അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Monday, December 12, 2011

തലക്കെട്ടില്ല!

Posted Image


നിന്‍ വാക്കുകളില്‍ നിറഞ്ഞ പ്രണയത്തില്‍ എന്‍ പ്രാണന്‍ പിടഞ്ഞു വീഴുമ്പോള്‍
കണ്ണുകളില്‍ നിറഞ്ഞ ചോര നിലത്തുവീണ് ചിന്നി ചിതറുമ്പോള്‍
അന്തരീക്ഷമാകെ എന്‍ പച്ചജീവന്റെ കത്തുന്ന മണം നിറയുമ്പോള്‍
അസ്തിചീളുകള്‍ ഈ പ്രണയാഗ്നിയില്‍ പൊട്ടിത്തെറിക്കുമ്പോള്‍
ആത്മാവിന്റെ
ഏതോ കൂടുകളില്‍ നിന്റെ പദസ്വനം കേള്‍ക്കും
ഒടുവില്‍ ഓര്‍മയാകുന്ന സാഗരത്തില്‍ ... എന്റെ ചിതാഭസ്മവും നീ ഒഴുക്കും ....
എന്റെ ജീര്‍ണ്ണിച്ച ചിന്തകള്‍ .. ഭ്രാന്തമായ വ്യാകുലതകള്‍ ...
നിന്റെ ഓര്‍മകളില്‍ ഉറഞ്ഞു തളംകെട്ടാതിരിക്കട്ടെ ........
വീണ്ടുമൊരു പുനര്‍ജന്മത്തിന് കാത്ത് ഞാന്‍ ഈ ഭൂമിയെ ചുറ്റി നടക്കും ....
വീണ്ടും നിന്റെ കൂടെ ഇരിക്കാന്‍ .. വീണ്ടും നിന്നോട് മിണ്ടാന്‍
നിന്‍ ചുംബന ശരങ്ങള്‍ ഏറ്റു പ്രാണന്‍ പിടയാന്‍ ...
വീണ്ടും വീണ്ടും നിന്‍ കണ്ണുകള്‍ ഒരു കണ്ണുനീരായ് നിറയാന്‍

