അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Thursday, February 9, 2012

Dear One!


I Know U R Around Heree.
I can see your foot print in my blog ..
why r u staying so far...
please dont try to break my heart again!
It's already broken apart with my loved one!

stay on my shoulder .. don't go away...

Saturday, February 4, 2012

...........

Posted Image

നിന്‍റെ വാക്കുകളില്‍ നിന്ന് നീ കണ്ട എന്നെ കുറിച്ച് ഞാന്‍ ചിന്തിക്കുമായിരുന്നു ...
യഥാര്‍ത്ഥ ഞാനില്‍ നിന്നും തികച്ചു വ്യത്യസ്തനായിരുന്നു നിന്‍റെ ഞാന്‍ ....
എന്നെ കുറിച്ച നീ മൊഴിഞ്ഞതില്‍ നിന്നെല്ലാം ഞാന്‍ .. എന്നെ തന്നെ തിരിച്ചറിയുവയിരുന്നു ...
കൂട് തേടിനടക്കുന്ന ഒരു ദേശാടന പക്ഷിയായിരുന്നു ഞാന്‍
നീ എനിക്കൊരു കൂടുതന്നു ... അവിടെ ഒരു ഇരിപ്പിടവും
ഒടുവില്‍ ആ കൂട് ചിതല്‍ തിന്നു തീര്‍ത്തു .... വീണ്ടും ഞാന്‍ കൂടില്ലാത്ത പക്ഷിയെ പോലെ
ഇനി ഒരിക്കലും കിട്ടാത്ത കൂടുതേടി ഇങ്ങനെ....

മറക്കില്ല നിന്നെ ... മറക്കാനാകുമോ എനിക്ക് ?

Monday, December 12, 2011

തലക്കെട്ടില്ല!

Posted Image


നിന്‍ വാക്കുകളില്‍ നിറഞ്ഞ പ്രണയത്തില്‍ എന്‍ പ്രാണന്‍ പിടഞ്ഞു വീഴുമ്പോള്‍
കണ്ണുകളില്‍ നിറഞ്ഞ ചോര നിലത്തുവീണ് ചിന്നി ചിതറുമ്പോള്‍
അന്തരീക്ഷമാകെ എന്‍ പച്ചജീവന്റെ കത്തുന്ന മണം നിറയുമ്പോള്‍
അസ്തിചീളുകള്‍ ഈ പ്രണയാഗ്നിയില്‍ പൊട്ടിത്തെറിക്കുമ്പോള്‍
ആത്മാവിന്റെ
ഏതോ കൂടുകളില്‍ നിന്റെ പദസ്വനം കേള്‍ക്കും
ഒടുവില്‍ ഓര്‍മയാകുന്ന സാഗരത്തില്‍ ... എന്റെ ചിതാഭസ്മവും നീ ഒഴുക്കും ....
എന്റെ ജീര്‍ണ്ണിച്ച ചിന്തകള്‍ .. ഭ്രാന്തമായ വ്യാകുലതകള്‍ ...
നിന്റെ ഓര്‍മകളില്‍ ഉറഞ്ഞു തളംകെട്ടാതിരിക്കട്ടെ ........
വീണ്ടുമൊരു പുനര്‍ജന്മത്തിന് കാത്ത് ഞാന്‍ ഈ ഭൂമിയെ ചുറ്റി നടക്കും ....
വീണ്ടും നിന്റെ കൂടെ ഇരിക്കാന്‍ .. വീണ്ടും നിന്നോട് മിണ്ടാന്‍
നിന്‍ ചുംബന ശരങ്ങള്‍ ഏറ്റു പ്രാണന്‍ പിടയാന്‍ ...
വീണ്ടും വീണ്ടും നിന്‍ കണ്ണുകള്‍ ഒരു കണ്ണുനീരായ് നിറയാന്‍

