അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Sunday, May 26, 2013

ഒരു പ്രണയം




പണ്ടുപണ്ടുപണ്ട് ... മനുഷ്യര് ഭൂമിയില ജനിക്കുന്നതിനും മുൻപ് ഒരു മഴപ്പക്കി ജനിച്ചു ഭൂമിയിൽ.. മഴക്ക് ശേഷം പറന്നുയരുന്ന ആ ചെറു ജീവികളുടെ ആദ്യത്തെ മഴപ്പക്കി .. ഒരു സായാഹ്ന സമയത്ത് ഒരു കുഞ്ഞു മഴക്ക് ശേഷം മരങ്ങള്ക്കിടയിലൂടെ പറന്നു വരുകയായിരുന്നു ... അവളുടെ ചിറകുകൾക്ക് ഒരു വല്ലാത്ത തിളക്കം,എതിര് ദിശയില നിന്നും ഇതുവരെ അവൾ കണ്ടിട്ടില്ലാത്ത ഒരു സ്വര്ണ നിറത്തിലുള്ള വെളിച്ചം.. അവൾ പറന്നു പറന്നു ആ വെളിച്ചതിനടുത് എത്തി. അത് തീയായിരുന്നു.. പക്ഷെ ഇതുവരെ അവൾ അത് പോലെ ഒന്നിനേം  കണ്ടിട്ടില്ല .. അവൾ അടുത്തേക്ക് വരുമ്പോൾ ആ തീ ദൂരേക്ക് മാറിപ്പോകുന്നു .. അവൾ അതിനോട ചോദിച്ചു  .." ഞാൻ അടുത്ത വരുമ്പോൾ നീ എന്തിനാണ് മാറി പോകുന്നത്? ഞാൻ ഇതുവരെ നിന്നെ പോലൊരു ആളെ കണ്ടിട്ടില്ല അവിടെ നില്കൂ!"
അപ്പോൾ തീ അവളോട മൊഴിഞ്ഞു. "എന്റെ അടുത്തേക്ക് വരരുത് ഞാൻ നിന്നെ നിന്റെ കുഞ്ഞു ചിറകുകളെ നശിപ്പിച്ച്  കളയും.. എനിക്കാരോടും അടുക്കാൻ പറ്റില്ല. ഞാൻ എന്റെ പാതയിലെ എല്ലാം നശിപ്പിക്കാനായി  പിറന്നവനാണ്". പക്ഷെ മഴപ്പക്കി അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു .. അവനിൽ നിന്നും വരുന്ന ആ പ്രകാശം അവളുടെ ചിരകുകല്ക്ക് സ്വര്ണ നിറം നല്കി . അവന്റെ പ്രകാശം അവള്ക്ക് വളരെ ഇഷ്ടമായി .. അവൾ അവനെ നോക്കി നില്കെ വീണ്ടും മഴ ചാറാൻ തുടങ്ങി മഴ വെള്ളം വീണു ആ തീ അണയാൻ തുടങ്ങി .. അവൾ അവനോട് ചോദിച്ചു .. "അതെ എങ്ങോട്ട പോകുവാ  ഇനി എപ്പോഴാ ഞാൻ നിന്നെ കാണുക".. അവൻ അവളോട് പറഞ്ഞു .. "നമ്മൾ കൂട്ടുക്കരല്ല ഒരു വഴിപോക്കാൻ ഞാൻ. ഇനി എന്നെങ്കിലും  ഏതെങ്കിലും വഴിയിൽ വച്ച നമുക്ക് കണ്ടു മുട്ടാം. അങ്ങനെ പറഞ്ഞു ആ തീ അണഞ്ഞു പോയി .. മഴപ്പക്കിയും തിരിച്ച വീട്ടിലേക്ക് പോയി.. അവളുടെ ഉള്ളിൽ മുഴുവനും അവനായിരുന്നു ആ തീ ... അവന്റെ സ്വര്ണ മുഖം അവനിൽ നിന്നും ഉയരുന്ന പ്രകാശം... ഒക്കെയും ഓർത്തിരുന്നു അവൾ ഉറങ്ങി അവളുടെ തറയിലെ കുഞ്ഞു കൂട്ടിൽ... കുറച്ച നേരം കഴിഞ്ഞപ്പോൾ അവൾ ഞെട്ടി ഉണർന്നു തന്റെ കൂട്ടിൽ ആ വെട്ടം വരുന്നു പുറത്ത് നിന്ന് .. അവൾ പതുക്കെ പുറത്ത് പോയി നോക്കി.. അതാ അവൻ ആ സ്വര്ണ പ്രഭയുള്ളവൻ.. അവളുടെ കാനുകളിൽ സന്തോഷം നിറഞ്ഞു ...