Friday, December 2, 2011

അമ്മു - ഒരു ഓര്‍മ്മക്കുറിപ്പ്


കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു ഓര്‍മ്മക്കുറിപ്പ്  എഴുതുകയാണ്  ... ഈ  ഓര്‍മ ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് .... സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്നും കാണാന്‍ ഇഷ്ടപെട്ടിരുന്ന  എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരു മുഖം. ജീവിതമാകുന്ന ഈ യാത്രയില്‍ നാം കണ്ടുമുട്ടുന്നതില്‍ വിരളമായി ചിലരെങ്കിലും നമ്മുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കും ...ചിരി വിടര്‍ത്തും.... എനിക്കങ്ങനെ ഒരുപാട് മുഖങ്ങള്‍ ഉണ്ട് ... നെഞ്ച്   കൊത്തിപ്പറിച്ചു   കൊണ്ടുപോയവരും ... തോരാത്ത കണ്ണുനീര്‍ നല്‍കിയവരും ... പിന്നെ എന്നും സുന്ദരമായ ഓര്‍മ്മകള്‍ നല്‍കിയവരും .. ആ എന്നും ഓര്‍മ്മികാന്‍ നല്ല ഓര്‍മ്മകള്‍ നല്‍കിയ ഒരു പെണ്‍കുട്ടിയാണ് അമ്മു!
അമ്പിളി അതായിരുന്നു അവളുടെ പേര് ... എന്‍റെ ഈ കുറിപ്പിലൂടെ ഞാന്‍ എന്നും അവളെ സ്വന്തമായി വിളിക്കുന്ന അമ്മു എന്ന പേരുതന്നെ വിളിക്കാം അല്ലേ ? ...മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഞങ്ങള്‍ടെ സ്കൂളില്‍ അവള്‍ വന്നത് ... അവളുടെ ഏട്ടന്‍  എന്‍റെ കൂടെ മൂന്നില്‍ പഠിക്കുന്നു ... എറണാകുളം ആണ് അവരുടെ ദേശം ... അച്ഛന്‍ എന്‍റെ നാട്ടില്‍ ഒരു മെക്കാനിക്കല്‍ ഷോപ്പ് നടത്തുന്നുണ്ട് .. അമ്മുവിന്‍റെ  ചേട്ടനും ഞാനും നല്ല കൂട്ടായിരുന്നു ... പക്ഷെ ഏറണാകുളം  സംസാരശൈലി എനിക്ക് അത്ര പിടിയില്ല അപ്പോള്‍ ... ഒരു നിമിത്തമെന്നു  പറയാം എല്‍ പി എസ് പഠനം കഴിഞ്ഞു ഞാന്‍ ഗവ: മോഡല്‍ ഹൈ സ്കൂള്‍ വെങ്ങാനൂരില്‍ ആണ് തുടര്‍ന്ന് പഠിച്ചത് ... അഞ്ചാം ക്ലാസ്സില്‍ അസുഖമില്ലതതിനെ തുടന്നു ഞാന്‍ പരീക്ഷ എഴുതിയിരുന്നില്ല ... അങ്ങനെ ഒരിക്കല്‍ കൂടി ആ ക്ലാസില്‍ ഇരുന്നു പഠിക്കാന്‍ യോഗം കിട്ടി .... എന്‍റെ ജീവിതത്തിലെ എന്നും ഓര്‍മകളില്‍ സുഗന്ധം നിറഞ്ഞ വര്‍ഷങ്ങള്‍ ... അടുത്ത വര്‍ഷം അമ്മുവും ആ സ്കൂളില്‍ വന്നു .. എന്‍റെ ക്ലാസ്സില്‍ . അങ്ങനെ കാലം വീണ്ടും കഴിഞ്ഞു .. അറിയാതെ ഞങ്ങള്‍ അടുത്ത കൂട്ടുകാരായി .... അവള്‍ക്ക് സൈക്കിള്‍ ഉണ്ടായിരുന്നു അവളുടെ ഏട്ടനും രണ്ടുപേരും സൈക്കിള്‍ ഇല്‍  വരും ഒരുമിച്ച് തിരിച്ച്  പോകും .. അപ്പോള്‍ എന്‍റെ ആ കൊച്ചു മനസ് ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍ .. ഞാന്‍ എന്‍റെ വാപ്പക്ക് ഗള്‍ഫിലേക്ക് ലെറ്റര്‍ എഴുതി എനിക്ക് ഒരു സൈക്കിള്‍ വേണമെന്ന് ... പക്ഷെ വാങ്ങി തന്നില്ല ... എട്ടാം ക്ലാസ് അധ്യായന വര്‍ഷമാണ്‌ ഞങ്ങളുടെ സുഹൃത്ത് ബന്ധം തുടങ്ങുന്നത് ....
എനിക്കെന്നും അമ്മുവിന്‍റെ സംസാരം ഇഷ്ടമായിരുന്നു ...  ആ തൃശൂര്‍ ശൈലി  കുറെ ഒക്കെ മാറ്റി എടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാകാം ... ഒരുപാട് സംസാരിക്കും ഒരുപാട് ചിരിക്കും കുറേ കളിയാക്കും ചിലപ്പോ കള്ളദേഷ്യം നടിക്കും .. എന്ത് കൊണ്ടും ഒരു നല്ല പെണ്‍കുട്ടിയുടെ എല്ലാ സ്വഭാവങ്ങളും അമ്മുവിനുണ്ടായിരുന്നു ... ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടുപേരും മത്സരിച്ചായിരുന്നു എട്ടാം ക്ലാസ്സില്‍ പഠിത്തം ...  അത് കൊണ്ട് തന്നെ ഒരു വല്ലാത്ത ഇഷ്ടമായിരുന്നു  അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ എന്നും മത്സരിച്ചിരുന്നു .. ഇതൊക്കെ തന്നെയാകാം ഞങ്ങളുടെ ബന്ധത്തിന്   കാരണവും... പത്താം ക്ലാസ്സ്‌ എത്തിയപ്പോഴേക്കും  എനിക്ക് അവളെ ഒരുനാള്‍ കാണാതിരുന്നാല്‍ ഒരുവല്ലായ്മ അനുഭവപ്പെടും.... അവളുടെ വീട്ടില്‍ വിളിക്കും ... ഞങ്ങളുടെ സുഹൃത്ത് ബന്ധം എന്നും ഒരു നല്ല ഓര്‍മയാണ് ..  സ്കൂളിലെ ബാക്കി ഉള്ള കുട്ടികള്‍ക്ക് അസൂയയായിരുന്നു ഞങ്ങളോട് ... പലപ്പോഴും കാലങ്ങള്‍ക്ക് ശേഷവും ചിലരെങ്കിലും കാണുമ്പോഴോ വിളിക്കുമ്പോഴോ  എന്നോട് ചോദിക്കും അമ്മുവും ആയിട്ട് കൂട്ട്  ഒന്നുമില്ലേ എന്ന് ... അവര്‍ക്കറിയാം എന്നും ഞങ്ങളുടെ കൂട്ട് ഇങ്ങനെ തുടരും എന്ന് ....   ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളായി  ഇരിക്കണം അതായിരുന്നു ഞങ്ങളുടെ വല്യ ആഗ്രഹം .. പല കൂട്ടുകാരും ചോദിക്കുമായിരുന്നു  നിങ്ങള്‍ തമ്മില്‍ പ്രേമത്തിലാണോ എന്നൊക്കെ ... അവരോടൊക്കെ ഒരു ചെറുചിരിയോടെ ഞങ്ങള്‍ പറഞ്ഞു എന്നും കൂട്ടുകാരാണെന്ന്... ഞങ്ങള്‍ കുറെ കര്യങ്ങള്‍ ഷെയര്‍ ചെയ്യുമായിരുന്നു .... ഹൈസ്കൂള്‍ കഴിഞ്ഞു പിന്നെ ഞങ്ങള്‍ വേറെ സ്കൂളില്‍ പഠനം തുടര്‍ന്ന് അടുത്തായിരുന്നു രണ്ടുസ്കൂളുകളും ... അപ്പോഴും ആ സൗഹൃതം തുടര്‍ന്നു ... ഇടക്ക് കാണുമ്പോള്‍ ഒരു നോട്ടം ഒരു ചിരി .. വീട്ടില്‍ നിന്നും വിളിക്കുമായിരുന്നു ഞാന്‍ .. എന്‍റെ ശബ്ദം അമ്മു വിന്‍റെ വീട്ടില്‍ എല്ലാര്‍ക്കും സുപരിചിതമാണ് ... ഞാന്‍ ഹലോ എന്ന് പറഞ്ഞാല്‍ അവര്‍ അമ്മു വിനെ വിളിക്കും ... രണ്ടു വീട്ടിലും നങ്ങളുടെ കൂട്ടുകെട്ട് അറിയാമായിരുന്നു .. ഒരു കളങ്കമില്ലാത്ത  സൗഹൃദം  അവര്‍ അംഗീകരിച്ചു .. ഇപ്പോഴും അംഗീകരിക്കുന്നു .... ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍  എത്തി ... ഇടക്ക് വിളിക്കും ... കുറെ നേരം വാതോരാതെ സംസാരിക്കും ... അടിയിടും കളിയാക്കും ... കുറച്ചു  നേരം ഒന്നും മിണ്ടാതിരിക്കും ... പണ്ട് കൂട്ടുകാര്‍ പറയുമായിരുന്നു .. ഒരു ആണിനും പെണ്ണിനും ജീവിതം മുഴുവന്‍ ഒരിക്കലും സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലെന്ന് ... അതിന്‍റെ അര്‍ഥം അവളുടെ കല്യാണം നിശ്ചയിച്ചപ്പോഴാണ് മനസ്സിലായത് ...  കല്യാണ വിവരം അറിഞ്ഞപോഴേക്കും ഞാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയിതു ... ഇതിനു മുന്നേ ഞാന്‍ നാട്ടില്‍ പോയത് രണ്ടു പ്രാവശ്യം എന്‍റെ രണ്ടു സഹോദരിമാരുടെ കല്യാണത്തിനാണ് .... അമ്മുവും എനിക്കങ്ങനെയാണ് ... ഞാന്‍ കല്യാണത്തിന് നാട്ടില്‍ കാണും എന്ന് ഫോണിലൂടെ പറഞ്ഞപ്പോള്‍ അവള്‍ക്ക് വല്യ സന്തോഷമായി ... നാട്ടില്‍ പോകാന്‍ ലീവ് കിട്ടിയപ്പോള്‍  എനിക്കും സന്തോഷം ... കല്യാണത്തിന് ഒരു ആഴ്ച മുന്‍പ് ഞാന്‍ നാട്ടില്‍ എത്തി .... അങ്ങനെ അമ്മുവിന്‍റെ കല്യാണവും കണ്ടു ..
ഇന്നിപ്പോള്‍ എല്ലാര്‍ക്കും തിരക്ക് .. ജീവിതം നേരെ ആക്കാനുള്ള മരണപ്പാച്ചില്‍ .. ഇതിനിടയില്‍ ചില നല്ല പനിനീര്‍ പൂ മണമുള്ള നനുത്ത മഞ്ഞിന്റെ തലോടല്‍ പോലെ ആ ഓര്‍മ്മകള്‍ ... ആ സ്കൂളും ഇരുന്ന ബെഞ്ചും ടെസ്കും .. എല്ലാ ഓര്‍മകളില്‍ സന്തോഷം നിറക്കുന്നു ..എന്‍റെ വെകേഷന്‍ നാളുകളില്‍ ഞാന്‍ എന്‍റെ പഴയ സ്കൂളില്‍ ആ 10  D  എന്ന ക്ലാസില്‍ പോയി ഇരിക്കുമായിരുന്നു ... അവിടെ ഞങ്ങളെ പഴയ കുട്ടികളായി കാണാമായിരുന്നു ... ഈ പ്രവാസം നല്‍കുന്ന ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം.. 
എന്‍റെ ജീവിതത്തില്‍ ഒരു അദ്ധ്യായം തന്നെ നീയാണ് അമ്മു... നന്ദി നല്‍കിയ  സുഹൃത്ത് ബന്ധത്തിന്.... എന്നും ജീവിതാവസാനം വരെ ഓര്‍മയില്‍ നില്‍കുന്ന മുഖം...   വാക്കുകളില്ല നിന്നെ കുറിച്ചു പറയാന്‍ ... ഇനിയും ഒരു വെകേഷന്‍ നാളുകളില്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ

Saturday, November 26, 2011

എല്ലാം ഓര്‍മ്മകള്‍ അല്ലെ ?



ഇതെല്ലാം ഓര്‍മ്മകള്‍ ,
വഴിയരുകില്‍ ഒരു പെണ്ണിനെ കണ്ടു ഞാന്‍
പണ്ടെങ്ങോ കണ്ടു മറന്ന മുഖം ...
അവളുടെ കണ്ണുകള്‍ വൈദൂര്യം
ആ കണ്ണുകള്‍ എനിക്കറിയാം , വളരെ മുന്‍പേ ..
എന്‍റെ ഓര്‍മയിലെവിടെയോ ഒരു കവിത-
പാടിയൊരു പാവാടക്കാരി ....
 വീണ്ടും  കാലങ്ങള്‍ കഴിഞ്ഞു  എന്‍ മുന്നില്‍
ഒരു വല്യ പെണ്ണായി നിന്നു  ....
എന്നും ഒറ്റക്കിരിക്കാന്‍ വിധിച്ചവള്‍
ഓര്‍മ്മകള്‍ നല്‍കിയത് നഷ്ടങ്ങള്‍ മാത്രം
ജീവിതം നല്‍കിയത് വേദന മാത്രം ...
അവളുടെ വേദന ഞാന്‍ കുറച്ചു  കടം വാങ്ങി
എന്‍റെ സ്വന്തമാക്കി  വച്ചു....

ഒടുവിലൊരു നാള്‍ .....
എന്നോടവള്‍ പറഞ്ഞു "നീയെന്‍ സ്വന്തമായിരുന്നെങ്കില്‍
എന്നാശിച്ചു ഞാന്‍"  ..
 വെറുതെ എന്‍ ആശ ... ഒരിക്കലും നടക്കാത്ത ആശ!
എന്‍റെ ഉള്ളില്‍ അവള്‍ ഒരു ചോദ്യമായി മാറി...
ഒടുവില്‍ ഞാന്‍ പറഞ്ഞു ഞാന്‍ നിന്‍റെ സ്വന്തമാണ് .. എന്നും ...
പിന്നേം കാലങ്ങള്‍ കഴിഞ്ഞു ...
കഥകളും കവിതകളും  ഞങ്ങള്‍ക്കുള്ളില്‍
പിന്നെ ഒരുനാള്‍ എന്നോട് ഒരു വാക്കുപോലും
മൊഴിയാതെ അവള്‍ പോയി മറഞ്ഞു ...
ഈ വല്യ ഭൂമിയില്‍ അവളെ ഞാന്‍ തേടിയലഞ്ഞു ...
കഴിയുന്നതെല്ലാം ചെയ്തു  .. അവളെ കണ്ടെത്താന്‍
ഇന്നും കണ്ടെത്തിയില്ല ... ചിലര്‍ അങ്ങനെയാണല്ലേ ?
എല്ലാം നല്‍കിയിട്ട്  ഒരു വാക്ക് മിണ്ടാതെ പോകും ..

പ്രിയേ ഓര്‍മിക്കുമോ നീ ....
അന്നു  രാവില്‍  നീയെന്‍ കൂടെ
ചേര്‍ന്നിരുന്നു  പറഞ്ഞ കഥകള്‍,
ഒരു  മഴയുടെ നിശ്വാസത്തില്‍ ഞാന്‍ നിന്‍
കഴുത്തില്‍ നല്‍കിയ ആദ്യ ചുംബനം,
രാവിന്‍റെ  മൂകതയില്‍ എന്നെ ശ്വാസം മുട്ടിച്ച
ഒരായിരം ചുംബനങ്ങള്‍ ....
തമ്മിലാദ്യമായി പറഞ്ഞ ആശംസകള്‍ ....
തമ്മിലാദ്യം തുടങ്ങിയ കൊച്ചു പിണക്കങ്ങള്‍ ....
പറഞ്ഞു തീര്‍ത്ത നൊമ്പരങ്ങള്‍,
പറഞ്ഞിട്ടും തീരാത്ത കഥകള്‍ ,
ഒരു വൈകുന്നേരം കൈകള്‍ ചേര്‍ത്ത് പിടിച്ചു 
നമ്മള്‍ നമ്മള്‍ നടന്നു നീങ്ങിയ വയലോരം
ആ വയലോരത്തില്‍ നിന്നെ ശല്യപെടുത്തിയ
തെമ്മാടിക്കാറ്റ് ...
ആ കാറ്റില്‍   നിന്‍ മുടിയിഴകള്‍ എന്‍ മുഖത്ത് വീണു
നിന്‍റെ മണം....
അതെന്‍   ഉള്ളത്തില്‍ നിറച്ച വൈദ്യുതപ്രവാഹം
വീടിന്‍ വരാന്തയിലിരുന്നു നാം കണ്ട അസ്തമയ സൂര്യന്‍
ആ സൂര്യന്‍ നിന്‍റെ കവിള്‍ത്തടങ്ങളില്‍ ഉണ്ടാക്കിയ
സ്വര്‍ണ പ്രഭ,
ഒടുവിലന്നു പിരിയുമ്പോള്‍ നല്‍കിയ
ആലിംഗനം ... എന്‍റെ ചുമലില്‍
ഇറ്റുവീണ നിന്‍ ചുടു കണ്ണുനീര്‍
നിന്‍ നെറ്റിയില്‍ ഞാന്‍ നല്‍കിയ
ചുടു ചുംബനങ്ങള്‍ ....
എല്ലാം ഓര്‍മ്മകള്‍ അല്ലെ ?