Friday, December 2, 2011

അമ്മു - ഒരു ഓര്‍മ്മക്കുറിപ്പ്


കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു ഓര്‍മ്മക്കുറിപ്പ്  എഴുതുകയാണ്  ... ഈ  ഓര്‍മ ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് .... സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്നും കാണാന്‍ ഇഷ്ടപെട്ടിരുന്ന  എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരു മുഖം. ജീവിതമാകുന്ന ഈ യാത്രയില്‍ നാം കണ്ടുമുട്ടുന്നതില്‍ വിരളമായി ചിലരെങ്കിലും നമ്മുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കും ...ചിരി വിടര്‍ത്തും.... എനിക്കങ്ങനെ ഒരുപാട് മുഖങ്ങള്‍ ഉണ്ട് ... നെഞ്ച്   കൊത്തിപ്പറിച്ചു   കൊണ്ടുപോയവരും ... തോരാത്ത കണ്ണുനീര്‍ നല്‍കിയവരും ... പിന്നെ എന്നും സുന്ദരമായ ഓര്‍മ്മകള്‍ നല്‍കിയവരും .. ആ എന്നും ഓര്‍മ്മികാന്‍ നല്ല ഓര്‍മ്മകള്‍ നല്‍കിയ ഒരു പെണ്‍കുട്ടിയാണ് അമ്മു!
അമ്പിളി അതായിരുന്നു അവളുടെ പേര് ... എന്‍റെ ഈ കുറിപ്പിലൂടെ ഞാന്‍ എന്നും അവളെ സ്വന്തമായി വിളിക്കുന്ന അമ്മു എന്ന പേരുതന്നെ വിളിക്കാം അല്ലേ ? ...മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഞങ്ങള്‍ടെ സ്കൂളില്‍ അവള്‍ വന്നത് ... അവളുടെ ഏട്ടന്‍  എന്‍റെ കൂടെ മൂന്നില്‍ പഠിക്കുന്നു ... എറണാകുളം ആണ് അവരുടെ ദേശം ... അച്ഛന്‍ എന്‍റെ നാട്ടില്‍ ഒരു മെക്കാനിക്കല്‍ ഷോപ്പ് നടത്തുന്നുണ്ട് .. അമ്മുവിന്‍റെ  ചേട്ടനും ഞാനും നല്ല കൂട്ടായിരുന്നു ... പക്ഷെ ഏറണാകുളം  സംസാരശൈലി എനിക്ക് അത്ര പിടിയില്ല അപ്പോള്‍ ... ഒരു നിമിത്തമെന്നു  പറയാം എല്‍ പി എസ് പഠനം കഴിഞ്ഞു ഞാന്‍ ഗവ: മോഡല്‍ ഹൈ സ്കൂള്‍ വെങ്ങാനൂരില്‍ ആണ് തുടര്‍ന്ന് പഠിച്ചത് ... അഞ്ചാം ക്ലാസ്സില്‍ അസുഖമില്ലതതിനെ തുടന്നു ഞാന്‍ പരീക്ഷ എഴുതിയിരുന്നില്ല ... അങ്ങനെ ഒരിക്കല്‍ കൂടി ആ ക്ലാസില്‍ ഇരുന്നു പഠിക്കാന്‍ യോഗം കിട്ടി .... എന്‍റെ ജീവിതത്തിലെ എന്നും ഓര്‍മകളില്‍ സുഗന്ധം നിറഞ്ഞ വര്‍ഷങ്ങള്‍ ... അടുത്ത വര്‍ഷം അമ്മുവും ആ സ്കൂളില്‍ വന്നു .. എന്‍റെ ക്ലാസ്സില്‍ . അങ്ങനെ കാലം വീണ്ടും കഴിഞ്ഞു .. അറിയാതെ ഞങ്ങള്‍ അടുത്ത കൂട്ടുകാരായി .... അവള്‍ക്ക് സൈക്കിള്‍ ഉണ്ടായിരുന്നു അവളുടെ ഏട്ടനും രണ്ടുപേരും സൈക്കിള്‍ ഇല്‍  വരും ഒരുമിച്ച് തിരിച്ച്  പോകും .. അപ്പോള്‍ എന്‍റെ ആ കൊച്ചു മനസ് ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍ .. ഞാന്‍ എന്‍റെ വാപ്പക്ക് ഗള്‍ഫിലേക്ക് ലെറ്റര്‍ എഴുതി എനിക്ക് ഒരു സൈക്കിള്‍ വേണമെന്ന് ... പക്ഷെ വാങ്ങി തന്നില്ല ... എട്ടാം ക്ലാസ് അധ്യായന വര്‍ഷമാണ്‌ ഞങ്ങളുടെ സുഹൃത്ത് ബന്ധം തുടങ്ങുന്നത് ....