വീണ്ടും അവളെ കണ്ടപ്പോൾ അവൻ പോകാൻ ശ്രമിച്ചു .. അപ്പൊ അവൾ പറഞ്ഞു " ഞാൻ ഇവിടെ നിന്നോളാം എനിക്ക് കൂട്ട് ആരുമില്ല ഇത്തിരി നേരം എന്റെ കൂടെ സംസാരിച്ച്  ഇരിക്കാമോ ഈ  ഇരുട്ട് എനിക്ക് പേടിയാകുന്നു " അവൻ സമ്മതിച്ചു രണ്ടു ദിക്കിൽ ഇരുന്നു അവർ രണ്ടു പേരും സംസാരിച്ചു .. അവൾ അവളെ കുറിച്ച്  പറഞ്ഞു " ഞാൻ മഴപ്പക്കി എന്റെ കുടുംബത്തിലെ ആദ്യ അങ്ങമാണ് ഞാൻ എന്റെ ഇണയെ ഞാൻ ഇതുവരെ കണ്ടു പിടിച്ചില്ല ദൈവം പറഞ്ഞു നിന്റെ അടുത്ത് ഞാൻ ഒരു ഇണയെയും അയക്കും എന്ന്, ഞാൻ അവനെ തിരഞ്ഞു നടക്കുകയാണ് പക്ഷെ ഈ ഇരുട്ടില എനിക്കവൻ  എവിടെയാണെന്നറിയില്ല. അവൻ അവളോട്‌ പറഞ്ഞു " ഞാൻ അഗ്നി.. ദൈവം ഈ ജീവജാലങ്ങളെ ഒക്കെ പടക്കുന്നതിനു മുൻപേ എന്നെ പടച്ചു എന്റെ അടുത്ത വരുന്നതിനെ എല്ലാം സംഹരിക്കാൻ എന്നോട് പറഞ്ഞു.. ഓരോ ജീവൻ എന്റെ അഗ്നിജ്വാലകളിൽ പൊലിഞ്ഞു വേഴുംപോഴും  ഞാൻ വിഷമിക്കും. അപ്പോൾ ദൈവം എന്നോട് പറയും നീ വിഷമിക്കണ്ട നിന്റെ ജീവിത ധര്മമാണ് അത് എന്ന്. വീണ്ടും  അവർ ഒരുപാട് സംസാരിച്ചു അവർ കണ്ട സ്ഥലങ്ങൾ, അവരുടെ ആഗ്രഹങ്ങൾ പക്ഷെ അഗ്നിക്ക് എന്ത് പറയുമ്പോഴും ഒരു വിഷാദ ഭാവമാണ്, വല്യ തെറ്റുകൾ ചെയ്യുന്നപോലെ അപോഴെല്ലാം മഴപ്പക്കി അഗ്നിക്ക് ശക്തികൊടുത്തു .. സമയം പോയതറിഞ്ഞില്ല സൂര്യനുധിക്കാൻ സമയമായി വരുന്നു അങ്ങ് ദൂരെ ചക്രവാളത്തിൽ ചെറിയ സ്വര്ണ നിറം കാണാം സൂര്യൻ വരുന്നതിന്റെ സൂജനയാനത് അവർ തമ്മിൽ പിരിയാൻ സമയമായി.. മഴപ്പക്കിക്ക് അവനോടെ പ്രണയം തോന്നിത്തുടങ്ങിയിരുന്നു എന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന അവനു അവൾ ഒരു തണലാകുമെന്നു അവൾ കരുതി ... അവസാനമായി അവനെ ഒന്ന് ആലിംഗനം ചെയ്യണം   എന്നൊരു ആഗ്രഹം അവള്ക്കുണ്ടായി പക്ഷെ അവൾ അടുത്ത വരുമ്പോൾ അവൻ ഒഴിഞ്ഞു മാറുകയാണ്, "അടുത്ത വരല്ലേ നീ മരിക്കും" എന്നും പറഞ്ഞു.. അവൻ പറയുന്നതും കേൾകാതെ അവൾ അവന്റെ അടുത്തേക്ക്  പറന്നു  അവന്റെ ശരീരത്തിൽ സ്പർഷിചതും അവളുടെ കുഞ്ഞു ചിറകുകൾ കരിഞ്ഞു  പോയി. കുതറി മാറാൻ ശ്രമിച്ചപോഴേക്കും  താമസിച്ചു അവൻ പറഞ്ഞു പോകു "എന്റെ അടുത്ത് ഇനി നില്ക്കണ്ട ഞാൻ നിന്നെ കൊല്ലും എന്റെ അടുത്ത്  വരല്ലേ" എന്ന് ഇടറിയ ശബ്ദത്തോടെ വിളിച്ചു പറഞ്ഞു ഒരു ചിറകു നഷ്ടപെട്ട അവള്ക്ക് പറക്കനായില്ല അവൾ കുതറി പറന്നു അവനോട വിളിച്ചു പറഞ്ഞു " ഞാൻ നിന്നെ പിന്തുടർന്ന് കൊണ്ടിരിക്കും എന്റെ ഇഷ്ടം നീ അറിഞ്ഞു എന്നെ നിന്റെ കൂട്ടക്കുന്നത് വരെ ഇനി എനിക്കൊരു തലമുറകൾ വന്നാലും അവരെല്ലാം നിന്നെ പ്രണയിച്ചു  കൊണ്ടിരിക്കും എന്റെ പ്രണയം നീ അറിയുന്നത് വരെ .. ഇനി എനിക്ക് വയ്യ ഞാൻ നിന്റെ കാല്കളിൽ വീഴുംകയാണ് നിന്റെ സ്വര്ണ നിറം എന്റെ കണ്ണുകളിൽ നിറയെയുണ്ട് അത് മതി എനിക്ക്.. അവൾ തറയിലേക്ക് വീഴുമ്പോൾ അവന്റെ കണ്ണുകള നിറഞ്ഞു വീണ്ടം ഞാൻ കാരണം ഒരു ജീവൻ കൂടി നശിക്കുകയാനല്ലോ എന്ന് അവൻ കരുതി.. അവസാമാനായി അവൾ അവനോട് പറഞ്ഞു " ഒരുനാൾ നീ എന്റെ പ്രണയം അറിയും അന്നെക്കായി കാത്ത് വാക്ക് നിന്റെ കണ്ണുനീർ...