Thursday, November 3, 2011

നിനക്കായ്‌ .........




എന്റെ പ്രണയിനിക്ക്  ... ദിനരാത്രങ്ങളില്‍ വിരുന്നു വരുന്ന നിന്നോര്‍മകള്‍ എന്‍ മനസ്സില്‍ ഒരായിരം നൊമ്പരങ്ങള്‍ ഉണര്‍ത്തുന്നു ... എന്റെ വാക്കുകള്‍ കൊണ്ടെനിക്ക് പറയാനാകില്ല നിന്നോടുള്ള ഇഷ്ടങ്ങള്‍ ... എന്റെ സ്വപ്നങ്ങളില്‍ എന്നും നീ നിറഞ്ഞിരുന്നു ... ഒരു മായാത്ത ചിത്രമായി .. നിന്നെ കണ്ട ശേഷമാണെന്റെ സ്വപ്നങ്ങള്‍ക്ക് മാരിവില്ലിന്റെ അഴക് ലഭിച്ചത് .. അതിനു അര്‍ഥം ലഭിച്ചത് ... അത് വരെ അവയെല്ലാം എന്നെ പോലെ തന്നെ ... അര്‍ദ്ധശൂന്യമായ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു .... ഒരു ഇളം തെന്നല്‍ പോലെ എന്റെ മനസ്സില്‍ നീ തണുപ്പ് വീശി ... ആ തണുപ്പില്‍ ഞാന്‍ ഉണര്‍ന്നു..... അപ്പോഴേക്കും നീ പോയകന്നു! ... എനിക്ക് നിന്നോട് പ്രണയം തോന്നിയപോഴും ഞാന്‍ നിന്നോട് പറഞ്ഞു നമ്മള്‍ ഒരിക്കലും ഒന്നിക്കില്ല .... വിധിക്ക് പോലും നമ്മെ ഒരുമിപ്പിക്കാന്‍  കഴിയില്ല എന്നും ... അപ്പോഴൊക്കെ എനിക്ക് ശക്തി പകര്‍ന്ന നീ ... ഇന്നെന്റെ അരുകില്ല എന്നതോര്‍ക്കുമ്പോള്‍ ... എനിക്കെവിടെയാണ് പിഴച്ചത്?
ഓര്‍ക്കുന്നുവോ അന്ന് രാവുകളില്‍ നാം  പറഞ്ഞു തീരാത്ത സ്വപ്‌നങ്ങള്‍? .... അവയിന്നെ നോക്കി വിളറി ചിരിക്കുന്നു .. കല്ലെറിയുന്നു ... ആ സ്വപ്നങ്ങള്‍ക്ക് ഏഴു വര്‍ണങ്ങള്‍ ആയിരുന്നു മഴവില്ലുപോലെ .... ഇന്നവയുടെ നിറങ്ങള്‍ മങ്ങി  ഒരു നരച്ച വെള്ളനിറമായി .. നിറം മങ്ങിയെങ്ങിലും അവക്കിന്നും ജീവനുണ്ട് ... മാരിവില്ലിന്റെ അഴകുള്ള സ്വപ്‌നങ്ങള്‍ എല്ലാര്ക്കും ഇഷ്ടമാകും .. പക്ഷെ എന്റെ നെഞ്ചിനുള്ളില്‍ കുരുങ്ങിയ നിറം മങ്ങി നശിച്ചു കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ ആരേം കാണിച്ചില്ല ... ഒരു പക്ഷെ അവരും എന്നെ നോക്കി ചിരിച്ചാലോ ... ഒരു വിഡ്ഢി എന്ന് വിളിച്ചാലോ ? അത് വേണ്ട! എല്ലാം എന്റെ ഉള്ളിലിരിക്കട്ടെ ... അവയൊക്കെ നശിച്ച് എന്റെ നെഞ്ചോട് ചേര്‍ന്ന് ഇല്ലാതാകട്ടെ ... കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നങ്ങള്‍ എന്നും സ്വപ്നങ്ങളായിരുന്നു .... അവ ഒന്നും തന്നെ യാഥാര്ത്യമായില്ല .... അതിന്റെ കൂടെ നീയും ഒരു സ്വപ്നമായി എന്റെ ഓര്‍മ്മകള്‍ നിറഞ്ഞ മറവിയുടെ കരിമ്പടം പുതച്ച ഈ കരളിനുള്ളില്‍ ഒടുങ്ങുകയാണ് .....


