ നല്‍കിയവരും ... പിന്നെ എന്നും സുന്ദരമായ ഓര്‍മ്മകള്‍ നല്‍കിയവരും .. ആ എന്നും ഓര്‍മ്മികാന്‍ നല്ല ഓര്‍മ്മകള്‍ നല്‍കിയ ഒരു പെണ്‍കുട്ടിയാണ് അമ്മു!
അമ്പിളി അതായിരുന്നു അവളുടെ പേര് ... എന്‍റെ ഈ കുറിപ്പിലൂടെ ഞാന്‍ എന്നും അവളെ സ്വന്തമായി വിളിക്കുന്ന അമ്മു എന്ന പേരുതന്നെ വിളിക്കാം അല്ലേ ? ...മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഞങ്ങള്‍ടെ സ്കൂളില്‍ അവള്‍ വന്നത് ... അവളുടെ ഏട്ടന്‍ എന്‍റെ കൂടെ മൂന്നില്‍ പഠിക്കുന്നു ... എറണാകുളം ആണ് അവരുടെ ദേശം ... അച്ഛന്‍ എന്‍റെ നാട്ടില്‍ ഒരു മെക്കാനിക്കല്‍ ഷോപ്പ് നടത്തുന്നുണ്ട് .. അമ്മുവിന്‍റെ ചേട്ടനും ഞാനും നല്ല കൂട്ടായിരുന്നു ... പക്ഷെ ഏറണാകുളം സംസാരശൈലി എനിക്ക് അത്ര പിടിയില്ല അപ്പോള്‍ ... ഒരു നിമിത്തമെന്നു പറയാം എല്‍ പി എസ് പഠനം കഴിഞ്ഞു ഞാന്‍ ഗവ: മോഡല്‍ ഹൈ സ്കൂള്‍ വെങ്ങാനൂരില്‍ ആണ് തുടര്‍ന്ന് പഠിച്ചത് ... അഞ്ചാം ക്ലാസ്സില്‍ അസുഖമില്ലതതിനെ തുടന്നു ഞാന്‍ പരീക്ഷ എഴുതിയിരുന്നില്ല ... അങ്ങനെ ഒരിക്കല്‍ കൂടി ആ ക്ലാസില്‍ ഇരുന്നു പഠിക്കാന്‍ യോഗം കിട്ടി .... എന്‍റെ ജീവിതത്തിലെ എന്നും ഓര്‍മകളില്‍ സുഗന്ധം നിറഞ്ഞ വര്‍ഷങ്ങള്‍ ... അടുത്ത വര്‍ഷം അമ്മുവും ആ സ്കൂളില്‍ വന്നു .. എന്‍റെ ക്ലാസ്സില്‍ . അങ്ങനെ കാലം വീണ്ടും കഴിഞ്ഞു .. അറിയാതെ ഞങ്ങള്‍ അടുത്ത കൂട്ടുകാരായി .... അവള്‍ക്ക് സൈക്കിള്‍ ഉണ്ടായിരുന്നു അവളുടെ ഏട്ടനും രണ്ടുപേരും സൈക്കിള്‍ ഇല്‍ വരും ഒരുമിച്ച് തിരിച്ച് പോകും .. അപ്പോള്‍ എന്‍റെ ആ കൊച്ചു മനസ് ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍ .. ഞാന്‍ എന്‍റെ വാപ്പക്ക് ഗള്‍ഫിലേക്ക് ലെറ്റര്‍ എഴുതി എനിക്ക് ഒരു സൈക്കിള്‍ വേണമെന്ന് ... പക്ഷെ വാങ്ങി തന്നില്ല ... എട്ടാം ക്ലാസ് അധ്യായന വര്‍ഷമാണ് ഞങ്ങളുടെ സുഹൃത്ത് ബന്ധം തുടങ്ങുന്നത് ....