കാലങ്ങൾ പിന്നെയും കഴിഞ്ഞു നൂട്ടണ്ടുകല്ക്ക് ശേഷം ഇന്നും സായാഹ്നങ്ങളിൽ ഒരു മഴ പെയ്തു കഴിഞ്ഞാൽ പ്രകാശമുള്ള സ്ഥലത്ത്  ഈ മഴപ്പക്കി കളെ കാണാം .. എന്നും  പ്രകാശത്തെ അല്ലെങ്കിൽ അഗ്നിയെ പിന്തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രണയിനി .. അവളുടെ വാക്കുകൾ ഒരു മരിച്ചു വീഴുന്ന മഴപ്പക്കി കളും ആ അഗ്നിയോടു  ഉരുവിട്ടുകൊണ്ടിരിക്കും ഇനും എന്നും... ലോകം അവസാനിക്കും വരെ 

[നന്ദി ഈ വിഷയം എനിക്ക് നല്കിയ എന്റെ എല്ലമെല്ലമായിരുന്നവൾക്ക് ]

പലപ്പോഴും ദേഷ്യത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കുറച്ചു കഴിഞ്ഞു മാറ്റേണ്ടി വരും..
ഞാൻ വീണ്ടും  ഇങ്ങനെ തീരുമാനങ്ങൾ മാറ്റി മാറ്റി....
 

Wednesday, March 6, 2013

പ്രിയപ്പെട്ട സുഹ്റ ക്ക്.