എനിക്കെന്നും അമ്മുവിന്‍റെ സംസാരം ഇഷ്ടമായിരുന്നു ...  ആ തൃശൂര്‍ ശൈലി  കുറെ ഒക്കെ മാറ്റി എടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാകാം ... ഒരുപാട് സംസാരിക്കും ഒരുപാട് ചിരിക്കും കുറേ കളിയാക്കും ചിലപ്പോ കള്ളദേഷ്യം നടിക്കും .. എന്ത് കൊണ്ടും ഒരു നല്ല പെണ്‍കുട്ടിയുടെ എല്ലാ സ്വഭാവങ്ങളും അമ്മുവിനുണ്ടായിരുന്നു ... ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടുപേരും മത്സരിച്ചായിരുന്നു എട്ടാം ക്ലാസ്സില്‍ പഠിത്തം ...  അത് കൊണ്ട് തന്നെ ഒരു വല്ലാത്ത ഇഷ്ടമായിരുന്നു  അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ എന്നും മത്സരിച്ചിരുന്നു .. ഇതൊക്കെ തന്നെയാകാം ഞങ്ങളുടെ ബന്ധത്തിന്   കാരണവും... പത്താം ക്ലാസ്സ്‌ എത്തിയപ്പോഴേക്കും  എനിക്ക് അവളെ ഒരുനാള്‍ കാണാതിരുന്നാല്‍ ഒരുവല്ലായ്മ അനുഭവപ്പെടും.... അവളുടെ വീട്ടില്‍ വിളിക്കും ... ഞങ്ങളുടെ സുഹൃത്ത് ബന്ധം എന്നും ഒരു നല്ല ഓര്‍മയാണ് ..  സ്കൂളിലെ ബാക്കി ഉള്ള കുട്ടികള്‍ക്ക് അസൂയയായിരുന്നു ഞങ്ങളോട് ... പലപ്പോഴും കാലങ്ങള്‍ക്ക് ശേഷവും ചിലരെങ്കിലും കാണുമ്പോഴോ വിളിക്കുമ്പോഴോ  എന്നോട് ചോദിക്കും അമ്മുവും ആയിട്ട് കൂട്ട്  ഒന്നുമില്ലേ എന്ന് ... അവര്‍ക്കറിയാം എന്നും ഞങ്ങളുടെ കൂട്ട് ഇങ്ങനെ തുടരും എന്ന് ....   ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളായി  ഇരിക്കണം അതായിരുന്നു ഞങ്ങളുടെ വല്യ ആഗ്രഹം .. പല കൂട്ടുകാരും ചോദിക്കുമായിരുന്നു  നിങ്ങള്‍ തമ്മില്‍ പ്രേമത്തിലാണോ എന്നൊക്കെ ... അവരോടൊക്കെ ഒരു ചെറുചിരിയോടെ ഞങ്ങള്‍ പറഞ്ഞു എന്നും കൂട്ടുകാരാണെന്ന്... ഞങ്ങള്‍ കുറെ കര്യങ്ങള്‍ ഷെയര്‍ ചെയ്യുമായിരുന്നു .... ഹൈസ്കൂള്‍ കഴിഞ്ഞു പിന്നെ ഞങ്ങള്‍ വേറെ സ്കൂളില്‍ പഠനം തുടര്‍ന്ന് അടുത്തായിരുന്നു രണ്ടുസ്കൂളുകളും ... അപ്പോഴും ആ സൗഹൃതം തുടര്‍ന്നു ... ഇടക്ക് കാണുമ്പോള്‍ ഒരു നോട്ടം ഒരു ചിരി .. വീട്ടില്‍ നിന്നും വിളിക്കുമായിരുന്നു ഞാന്‍ .. എന്‍റെ ശബ്ദം അമ്മു വിന്‍റെ വീട്ടില്‍ എല്ലാര്‍ക്കും സുപരിചിതമാണ് ... ഞാന്‍ ഹലോ എന്ന് പറഞ്ഞാല്‍ അവര്‍ അമ്മു വിനെ വിളിക്കും ... രണ്ടു വീട്ടിലും നങ്ങളുടെ കൂട്ടുകെട്ട് അറിയാമായിരുന്നു .. ഒരു കളങ്കമില്ലാത്ത  സൗഹൃദം  അവര്‍ അംഗീകരിച്ചു .. ഇപ്പോഴും അംഗീകരിക്കുന്നു .... ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍  എത്തി ... ഇടക്ക് വിളിക്കും ... കുറെ നേരം വാതോരാതെ സംസാരിക്കും ... അടിയിടും കളിയാക്കും ... കുറച്ചു  നേരം ഒന്നും മിണ്ടാതിരിക്കും ... പണ്ട് കൂട്ടുകാര്‍ പറയുമായിരുന്നു .. ഒരു ആണിനും പെണ്ണിനും ജീവിതം മുഴുവന്‍ ഒരിക്കലും സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലെന്ന് ... അതിന്‍റെ അര്‍ഥം അവളുടെ കല്യാണം നിശ്ചയിച്ചപ്പോഴാണ് മനസ്സിലായത് ...  കല്യാണ വിവരം അറിഞ്ഞപോഴേക്കും ഞാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയിതു ... ഇതിനു മുന്നേ ഞാന്‍ നാട്ടില്‍ പോയത് രണ്ടു പ്രാവശ്യം എന്‍റെ രണ്ടു സഹോദരിമാരുടെ കല്യാണത്തിനാണ് .... അമ്മുവും എനിക്കങ്ങനെയാണ് ... ഞാന്‍ കല്യാണത്തിന് നാട്ടില്‍ കാണും എന്ന് ഫോണിലൂടെ പറഞ്ഞപ്പോള്‍ അവള്‍ക്ക് വല്യ സന്തോഷമായി ... നാട്ടില്‍ പോകാന്‍ ലീവ് കിട്ടിയപ്പോള്‍  എനിക്കും സന്തോഷം ... കല്യാണത്തിന് ഒരു ആഴ്ച മുന്‍പ് ഞാന്‍ നാട്ടില്‍ എത്തി .... അങ്ങനെ അമ്മുവിന്‍റെ കല്യാണവും കണ്ടു ..
ഇന്നിപ്പോള്‍ എല്ലാര്‍ക്കും തിരക്ക് .. ജീവിതം നേരെ ആക്കാനുള്ള മരണപ്പാച്ചില്‍ .. ഇതിനിടയില്‍ ചില നല്ല പനിനീര്‍ പൂ മണമുള്ള നനുത്ത മഞ്ഞിന്റെ തലോടല്‍ പോലെ ആ ഓര്‍മ്മകള്‍ ... ആ സ്കൂളും ഇരുന്ന ബെഞ്ചും ടെസ്കും .. എല്ലാ ഓര്‍മകളില്‍ സന്തോഷം നിറക്കുന്നു ..എന്‍റെ വെകേഷന്‍ നാളുകളില്‍ ഞാന്‍ എന്‍റെ പഴയ സ്കൂളില്‍ ആ 10  D  എന്ന ക്ലാസില്‍ പോയി ഇരിക്കുമായിരുന്നു ... അവിടെ ഞങ്ങളെ പഴയ കുട്ടികളായി കാണാമായിരുന്നു ... ഈ പ്രവാസം നല്‍കുന്ന ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം.. 
എന്‍റെ ജീവിതത്തില്‍ ഒരു അദ്ധ്യായം തന്നെ നീയാണ് അമ്മു... നന്ദി നല്‍കിയ  സുഹൃത്ത് ബന്ധത്തിന്.... എന്നും ജീവിതാവസാനം വരെ ഓര്‍മയില്‍ നില്‍കുന്ന മുഖം...   വാക്കുകളില്ല നിന്നെ കുറിച്ചു പറയാന്‍ ... ഇനിയും ഒരു വെകേഷന്‍ നാളുകളില്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ

Saturday, November 26, 2011

എല്ലാം ഓര്‍മ്മകള്‍ അല്ലെ ?



ഇതെല്ലാം ഓര്‍മ്മകള്‍ ,
വഴിയരുകില്‍ ഒരു പെണ്ണിനെ കണ്ടു ഞാന്‍
പണ്ടെങ്ങോ കണ്ടു മറന്ന മുഖം ...
അവളുടെ കണ്ണുകള്‍ വൈദൂര്യം
ആ കണ്ണുകള്‍ എനിക്കറിയാം , വളരെ മുന്‍പേ ..
എന്‍റെ ഓര്‍മയിലെവിടെയോ ഒരു കവിത-
പാടിയൊരു പാവാടക്കാരി ....
 വീണ്ടും  കാലങ്ങള്‍ കഴിഞ്ഞു  എന്‍ മുന്നില്‍
ഒരു വല്യ പെണ്ണായി നിന്നു  ....
എന്നും ഒറ്റക്കിരിക്കാന്‍ വിധിച്ചവള്‍
ഓര്‍മ്മകള്‍ നല്‍കിയത് നഷ്ടങ്ങള്‍ മാത്രം
ജീവിതം നല്‍കിയത് വേദന മാത്രം ...
അവളുടെ വേദന ഞാന്‍ കുറച്ചു  കടം വാങ്ങി
എന്‍റെ സ്വന്തമാക്കി  വച്ചു....

ഒടുവിലൊരു നാള്‍ .....
എന്നോടവള്‍ പറഞ്ഞു "നീയെന്‍ സ്വന്തമായിരുന്നെങ്കില്‍
എന്നാശിച്ചു ഞാന്‍"  ..
 വെറുതെ എന്‍ ആശ ... ഒരിക്കലും നടക്കാത്ത ആശ!
എന്‍റെ ഉള്ളില്‍ അവള്‍ ഒരു ചോദ്യമായി മാറി...
ഒടുവില്‍ ഞാന്‍ പറഞ്ഞു ഞാന്‍ നിന്‍റെ സ്വന്തമാണ് .. എന്നും ...
പിന്നേം കാലങ്ങള്‍ കഴിഞ്ഞു ...
കഥകളും കവിതകളും  ഞങ്ങള്‍ക്കുള്ളില്‍
പിന്നെ ഒരുനാള്‍ എന്നോട് ഒരു വാക്കുപോലും
മൊഴിയാതെ അവള്‍ പോയി മറഞ്ഞു ...
ഈ വല്യ ഭൂമിയില്‍ അവളെ ഞാന്‍ തേടിയലഞ്ഞു ...
കഴിയുന്നതെല്ലാം ചെയ്തു  .. അവളെ കണ്ടെത്താന്‍
ഇന്നും കണ്ടെത്തിയില്ല ... ചിലര്‍ അങ്ങനെയാണല്ലേ ?
എല്ലാം നല്‍കിയിട്ട്  ഒരു വാക്ക് മിണ്ടാതെ പോകും ..