ഒന്നുമാത്രം പറയാന്‍ ബാക്കി  നിന്നോട് .... "ഞാന്‍ എന്നെക്കാള്‍ നിന്നെ സ്നേഹിച്ചിരുന്നു .... വിശ്വസിച്ചിരുന്നു.... കൊതിച്ചിരുന്നു..... "



ഓര്‍ക്കുക വല്ലപ്പോഴും

Saturday, September 17, 2011

ഒരു നോവുള്ള സുഖം

ഓര്‍ക്കുവാനോരായിരം  ഓര്‍മ്മകള്‍ തന്നിട്
എങ്ങോ പോയ്‌ മറഞ്ഞെന്‍ പൈങ്കിളി ...
നല്‍കിയ ഓര്‍മ്മകളെല്ലാം  എന്‍ ഹൃദയം
തര്‍ക്കുന്നു ... എനിക്ക് വിരഹം നിറക്കുന്നു ...
വീണ്ടുമൊരു  മഴക്കാലം
എന്നില്‍ ആര്‍ദ്രമാം
നിന്‍ പ്രണയ ഗാനങ്ങള്‍ കേള്‍കവേ...
ചാറിവീഴും മഴയോട് ചോദിച്ചു ഞാന്‍ ...
കണ്ടുവോ നീയെന്‍ കണ്മണിയെ ...
കാലങ്ങളായി  ഞാന്‍ കാത്തിരിപ്പൂ എന്‍ കുടിലിന്‍
പടിവാതിലില്‍ ... നിന്‍ കാലൊച്ച കേള്കുവാന്‍ ...
വന്നതില്ല നീ എന്നോടൊപ്പം ഈ മഴയില്‍ നനയുവാന്‍ ...
വെറുതെയീ ഓര്‍മ്മകള്‍ ഓര്‍ക്കുവാന്‍ .....
വെറുതെ നിന്നെ കാത്തിരിക്കുവാന്‍ ....
വെറുതെ അറിയാതെ കണ്ണീരു ഉതിര്‍ക്കാന്‍ ..
ഒരു ചെറിയ നോവുള്ള സുഖം .........
To  My  ❤ 