പ്രിയപ്പെട്ട സുഹ്റ ക്ക്.
ഈ ബ്ലോഗ്‌ ഞാന്‍ ഇവിടെ നിര്‍ത്തുകയാണ്. തന്ന എല്ലാ അനുഭവങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും നിന്നോട് മാത്രമേ എനിക്ക് നന്ദി പറയാനുള്ളൂ .. ഇവിടെ എഴുതിയതെല്ലാം നിന്നെ കുറിച്ചായിരുന്നു എന്റെ ഉള്ളില്‍ നിന്നോട് പറയാന്‍ ഉണ്ടായിരുന്നതെല്ല ഒരു വിധം വ്യക്തമായി ഞാന്‍ എഴുതി എന്ന് കരുതുന്നു.. ഇനി ഇതുവേണ്ട വീണ്ടും കുറ്റപ്പെടുത്താന്‍ എനിക്ക് വയ്യ ... നിന്നെയും എന്നെയും ഇങ്ങനെ ആകിയ ഈ സമൂഹത്തിന്റെ ഇടയില്‍ ഇനിയും ഈ നാടകം  കളിയ്ക്കാന്‍ വയ്യ.. ചമയങ്ങള്‍ അഴിച്ചു ഞാന്‍ ഇറങ്ങുന്നു .. ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ നിന്റെ മഞ്ഞുതുള്ളിയായ് എനിക്ക് മാറണം

:)
ഇനി ഈ മഞ്ഞുതുള്ളിയും ഓര്‍മ്മയാകട്ടെ

ഇനി ഒരിക്കലും തമ്മില്‍ കാണില്ല എന്നാ വിശ്വാസത്തോടെ

മഞ്ഞുതുള്ളി!

Monday, November 5, 2012

മരണമെത്തുന്ന നേരത്ത് - റഫീക്ക് അഹ്മദ്



മരണമെത്തുന്ന നേരത്ത് നീ എന്റെ അരുകില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായകത്തെക്ക് എടുക്കും ശ്വാസ കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്ത് നീ എന്റെ അരുകില്‍ ഇത്തിരി നേരം ഇരിക്കണേ

ഇനി തുറക്കെണ്ടാതില്ലാത്ത കണ്‍കളില്‍.... പ്രിയാതെ നിന്‍ മുഖം മുങ്ങിക്കിടക്കുവാന്‍
ഒരു സ്വരം പോലുമിനി എടുക്കാത്തോരീ  ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍....
അറിവുമോര്‍മയും കത്തും ശിരസില്‍ നിന്‍ ഹരിത സ്വശ്ച സ്മരണകള്‍ പെയ്യുവാന്‍....
മരണമെത്തുന്ന നേരത്ത് നീ എന്റെ അരുകില്‍ ഇത്തിരി നേരം ഇരിക്കണേ

അധരമാം ചുംബനത്തിന്റെ മുറിവുകള്‍ നിന്‍ മധുര നാമജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്ക്‌ നടന്നോരെന്‍ വഴികള്‍ ഓര്‍ത്തെന്റെ    പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്ക്‌ നടന്നോരെന്‍ വഴികള്‍
ഓര്‍ത്തെന്റെ  പാദം തണുക്കുവാന്‍
അതുമതീയിയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന് പുല്‍ക്കൊടി ആയുയര്‍ത്തേല്‍ക്കുവാന്‍

മരണമെത്തുന്ന നേരത്ത് നീ എന്റെ അരുകില്‍ ഇത്തിരി നേരം ഇരിക്കണേ

റഫീക്ക് അഹ്മദ് 

Friday, October 19, 2012

ചിതറിയവ!

10 October 2012 - 09:21 PM


 ഇന്ന് നിന്റെ പിറന്നാളായിരുന്നു .. കൊഴിഞ്ഞു വീണ കൊല്ലങ്ങളിലെക്ക് ഞാന്‍ തിരികെ ഒരു യാത്ര നടത്തി!
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്റെ പിറന്നാള്‍ സമ്മാനമായി ഞാന്‍ നല്കിയതെല്ലാം എനിക്ക് ഇന്ന് അറിയാം
വല്ലാതെ മിസ്സ്‌ ചെയുന്നുണ്ട് നിന്നെ ഇതുപോലുള്ള ചില നാളുകള്‍ പഴയ ഓര്‍മകളിലേക്ക്  വീണ്ടും കൊണ്ടെത്തിക്കുന്നു
ജന്മദിനാശംസകള്‍ 