പ്രിയേ ഓര്‍മിക്കുമോ നീ ....
അന്നു  രാവില്‍  നീയെന്‍ കൂടെ
ചേര്‍ന്നിരുന്നു  പറഞ്ഞ കഥകള്‍,
ഒരു  മഴയുടെ നിശ്വാസത്തില്‍ ഞാന്‍ നിന്‍
കഴുത്തില്‍ നല്‍കിയ ആദ്യ ചുംബനം,
രാവിന്‍റെ  മൂകതയില്‍ എന്നെ ശ്വാസം മുട്ടിച്ച
ഒരായിരം ചുംബനങ്ങള്‍ ....
തമ്മിലാദ്യമായി പറഞ്ഞ ആശംസകള്‍ ....
തമ്മിലാദ്യം തുടങ്ങിയ കൊച്ചു പിണക്കങ്ങള്‍ ....
പറഞ്ഞു തീര്‍ത്ത നൊമ്പരങ്ങള്‍,
പറഞ്ഞിട്ടും തീരാത്ത കഥകള്‍ ,
ഒരു വൈകുന്നേരം കൈകള്‍ ചേര്‍ത്ത് പിടിച്ചു 
നമ്മള്‍ നമ്മള്‍ നടന്നു നീങ്ങിയ വയലോരം
ആ വയലോരത്തില്‍ നിന്നെ ശല്യപെടുത്തിയ
തെമ്മാടിക്കാറ്റ് ...
ആ കാറ്റില്‍   നിന്‍ മുടിയിഴകള്‍ എന്‍ മുഖത്ത് വീണു
നിന്‍റെ മണം....
അതെന്‍   ഉള്ളത്തില്‍ നിറച്ച വൈദ്യുതപ്രവാഹം
വീടിന്‍ വരാന്തയിലിരുന്നു നാം കണ്ട അസ്തമയ സൂര്യന്‍
ആ സൂര്യന്‍ നിന്‍റെ കവിള്‍ത്തടങ്ങളില്‍ ഉണ്ടാക്കിയ
സ്വര്‍ണ പ്രഭ,
ഒടുവിലന്നു പിരിയുമ്പോള്‍ നല്‍കിയ
ആലിംഗനം ... എന്‍റെ ചുമലില്‍
ഇറ്റുവീണ നിന്‍ ചുടു കണ്ണുനീര്‍
നിന്‍ നെറ്റിയില്‍ ഞാന്‍ നല്‍കിയ
ചുടു ചുംബനങ്ങള്‍ ....
എല്ലാം ഓര്‍മ്മകള്‍ അല്ലെ ?

Thursday, November 3, 2011

നിനക്കായ്‌ .........




എന്റെ പ്രണയിനിക്ക്  ... ദിനരാത്രങ്ങളില്‍ വിരുന്നു വരുന്ന നിന്നോര്‍മകള്‍ എന്‍ മനസ്സില്‍ ഒരായിരം നൊമ്പരങ്ങള്‍ ഉണര്‍ത്തുന്നു ... എന്റെ വാക്കുകള്‍ കൊണ്ടെനിക്ക് പറയാനാകില്ല നിന്നോടുള്ള ഇഷ്ടങ്ങള്‍ ... എന്റെ സ്വപ്നങ്ങളില്‍ എന്നും നീ നിറഞ്ഞിരുന്നു ... ഒരു മായാത്ത ചിത്രമായി .. നിന്നെ കണ്ട ശേഷമാണെന്റെ സ്വപ്നങ്ങള്‍ക്ക് മാരിവില്ലിന്റെ അഴക് ലഭിച്ചത് .. അതിനു അര്‍ഥം ലഭിച്ചത് ... അത് വരെ അവയെല്ലാം എന്നെ പോലെ തന്നെ ... അര്‍ദ്ധശൂന്യമായ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു .... ഒരു ഇളം തെന്നല്‍ പോലെ എന്റെ മനസ്സില്‍ നീ തണുപ്പ് വീശി ... ആ തണുപ്പില്‍ ഞാന്‍ ഉണര്‍ന്നു..... അപ്പോഴേക്കും നീ പോയകന്നു! ... എനിക്ക് നിന്നോട് പ്രണയം തോന്നിയപോഴും ഞാന്‍ നിന്നോട് പറഞ്ഞു നമ്മള്‍ ഒരിക്കലും ഒന്നിക്കില്ല .... വിധിക്ക് പോലും നമ്മെ ഒരുമിപ്പിക്കാന്‍  കഴിയില്ല എന്നും ... അപ്പോഴൊക്കെ എനിക്ക് ശക്തി പകര്‍ന്ന നീ ... ഇന്നെന്റെ അരുകില്ല എന്നതോര്‍ക്കുമ്പോള്‍ ... എനിക്കെവിടെയാണ് പിഴച്ചത്?
ഓര്‍ക്കുന്നുവോ അന്ന് രാവുകളില്‍ നാം  പറഞ്ഞു തീരാത്ത സ്വപ്‌നങ്ങള്‍? .... അവയിന്നെ നോക്കി വിളറി ചിരിക്കുന്നു .. കല്ലെറിയുന്നു ... ആ സ്വപ്നങ്ങള്‍ക്ക് ഏഴു വര്‍ണങ്ങള്‍ ആയിരുന്നു മഴവില്ലുപോലെ .... ഇന്നവയുടെ നിറങ്ങള്‍ മങ്ങി  ഒരു നരച്ച വെള്ളനിറമായി .. നിറം മങ്ങിയെങ്ങിലും അവക്കിന്നും ജീവനുണ്ട് ... മാരിവില്ലിന്റെ അഴകുള്ള സ്വപ്‌നങ്ങള്‍ എല്ലാര്ക്കും ഇഷ്ടമാകും .. പക്ഷെ എന്റെ നെഞ്ചിനുള്ളില്‍ കുരുങ്ങിയ നിറം മങ്ങി നശിച്ചു കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ ആരേം കാണിച്ചില്ല ... ഒരു പക്ഷെ അവരും എന്നെ നോക്കി ചിരിച്ചാലോ ... ഒരു വിഡ്ഢി എന്ന് വിളിച്ചാലോ ? അത് വേണ്ട! എല്ലാം എന്റെ ഉള്ളിലിരിക്കട്ടെ ... അവയൊക്കെ നശിച്ച് എന്റെ നെഞ്ചോട് ചേര്‍ന്ന് ഇല്ലാതാകട്ടെ ... കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നങ്ങള്‍ എന്നും സ്വപ്നങ്ങളായിരുന്നു .... അവ ഒന്നും തന്നെ യാഥാര്ത്യമായില്ല .... അതിന്റെ കൂടെ നീയും ഒരു സ്വപ്നമായി എന്റെ ഓര്‍മ്മകള്‍ നിറഞ്ഞ മറവിയുടെ കരിമ്പടം പുതച്ച ഈ കരളിനുള്ളില്‍ ഒടുങ്ങുകയാണ് .....