Sunday, September 11, 2011

നക്ഷത്രകണ്ണുള്ള പെണ്‍കുട്ടി


Posted Image



ഏകാന്തത ഏറ്റവും വലിയ വികാരമാണ് .. ചിലപ്പോള്‍ ജീവിതം എല്ലാ അര്‍ത്ഥത്തിലും നമ്മളെ ഒരു ഏകാന്തനാക്കിമാറ്റും. ഈ എന്നെപോലെ . ഞാന്‍ ഈ കുട്ടിയെ കാണുന്നത് അബുദാബി എയര്‍പോര്‍ട്ടില്‍ വച്ചാണ് ... ഇന്നെന്റെ ആദ്യ വെകേഷന്‍ ആണ് ... ആദ്യമായി അവളെ കണ്ടപ്പോള്‍ എനിക്ക് തോന്നി എന്റെ അടുത്തറിയുന്ന ആരോ ആണെന്ന് ..റൂമില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ചപോഴും ഇടക്ക് വണ്ടി തകരാര്‍ ആയപ്പോഴും മനസ് പറയുന്നുണ്ടായിരുന്നു .. പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് സംഭവിക്കും എന്ന് .. അത് ഇതായിരിക്കുമോ .. അറിയില്ല ...
നവംബര്‍ മാസത്തിന്റെ ആദ്യമായാതെ ഉള്ളൂ പുറത്ത് നല്ല തണുപ്പ് .. ചെറിയ മൂടല്‍ മഞ്ഞുണ്ട് ഫ്ലൈറ്റ് എല്ലാം ലേറ്റ് ആണിന്നു .. സാമാന്യം ജനതിരക്കും ഉണ്ട് ഐര്‍പോട്ടില്‍ ... ബോര്‍ഡിംഗ് ചെക്ക്‌ അപ്പ്‌ കഴിഞ്ഞു ഞാന്‍ യാത്രകരുടെ സീറ്റ്‌ ലക്ഷമാക്കി നടന്നു.. പുറത്തെ തണുപ്പും ഉള്ളിലെ എ സി യും കാരണം കയ്യ് ആകെ മരവിച്ചു .. എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു .. ഞാന്‍ താമസിച്ചതിനലാകും... അപ്പോഴാണ് ഞാന്‍ ആ കുട്ടിയെ കണ്ടത് .. ഈ കഥ അവളെ കുറിച്ചാണ് .... എന്റെ ജീവിതത്തില്‍ അപൂര്‍വമായി വരുന്ന ചില സന്തോഷവും നശിച്ച ഓര്‍മകളും നല്‍കുന്ന സന്ദര്‍ഭങ്ങള്‍ ...
അവള്‍ സുന്ദരിയാണ് ... എല്ലാത്തിലുമുപരി അവളുടെ കുട്ടിതമാര്‍ന്ന മുഖമാണെന്നെ ആകര്‍ഷിച്ചത് ... ആ കണ്ണുകള്‍ അവിടുത്തെ പ്രകാശത്തിലും താരകത്തെ പോലെ തിളങ്ങുന്നുണ്ടായിരുന്നു ... എന്തോ കണ്ടുപിടിക്കാനെന്നപോലെ ഒരു പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു ... അവളുടെ തൊട്ടടുത്ത കണ്ട സീറ്റില്‍ ഞാന്‍ ഇരുന്നു .. S K പൊറ്റക്കാടിന്റെ " ഒരു ദേശത്തിന്റെ കഥ " ആണ് അവള്‍ വായിക്കുന്ന പുസ്തകം... ഇന്നത്തെ തലമുറ എത്ര പേര്‍ കണ്ടുകാണും എന്നറിയില്ല ആ പുസ്തകം .. അതിലെ കൃഷ്ണന്‍ നായരുടെ ഓര്‍മ്മകള്‍ ഇന്നും എന്നെ വേട്ടയാടുന്നുണ്ട് ... 2 മണികൂര്‍ ഫ്ലൈറ്റ് ലേറ്റ് ആണ് .. ഞാന്‍ എന്റെ ipod എടുത്ത് ചുമ്മാ പാട്ടുകള്‍ നെക്സ്റ്റ് അടിച്ചു കൊണ്ടിരുന്നു .. ആ കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു ഉദ്വേശം .. എനിക്ക് അവളോട്‌ സംസാരിക്കണം എന്നുണ്ട് പക്ഷെ .. എനിക്കറിയില്ല എങ്ങനെ സംസാരിക്കണമെന്ന് ... അവള്‍ ആ ബുക്കില്‍ മുഴുകി ഇരിക്കുകയാണെന്നു തോന്നി.. ഞാന്‍ ആലോചികുക്കയായിരുന്നു എങ്ങനെയാ ഇത്രയും മൂടല്‍മഞ്ഞു ഇന്ന് ഐര്‍പോര്ട്ടില്‍ .. അപ്പോള്‍ ഒരു സിദ്ധാന്ധം ഓര്‍മ വന്നു " എന്ത് നടക്കുന്നതിനും ഒരു കാരണം കാണുമെന്നു "... കുറച്ചു കഴിഞ്ഞു അവള്‍ പുസ്തകം മാറ്റിവച്ച് ... എന്റെ നേരെ നോക്കി ഞാന്‍ ഒന്ന് ചിരിച്ചു .. പക്ഷെ അവള്‍ ചിരിച്ചില്ല പകരം എനിക്ക് ഒരു നോട്ടം നല്‍കി .. ആ നോട്ടത്തില്‍ ഉണ്ടായിരുന്നു .. ജീവിതത്തില്‍ എന്തൊകെയോ നഷ്‌ടമായ ഒരു ഒരു പെണ്ണിന്റെ ഉളള് .. അവളുടെ കണ്ണുകളില്‍ തെളിയുന്നുണ്ടായിരുന്നു ... അവളുടെ ഹൃദയം ഒരുപാട് വേദനകള്‍ കൊണ്ട് നടക്കുയാണെന്ന് ... ചിലപ്പോള്‍ ജീവിതം അങ്ങനെയാണ് . നമ്മുടെ അടുത്തറിയുന്ന ആളുകളുടെ ഉള്ളുപോലും നമുക്ക് കാണാന്‍ സാധിക്കില്ല .. അവരെ ഉള്ളില്‍ എന്തുണ്ടെന്ന് ...
എനിക്ക് തോന്നി അവളുടെ ഉള്ളില്‍ ഉള്ളതൊക്കെ അവള്‍ക്ക് ആരോടെങ്കിലും പങ്കുവക്കണമെന്നു ...
വീണ്ടും അവള്‍ എന്നെ നോക്കി.. എന്തോ എന്റെ നോട്ടം അവള്‍ക്ക് അരോചകമായി തോന്നുന്നപോലെ .. ഞാന്‍ നോട്ടം പിന്‍വലിച്ചു ..
പെട്ടന്ന് ചോദിച്ചു ചെറിയ ജാള്യതയോടെ " തിരുവനന്തപുരത്തെക്ക് ആണോ "
അതെ എന്ന് തലയാട്ടി
" U A E യില്‍ എന്ത് ചെയ്യുന്നു " ഞാന്‍ വീണ്ടും ചോദ്യം
"U A E യില്‍ ഒന്നുമല്ല അയര്‍ലണ്ട് - ഇല്‍ നിന്നാണ് തന്റെ വരവെന്നും ദുബായ് വഴി നാട്ടിലേക്ക് പോകുവനയിരുന്നു പ്ലാന്‍ പിന്നെ ദുബായില്‍ യന്ത്ര തകരാറ് കാരണം ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയിതെന്നും അവരുടെ ബസില്‍ അബുദാബിക്ക് വന്നു ഇവിടുന്നു നാട്ടിലേക്ക് പോകുയനെന്നും പറഞ്ഞു നിര്‍ത്തി "