==========================================അന്നൊക്കെ ഉരുകുകയായിരുന്നു ഞാന്‍ നിന്നെ ഓര്‍ത്ത്
ഒരുപാട് കിനാക്കള്‍ കണ്ടിരുന്നു നമ്മള്‍ ഒരുമിച്ച്
ആ കിനാക്കള്‍ തന്നെ എന്നെ ഉന്നം വച്ച് ഓര്‍മകളുടെ അസ്ത്രങ്ങള്‍ തെറുത്തു വിട്ടു..
ഇന്ന് ഞാന്‍ അതില്‍ നിന്നൊക്കെ മുക്തനയോ എന്ന് ചോദിച്ചാല്‍
ഇല്ല .. ഇടക്ക് എന്റെ കണ്ണുകളില്‍ നിന്നുതിരുന്ന കണ്ണുനീര്‍ തുള്ളികളില്‍ നിന്നെ എനിക്ക് കാണാമായിരുന്നു
അന്നൊക്കെ ഞാനായിരുന്നു കൂടുതല്‍ സംസാരിക്കുക... എന്നെന്റെ വാക്കുകളിലെ ശോകം മറക്കാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ട് ഞാന്‍
അന്നൊക്കെ നിന്റെ കൂടെ ഇരുന്നു കേട്ടിരുന്ന ഓരോ ഗാനങ്ങള്‍ കേള്‍ക്കുമ്പോഴും ഞാന്‍ നിന്നെ ഓര്‍ക്കും അന്നും ഇന്നും എന്നും എനിക്ക് കൂട്ടായി ഈ ഇരുള്‍ നിറഞ്ഞ മുറിയും എന്റെ
എന്റെ മറക്കാന്‍ കഴിയാത്ത മനസും
കാണുന്നുണ്ടോ എന്നെ നീ?
ഞാന്‍ എങ്ങനെ ജീവിക്കുന്നു ഇപ്പോള്‍ എന്ന് കാണാതിരിക്കുന്നതാണ് നല്ലത് .. മനസ് യാന്ദ്രികമായി ചലിക്കും
വാക്കുകളുടെ കത്തി കരുഞ്ഞുറഞ്ഞ പൊടികള്‍ എവിടെയും ഉണ്ട്
ഒന്നലറി കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
ഒന്നും ആരേം അറിയിക്കാതെ ഉരുകി തീരുന്നതിനും സുഖമുണ്ട് പ്രിയേ
എല്ലാം മറന്നു ഒന്നും നടക്കാതപോലെ ജീവിക്കാനും ഒരു ഭാഗ്യം വേണം എനിക്കത് ഉണ്ടാകുമോ ?
എല്ലാം ഒരു ചലച്ചിത്രത്തിന്റെ ചീളുകള്‍ പോലെ ഒരു ഗാനത്തിലെ രംഗങ്ങള്‍ പോലെ
ഈ ഓര്‍മ്മകള്‍ മരിക്കുമോ ? മരിച്ചാല്‍ എനിക്ക് നന്ന്
=============================================


ഇന്നെന്റെ അരികില്‍ നീയുണ്ട്
നിന്റെ നിശ്വാസം എന്റെ ചെവിയില്‍ തട്ടുന്നുണ്ട്...
നിന്റെ വാക്കുകള്‍ എന്റെ നെഞ്ചിലും...
ഇനി നിന്നില്‍ നിന്നകലുംബോഴും
നിന്റെ നിശ്വാസ ചൂടേറ്റു
എന്റെ ചെവികള്‍ തിളയ്ക്കുന്നത് ഞാനറിയും=============================  

Friday, August 31, 2012

ഇന്നെന്റെ അരികില്‍ നീയുണ്ട്
നിന്റെ നിശ്വാസം എന്റെ ചെവിയില്‍ തട്ടുന്നുണ്ട്...
നിന്റെ വാക്കുകള്‍ എന്റെ നെഞ്ചിലും...
ഇനി നിന്നില്‍ നിന്നകലുംബോഴും
നിന്റെ നിശ്വാസ ചൂടേറ്റു
എന്റെ ചെവികള്‍ തിളയ്ക്കുന്നത് ഞാനറിയും

Sunday, July 1, 2012

ചിതറിയ ചിന്തകള്‍

കുറേ എഴുതണം,
പക്ഷെ വാക്കുകള്‍ നിന്റെ മുടിയിഴകളില്‍ ഒളിഞ്ഞിരിക്കുന്നു ...
ഓര്‍മ്മകള്‍ നിന്‍ കണ്ണുകള്‍ പോലെ വരണ്ടുകിടക്കുന്നു ...
പിന്നെങ്ങനെ ഞാന്‍ എഴുതാനാണ് ?
 -----------------------------------------------------------------------------------------------------------------------
"അന്നൊരു നാള്‍ നിന്‍ വിരലിന്‍ വൈദ്യുത പ്രവാഹത്തില്‍ എന്റെ ഹൃദയം  വരളുകയും ... എന്റെ പ്രാണന്‍ ഓടി മറയുകയും  ചെയ്തിരുന്നു .. അന്ന്  നീ എന്നരുകില്‍ വന്നെന്‍ ചുണ്ടുകള്‍ കവര്‍ന്നപ്പോള്‍... ശ്വാസം മുട്ടുന്നുണ്ടായിരുന്നു .. എങ്കിലും ആ നില്‍പ്പില്‍  എന്റെ പ്രാണന്‍ വെടിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു "
===============================================================================================