ഒന്നുമാത്രം പറയാന്‍ ബാക്കി  നിന്നോട് .... "ഞാന്‍ എന്നെക്കാള്‍ നിന്നെ സ്നേഹിച്ചിരുന്നു .... വിശ്വസിച്ചിരുന്നു.... കൊതിച്ചിരുന്നു..... "



ഓര്‍ക്കുക വല്ലപ്പോഴും

Saturday, September 17, 2011

ഒരു നോവുള്ള സുഖം

ഓര്‍ക്കുവാനോരായിരം  ഓര്‍മ്മകള്‍ തന്നിട്
എങ്ങോ പോയ്‌ മറഞ്ഞെന്‍ പൈങ്കിളി ...
നല്‍കിയ ഓര്‍മ്മകളെല്ലാം  എന്‍ ഹൃദയം
തര്‍ക്കുന്നു ... എനിക്ക് വിരഹം നിറക്കുന്നു ...
വീണ്ടുമൊരു  മഴക്കാലം
എന്നില്‍ ആര്‍ദ്രമാം
നിന്‍ പ്രണയ ഗാനങ്ങള്‍ കേള്‍കവേ...
ചാറിവീഴും മഴയോട് ചോദിച്ചു ഞാന്‍ ...
കണ്ടുവോ നീയെന്‍ കണ്മണിയെ ...
കാലങ്ങളായി  ഞാന്‍ കാത്തിരിപ്പൂ എന്‍ കുടിലിന്‍
പടിവാതിലില്‍ ... നിന്‍ കാലൊച്ച കേള്കുവാന്‍ ...
വന്നതില്ല നീ എന്നോടൊപ്പം ഈ മഴയില്‍ നനയുവാന്‍ ...
വെറുതെയീ ഓര്‍മ്മകള്‍ ഓര്‍ക്കുവാന്‍ .....
വെറുതെ നിന്നെ കാത്തിരിക്കുവാന്‍ ....
വെറുതെ അറിയാതെ കണ്ണീരു ഉതിര്‍ക്കാന്‍ ..
ഒരു ചെറിയ നോവുള്ള സുഖം .........
To  My  ❤