ഞാന്‍ പറഞ്ഞു " ഞാന്‍ സമീര്‍ "
"ലക്ഷ്മി വര്‍മ " അവളും മൊഴിഞ്ഞു
അങ്ങനെ ഞങ്ങള്‍ തമ്മില്‍ സംഭാഷണം തുടര്‍ന്ന് കൊണ്ടിരുന്നു .. പണ്ടെങ്ങോ കണ്ടു മറന്ന സുഹൃത്തുകളെ പോലെ ... എന്തോ ഒരു വല്ലാത്ത അടുപ്പമായിരുന്നു ഞങ്ങളുടെ മനസുകള്‍ തമ്മില്‍ എന്നത് ഞങ്ങളുടെ സംഭാഷണത്തില്‍ നിഴലിച്ചു നിന്നു ... ഫ്ലൈറ്റ് റെഡി ആകും മുന്നേ ഞാന്‍ ഒരു കോഫി ഓഫര്‍ ചെയിത്തത് അവള്‍ക്കു നിരസിക്കാന്‍ കഴിഞ്ഞില്ല ... ആ കോഫി കുടിച്ചു ഞങ്ങള്‍ ഓര്‍മകളുടെ തീരത്ത് കൂറെ കഥപറഞ്ഞിരുന്നു .. അറിയിപ്പ് വന്നപ്പോള്‍ വിമാനത്തില്‍ കേറാന്‍ പുറപെട്ടു ... ഞാന്‍ അറിയാതെ മനസ്സില്‍ ആശിച്ചു അവളുടെ അടുത്ത സീറ്റ്‌ എനിക്ക് കിട്ടണേ .. ഓണ്‍ലൈന്‍ വഴി ടിക്കറ്റ്‌ ബുക്ക്‌ ചെയുമ്പോള്‍ ഞാന്‍ ജനലക്ക് സൈഡില്‍ ഉള്ള സീറ്റ്‌ ആണ് നോക്കി ബുക്ക്‌ ചെയിത്തത് .. കാരണം മുകളില്‍ നിന്ന് ആകാശ മേഘങ്ങള്‍ നോക്കാന്‍ നല്ല രസമാണ് ... ഒരു മരുഭൂമി പോലെ മേഘങ്ങള്‍ മണ്ണിന്‍ കൂനപോലെ നിറഞ്ഞ കിടക്കും അതിന്റെ അരുകില്‍ തട്ടി വിമാന ചിറകുകള്‍ ചലിക്കുന്നതൊക്കെ കാണാം .... ആരുടെയോ ഭാഗ്യം അല്ലെങ്കില്‍ എന്റെ നിര്‍ഭാഗ്യമോ .. എന്റെ സീറ്റിന്റെ രണ്ടു സീറ്റ്‌ മാറി അവളുടെ സീറ്റ്‌ ... ഞാന്‍ അവിടിരുന്ന ആളോട് അനുവാദം ചോദിച്ചു ഞങ്ങള്‍ സുഹൃത്തുക്കള്‍ ആണെന്നും എന്റെ സീറ്റില്‍ ഇരിക്കാമോ എന്നും ... ആശാന്‍ സമ്മതിച്ചു .. അവള്‍ എന്നരുകില്‍ വന്നിരുന്നു .. വിമാനം ഉയര്‍ന്നു തുടങ്ങി ... മൂടല്‍ മഞ്ഞിന്റെ കൂംബാരമാല്ലാതെ ആ രാത്രി വേറെ ഒന്നും കാണാന്‍ കഴിയുന്നില്ല .. ഞങ്ങള്‍ എപ്പോഴോ വീണ്ടും സംഭാഷണം തുടര്‍ന്നു ... പഴയ രാജകുടുംബത്തിലെ അവസാന കണ്ണികളില്‍ ഒരാള്‍ ... ജനിച്ചത് സൌദി അറേബ്യ യില്‍ ... ബിസിനെസ്സുകാരനായ അച്ഛന്റെ ഒരൊറ്റ മകള്‍ .. മകള്‍ക്കായി സംബാതിക്കാന്‍ അച്ഛന്‍ ഭാര്യയുമൊത്ത് അവിടെ തന്നെ ... അച്ഛന്റെയും അമ്മയുടെയും ലാളന കിട്ടാതെ ഒരു മുറിയില്‍ കഴിച്ചു കൂട്ടിയബല്യം .... ഊട്ടി യിലെ ബോര്‍ഡിംഗ് സ്കൂളില്‍ തുടര്‍ന്ന പ്രഥമ വിദ്യാഭ്യാസം ... എന്നും ഒറ്റക്കിരിക്കാനും ആരോടും ഒന്നും പറയാതിരിക്കാനും അവള്‍ പഠിച്ചത് ഇവിടെ നിന്നായിരുന്നു ... അമ്മയുടെ ഒരു സ്നേഹ ലാളനപോലും കിട്ടാതെ വളര്‍ന്ന ഒരു പെണ്ണിന്റെ വേദന എന്തോ എന്റെ മനസിനെ വല്ലാതെ വിഷമിപിച്ചു .... ഓരോ കഥകള്‍ കേള്‍കുമ്പോഴും എന്റെ കണ്ണുകള്‍ അറിയാതെ നനഞ്ഞു കൊണ്ടിരുന്നു .... പിന്നെ എപ്പോഴോ ഞങ്ങള്‍ സംഭാഷണം നിര്‍ത്തി .. എന്റെ ജീവിതവും ഈ ഗള്‍ഫിലെ കാര്യങ്ങളും ഒക്കെ പറഞ്ഞു തീര്‍ത്തു ....ഞങ്ങള്‍ രണ്ടുപേരും തുല്യ ദുഖിതര്‍ ആണെന്ന് തോന്നി ... സ്വപ്‌നങ്ങള്‍ കണ്ടുനടക്കേണ്ട കാലത്ത് ഒരു വീടിന്റെ ചുമതല നല്‍കി വാപ്പ ഒരിക്കലും വരാത്ത ലോകത്തേക്ക് യാത്രയായി .. വിധി ആദ്യം എന്നെ അങ്ങനെ തോല്പിച്ചു ... വേണ്ടും കരയേറി വന്നു ഇഷ്ടപെട്ട പെണ്ണിനെ സ്നേഹിച്ചു അപ്പോഴേക്കും വിസ എന്ന രൂപത്തില്‍ വിധി എന്നെ ഗള്‍ഫില്‍ എത്തിച്ചു ... ഈ അടുത്തിടെയാണ് എന്റെ പ്രണയിനിയുടെ വിവാഹം കഴിഞ്ഞത് ... ഒരു കണ്ണുനീര്‍ തുള്ളിയോടുകൂടി ഞാന്‍ അവളെ യാത്രയാക്കി... എന്തെല്ലാം അനുഭവിക്കണം ഒരു ജീവിതമായാല്‍ .. ഞാന്‍ ആ ഇരുട്ടത് പുറത്തേക്ക് നോക്കി ഇരുന്നു .. മേഘങ്ങളില്‍ തട്ടി വിമാന ചിറകുകള്‍ അനങ്ങുന്നതും നോക്കി ഇരുന്നു.. എന്തെല്ലാം തരത്തിലെ മനുഷ്യര്‍ .. ഒരോരുത്തര്‍ക്കും ഓരോ കഥകള്‍ ... ഓരോ ജീവിതങ്ങള്‍ ....
തിരുവനന്തപുരം എയര്‍പോര്‍ട്ട് എത്തുകയായി എന്ന അറിയിപ് വന്നു ... വിമാനം എയര്‍പോര്‍ട്ടില്‍ നിന്നു ... ഞാന്‍ എന്റെ സുഹൃത്തിനോട് യാത്ര പറയാനൊരുങ്ങി ...
" യാത്ര പറയണ്ട എന്നോട് .. നമുക്ക് വീണ്ടും കാണാം .. എന്നെ കുറിച്ച് ഇത്രെയും അറിയാവുന്നവര്‍ കുറവാണു ... എന്ത് കൊണ്ട് ഞാന്‍ ഇതൊക്കെ സമീര്‍ നോട്‌ പറഞ്ഞു എന്നറിയില്ല ... എന്തായാലും വീണ്ടുമൊരു കണ്ടുമുട്ടല്‍ പ്രതീക്ഷിക്കാം കൂട്ടുകാരാ ...."
എന്ന് പറഞ്ഞ ബാഗും എടുത്ത് അവള്‍ തിരിച്ചു നടന്നു .... അവളെനോക്കി ഞാന്‍ നിന്നു ... വീണ്ടുമൊരു കണ്ടുമുട്ടല്‍ ഉണ്ടാകുമോ? ....