അന്നൊരുനാള്‍ എന്റെ ഹൃദയത്തില്‍ ഒരു കുഞ്ഞു നൊമ്പരം വാരിയെറിഞ്ഞു നീ അകലവേ ...
നിശയുടെ മൂകയാമങ്ങളില്‍ എന്റെ ഉള്ളില്‍ നിന്നും ഒരു ശോകഗാനം ഉയര്‍ന്നു ...
അത് വാനില്‍ പടര്‍ന്നു പന്തലിക്കവേ .. ഒരു കുഞ്ഞു നക്ഷത്രം എന്നെ നോക്കി കണ്ണിറുക്കി ..
നിന്റെ അതെ ചിരി ആ താരത്തിനും 
 
====================================================================================

Saturday, June 9, 2012

ഒരു തീവണ്ടി യാത്ര!

Posted Image


ഒരു ഓര്‍മ്മക്കുറിപ്പ് ....

കാലങ്ങള്‍ക്ക് മുന്‍പ് എന്റെ ഏകാന്തവും വിരളവുമായ യാത്രകള്‍ക്കിടയില്‍ വളരെ വിരളമായി കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളുണ്ട് ... അതില്‍ ഇന്നും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു മുഖമുണ്ട് "ചന്ദ്രന്‍"
അതായിരുന്നു അയ്യാളുടെ പേര്... ആരാണെന്നറിയില്ല എവിടെനിന്നനെന്നറിയില്ല പക്ഷെ ഇന്ന് അയ്യാളെ ഞാന്‍ ഓര്‍ത്തിരിക്കുന്നു .... എന്റെ പ്ലസ്‌ ടു പഠനം ഒക്കെ കഴിഞ്ഞു നല്ല നിലയില്‍ തോറ്റു തുന്നംപാടി നില്‍കുമ്പോള്‍ തൃശൂര്‍ ഉള്ള എന്റെ വല്യമ്മയുടെ വീട്ടില്‍ ചെന്ന് നില്‍ക്കാന്‍ അവസരം കിട്ടി.. പരീക്ഷ എഴുതാതെ തോറ്റതിന്റെ അമര്‍ഷം ഇന്നും വാപ്പക്ക് വിട്ടുമാറിയിട്ടില്ല .. അത് കൊണ്ട് ഞാനും അവിടെ കുറച്ച കാലം പോയി നില്‍ക്കാം എന്ന് കരുതി ... അങ്ങനെ ഞാന്‍ അവിടെ എത്തി അവരുടെ കൂടെ കുറച്ചു നാള്‍ ചിലവഴിച്ച് തിരികെ പുറപ്പെട്ടു .. ഒറ്റക്കാണ് യാത്ര ... വളരെ വിരളമായി മാത്രമേ കൂടുക്കാരും വീട്ടുകാരും ഇല്ലാതെ ഞാന്‍ ദൂരെ യാത്രകള്‍ ചെയ്യാറുള്ളൂ .. എന്തായാലും എനിക്ക് ഒറ്റക്ക് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമാണ്.. എന്റെ ഒറ്റക്കുള്ള യാത്രകളില്‍ കൂടുതല്‍ സ്വപ്നങ്ങളും ഓര്‍മകളും ആണ് നിറഞ്ഞു നില്‍കുന്നത് .. എല്ലാ മനുഷ്യന്മാരെയും പോലെ .. ഭാവിയെ കുറിച്ചുള്ള വ്യാകുലതകള്‍... പ്രണയം... ഒക്കെയാണ് ആ യാത്രയിലുടനീളം നിറഞ്ഞു നില്‍ക്കും ... ഓടുന്ന തീവണ്ടിയിലിരുന്നു ഇതൊക്കെ ആലോചിക്കുമ്പോള്‍ വഴിയരുകിലെ വിളക്കുമരങ്ങള്‍ പോലെ ഓര്‍മകളും പുറകിലേക്ക് പോകുന്നത് കാണാം