എനിക്കെന്നും അമ്മുവിന്‍റെ സംസാരം ഇഷ്ടമായിരുന്നു ... ആ തൃശൂര്‍ ശൈലി കുറെ ഒക്കെ മാറ്റി എടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാകാം ... ഒരുപാട് സംസാരിക്കും ഒരുപാട് ചിരിക്കും കുറേ കളിയാക്കും ചിലപ്പോ കള്ളദേഷ്യം നടിക്കും .. എന്ത് കൊണ്ടും ഒരു നല്ല പെണ്‍കുട്ടിയുടെ എല്ലാ സ്വഭാവങ്ങളും അമ്മുവിനുണ്ടായിരുന്നു ... ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടുപേരും മത്സരിച്ചായിരുന്നു എട്ടാം ക്ലാസ്സില്‍ പഠിത്തം ... അത് കൊണ്ട് തന്നെ ഒരു വല്ലാത്ത ഇഷ്ടമായിരുന്നു അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ എന്നും മത്സരിച്ചിരുന്നു .. ഇതൊക്കെ തന്നെയാകാം ഞങ്ങളുടെ ബന്ധത്തിന് കാരണവും... പത്താം ക്ലാസ്സ് എത്തിയപ്പോഴേക്കും എനിക്ക് അവളെ ഒരുനാള്‍ കാണാതിരുന്നാല്‍ ഒരുവല്ലായ്മ അനുഭവപ്പെടും.... അവളുടെ വീട്ടില്‍ വിളിക്കും ... ഞങ്ങളുടെ സുഹൃത്ത് ബന്ധം എന്നും ഒരു നല്ല ഓര്‍മയാണ് .. സ്കൂളിലെ ബാക്കി ഉള്ള കുട്ടികള്‍ക്ക് അസൂയയായിരുന്നു ഞങ്ങളോട് ... പലപ്പോഴും കാലങ്ങള്‍ക്ക് ശേഷവും ചിലരെങ്കിലും കാണുമ്പോഴോ വിളിക്കുമ്പോഴോ എന്നോട് ചോദിക്കും അമ്മുവും ആയിട്ട് കൂട്ട് ഒന്നുമില്ലേ എന്ന് ... അവര്‍ക്കറിയാം എന്നും ഞങ്ങളുടെ കൂട്ട് ഇങ്ങനെ തുടരും എന്ന് .... ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളായി ഇരിക്കണം അതായിരുന്നു ഞങ്ങളുടെ വല്യ ആഗ്രഹം .. പല കൂട്ടുകാരും ചോദിക്കുമായിരുന്നു നിങ്ങള്‍ തമ്മില്‍ പ്രേമത്തിലാണോ എന്നൊക്കെ ... അവരോടൊക്കെ ഒരു ചെറുചിരിയോടെ ഞങ്ങള്‍ പറഞ്ഞു എന്നും കൂട്ടുകാരാണെന്ന്... ഞങ്ങള്‍ കുറെ കര്യങ്ങള്‍ ഷെയര്‍ ചെയ്യുമായിരുന്നു .... ഹൈസ്കൂള്‍ കഴിഞ്ഞു പിന്നെ ഞങ്ങള്‍ വേറെ സ്കൂളില്‍ പഠനം തുടര്‍ന്ന് അടുത്തായിരുന്നു രണ്ടുസ്കൂളുകളും ... അപ്പോഴും ആ സൗഹൃതം തുടര്‍ന്നു ... ഇടക്ക് കാണുമ്പോള്‍ ഒരു നോട്ടം ഒരു ചിരി .. വീട്ടില്‍ നിന്നും വിളിക്കുമായിരുന്നു ഞാന്‍ .. എന്‍റെ ശബ്ദം അമ്മു വിന്‍റെ വീട്ടില്‍ എല്ലാര്‍ക്കും സുപരിചിതമാണ് ... ഞാന്‍ ഹലോ എന്ന് പറഞ്ഞാല്‍ അവര്‍ അമ്മു വിനെ വിളിക്കും ... രണ്ടു വീട്ടിലും നങ്ങളുടെ കൂട്ടുകെട്ട് അറിയാമായിരുന്നു .. ഒരു കളങ്കമില്ലാത്ത സൗഹൃദം അവര്‍ അംഗീകരിച്ചു .. ഇപ്പോഴും അംഗീകരിക്കുന്നു .... ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍ എത്തി ... ഇടക്ക് വിളിക്കും ... കുറെ നേരം വാതോരാതെ സംസാരിക്കും ... അടിയിടും കളിയാക്കും ... കുറച്ചു നേരം ഒന്നും മിണ്ടാതിരിക്കും ... പണ്ട് കൂട്ടുകാര്‍ പറയുമായിരുന്നു .. ഒരു ആണിനും പെണ്ണിനും ജീവിതം മുഴുവന്‍ ഒരിക്കലും സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലെന്ന് ... അതിന്‍റെ അര്‍ഥം അവളുടെ കല്യാണം നിശ്ചയിച്ചപ്പോഴാണ് മനസ്സിലായത് ... കല്യാണ വിവരം അറിഞ്ഞപോഴേക്കും ഞാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയിതു ... ഇതിനു മുന്നേ ഞാന്‍ നാട്ടില്‍ പോയത് രണ്ടു പ്രാവശ്യം എന്‍റെ രണ്ടു സഹോദരിമാരുടെ കല്യാണത്തിനാണ് .... അമ്മുവും എനിക്കങ്ങനെയാണ് ... ഞാന്‍ കല്യാണത്തിന് നാട്ടില്‍ കാണും എന്ന് ഫോണിലൂടെ പറഞ്ഞപ്പോള്‍ അവള്‍ക്ക് വല്യ സന്തോഷമായി ... നാട്ടില്‍ പോകാന്‍ ലീവ് കിട്ടിയപ്പോള്‍ എനിക്കും സന്തോഷം ... കല്യാണത്തിന് ഒരു ആഴ്ച മുന്‍പ് ഞാന്‍ നാട്ടില്‍ എത്തി .... അങ്ങനെ അമ്മുവിന്‍റെ കല്യാണവും കണ്ടു ..
ഇന്നിപ്പോള്‍ എല്ലാര്‍ക്കും തിരക്ക് .. ജീവിതം നേരെ ആക്കാനുള്ള മരണപ്പാച്ചില്‍ .. ഇതിനിടയില്‍ ചില നല്ല പനിനീര്‍ പൂ മണമുള്ള നനുത്ത മഞ്ഞിന്റെ തലോടല്‍ പോലെ ആ ഓര്‍മ്മകള്‍ ... ആ സ്കൂളും ഇരുന്ന ബെഞ്ചും ടെസ്കും .. എല്ലാ ഓര്‍മകളില്‍ സന്തോഷം നിറക്കുന്നു ..എന്‍റെ വെകേഷന്‍ നാളുകളില്‍ ഞാന്‍ എന്‍റെ പഴയ സ്കൂളില്‍ ആ 10 D എന്ന ക്ലാസില്‍ പോയി ഇരിക്കുമായിരുന്നു ... അവിടെ ഞങ്ങളെ പഴയ കുട്ടികളായി കാണാമായിരുന്നു ... ഈ പ്രവാസം നല്‍കുന്ന ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം..
എന്‍റെ ജീവിതത്തില്‍ ഒരു അദ്ധ്യായം തന്നെ നീയാണ് അമ്മു... നന്ദി നല്‍കിയ സുഹൃത്ത് ബന്ധത്തിന്.... എന്നും ജീവിതാവസാനം വരെ ഓര്‍മയില്‍ നില്‍കുന്ന മുഖം... വാക്കുകളില്ല നിന്നെ കുറിച്ചു പറയാന്‍ ... ഇനിയും ഒരു വെകേഷന്‍ നാളുകളില്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ
Subscribe to:
Posts (Atom)