Oru cherukadhayanithu .. jeevichirikunavaroo marichavarumayoo yathoru bandhavum illa ... just a story
oru cheriya novalete ezhuthanayirunnu plan but idakk vakkukal kittunnilla .. so stoped as a uncompleted.......
ee kadhakk prachothanam nalkiyath oru aduthariyavunna oralude mail aanu .. a mailinum nandi ...
 ningalude abhiprayangal ariyikkumenna vishwasathode ..

Azhar 

Thursday, July 7, 2011

എന്റെ പ്രണയിനിക്ക് ...

Enikk qoutes ezhuthunnathanu istam njan kavitha ezhuthiyalum athu pole irikkum 
chumma just oramakalilekk poyapoo enthengilum ezhuthanamennu thonni so ezhuthi !!!
Please Comment me good or bad .... and suggest me if any probs in this poem


Azhar :)




Posted Image

ഓര്‍ക്കുന്നുവോ എന്‍ പ്രിയസഖി ..
നാം അന്ന് കണ്ട
കിനാക്കള്‍ .
മഴവില്ലിന്‍ നിറമേഴും സ്വപ്‌നങ്ങള്‍
തമ്മില്‍ പങ്കുവച്ച ദുഃഖങ്ങള്‍ ...
എല്ലാം ഇന്നും എന്‍ മനം കണ്നീരിലാഴ്ത്തുന്നു..
വാക്കുകള്‍ കൊണ്ട് നീയുയര്‍ത്തിയ പ്രണയം ..
ആ വിക്കാരം ഇന്നെന്‍ നെഞ്ചകം തകര്‍ക്കുന്നു ..
എന്റെ സ്വപ്നങ്ങള്‍ക്കിന്നു വര്‍ണങ്ങലില്ല..
അവയ്ക്കിന്നു ജീവനില്ല .. എന്നെ പോലെ
അവയും നിര്ജീവമായിരിക്കുന്നു


പണ്ടൊരുനാള്‍ ഈ രാവുകളില്‍ ..
നിന്നനുരാഗഗീതം കേട്ട് ഞാന്‍ ഇരുന്നു ...
ലോകം കീഴടക്കിയ ഒരു കുഞ്ഞിനെ പോലെ ...
നിന്നോട് ഞാന്‍ ഓതിയത് എന്‍ ഹൃദയതാളം ...
നിന്നോട് ഞാന്‍ പങ്കിട്ടത് എന്റെ ജീവന്‍ ...
ഒടുവില്‍ ഒന്നും ഉരിയാടാതെ നീ മറയുമ്പോള്‍ ...
കാരണം തേടി ഞാന്‍ ഉഴറുന്നു ...

എന്റെ പ്രണയമേ... നീ എനികെല്ലാമായിരുന്നു..
എന്നില്‍ ഒരിക്കലും മറയാത്ത ഓര്‍മ്മകള്‍ നല്‍കി
എന്നില്‍ ഒരിക്കലും തീരാത്ത വിരഹം നല്‍കി .
എന്നില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുനല്കി.. നീ ...
നിന്‍ കവിതകള്‍ എന്നില്‍ അമ്രുതവര്ഷമായി
പെയ്തിറങ്ങുമ്പോള്‍ ..
മഴ കാത്ത വേഴാമ്പലായി ഞാന്‍ ...
ആ മഴയില്‍ എന്നെ മറന്നു ഈ ലോകം മറന്നു ...
നിന്റെ തൂലികയെ ഞാന്‍ സ്നേഹിച്ചു .. കൂടെ നിന്നെയും ..
അവയില്‍ നിന്നും ഊര്‍ന്നു വീഴുന്ന ഓരോ അക്ഷരവും ...
ഇന്ന് ഒരായിരം കണ്ണുനീര്‍ തുള്ളികളായ് ...

ഇന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു ...
പക്ഷെ നീ എന്ന അഭിനിവേശം ഇന്നില്ല ...
ഒരു നാള്‍ നീയായിരുന്നു എന്റെ ലോകം ...
നീയെന്ന സൂര്യനെ ചുറ്റുന്ന ഗ്രഹമായ് ഞാന്‍ ...
നീ എന്ന സൂര്യനെ ചുറ്റാന്‍ ഗ്രഹങ്ങള്‍ ഒരുപാടുണ്ട് ...
ഞാനും അതിലൊരു ഗ്രഹമായി ... നിന്നരുകില്‍ ...

എന്റെ നഷ്ടസുഗന്ധമേ ... ഇന്ന് നീയെന്‍ മിത്രം ..
നിനക്കായ്‌ ഞാന്‍ ഇരുളില്‍ കണ്ണീര്‍ പൊഴിക്കുന്നു ..
ഒരു പുതിയ മുഖം അണിഞ്ഞു ഞാന്‍ കാണുന്നവര്‍ക്കായ്‌
ഇനി ആരും കാണില്ല എന്‍ കണ്ണുനീര്‍ തുള്ളികള്‍
അവയെല്ലാം വരണ്ടു..... ഉള്ളില്‍ ഒരായിരം ഗദ്ഗദം ...
ഉരുകുന്നു ഞാന്‍ ....ഒരു പാഴ് മെഴുകുതിരി പോല്‍ .....

എന്‍ കണ്ണുനീരിനു വിരാമമില്ല ....
എന്റെ മനസ്സിന്നു ശാന്തവും അല്ല
തിരയൂ നിന്‍ സ്വപ്നങ്ങളില്‍ എന്നെ ഒരു നിമിഷം ...
അവ നിന്നോട് ചൊല്ലും ഞാന്‍ ആരാണെന്ന് ...
ഞാന്‍ ആരായിരുന്നു എന്ന് ...

നീ എന്നെ വിട്ടകന്നാലും ഈ ലോകം നിന്നെ ..
നിന്റെ വാക്കുകളെ സ്നേഹിച്ചാലും ..
അതില്‍ നിന്നും ഊര്‍ന്നുവീഴുന്ന മഷിത്തുള്ളികള്‍
എന്റെ പേര് പറയും , എന്റെ മണം അതില്‍നിന്നും ഉയരും ...
നാളെ ഞാന്‍ സുപ്രഭാതം കാണില്ല എങ്കിലും ...
നാളെ എന്നെ ലോകം ഭിക്ഷു എന്ന് വിളിച്ചാലും ..
ഓര്‍ക്കുക എന്നോ ഒരു നാള്‍ ഞാനായിരുന്നു നിന്റെ എല്ലാം ..
നിന്റെ രാവുകളില്‍ ഞാന്‍ പകലുകള്‍ നല്‍കി ...
നിന്റെ സ്വപ്നങ്ങള്‍ക്ക് കുളിര് നല്‍കി ....
നിന്നരുകില്‍ എപ്പോഴും ഒരു തെന്നല്‍ കാറ്റായ്‌...
നിന്റെ ദുഃഖങ്ങള്‍ കേട്ട് കണ്ണീര്‍ പൊഴിച്ച് ...
ഓര്‍ക്കുന്നു ഇന്നും ഒരു സ്വപ്നം പോലെ ആ നാളുകള്‍ ....

ഇനി ഒരുതെന്നലായ്, സ്വപ്നമായ് , വെളിച്ചമായ്
ഞാന്‍ വരില്ല .. ഞാന്‍ ഒരു ഒരു പഴങ്കഥ ...
മറക്കുക എല്ലാം ... ജീവിക്കുക വീണ്ടും ...
നേടാന്‍ ഒരുപാട് നിനക്ക് ബാക്കി...
ഇനി ഞാന്‍ വരില്ല ഒരു കണ്ണുനീര്‍ തുള്ളിയായി ....


ente pazhay blogil ittirunnath ... athinogg maatti :)