ഉച്ച തിരിഞ്ഞു ഞാന്‍ വല്യമ്മയുടെ വീട്ടില്‍ നിന്ന് പുറപ്പെട്ടു... ആറു കിലോമീറ്റര്‍ ഉണ്ട് റെയില്‍വേ സ്റെഷനിലെക്ക് ... ചേട്ടന്റെ കൂടെ ബൈക്കില്‍ യാത്ര തുടങ്ങി.. കയ്യില്‍ ഒരു ബാഗ്‌ ഉണ്ട് അതില്‍ കുറച്ചു ഡ്രെസ്സും പിന്നെ ഒന്ന് രണ്ടു പുസ്തകങ്ങളും .. വായനാശീലം പണ്ടേ ഇല്ല എങ്കിലും ചില പുസ്തകങ്ങള്‍ ഇന്ന് കയ്യിലുണ്ട് .. അവയിലൊന്നാണ് ആ ബാഗിലും " ബാല്യകാല സഖി" ബഷീര്‍ സാറിന്റെ ... എത്ര പ്രാവശ്യം ഞാന്‍ അത് വായിച്ചു എന്നെനിക്കറിയില്ല ... റെയില്‍വേ സ്റേഷന്‍ എത്തി, ചേട്ടന്‍ യാത്രയായി ... ഞാന്‍ നേരെ ടിക്കറ്റ്‌ എടുത്ത് പ്ലാട്ഫോമിലെക്ക് നടന്നു.. അവിടെ വല്യ തിരക്കൊന്നുമില്ല .. ട്രെയിനില്‍ ഇരുന്നു പോകാന്‍ കഴിയുമായിരിക്കും എന്ന് കരുതി ഞാന്‍ അവിടുത്തെ ഒരു ബെഞ്ചില്‍ ഇരുന്നു ... മാനം കറുത്തിരിക്കുന്നു ചിലപ്പോള്‍ മഴ പെയ്യുമായിരിക്കും .. നന്നായി .. കുറെ കാലമായി ട്രെയിനില്‍ ഇരുന്നു ഒരു മഴകണ്ടിട്ട്... ചീരിപാഞ്ഞു പോകുന്ന ട്രെയിനിന്റെ ജനാലയില്‍ മഴത്തുള്ളികള്‍ വന്നുതട്ടി അത് മുഖത് തെറിച്ചു വീഴുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം ... പലപ്പോഴും ഉമ്മ വഴക്ക് പറഞ്ഞിട്ടുണ്ട് .. ട്രെയിനിന്റെ ജനാലകള്‍ മഴയത്ത് തുറന്നിടുമ്പോള്‍ .. ട്രെയിന്‍ ഒരു കാതടപ്പിക്കുന്ന ശബ്ദത്തോടെ വന്നു നിന്നു വലിയ ആള്‍ തിരക്കൊന്നും ട്രെയിനില്‍ കാണാനില്ല ചൊവ്വാഴ്ച ആയതു കൊണ്ടാകാം ... ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒഴിഞ്ഞ ഒരു സീറ്റില്‍ ഞാന്‍ ഇരുത്തം ഉറപ്പിച്ചു .. അവിടെ അടുത്തൊന്നും ആരുമില്ല .. തികച്ചും വിരളമാണ് ആ ബോഗ്ഗി ... ട്രെയിന്‍ ഒരു കുഞ്ഞു ഞരക്കത്തോടെ ഓടി തുടങ്ങി ..
ജനാലകല്‍ക്കരുകില്‍ ഇരുന്നു തണുത്ത കാറ്റ് വീശുന്നുണ്ട് .. ജനാലകളില്‍ വെള്ളത്തിന്റെ അംശം .. വന്ന വഴിയില്‍ എവിടെയോ മഴ പെയ്യുന്നുണ്ട് .... ഞാന്‍ എന്റെ ബാഗ്‌ തുറന്നു ബാല്യകാല സഖി എടുത്ത് ഒരു പേജ് വായിക്കാന്‍ തുടങ്ങി .. അടുത്ത സ്ഥലത്ത് വണ്ടി നിര്‍ത്തി .. കുറച്ച പേര്‍ കേറി ഞാന്‍ അതൊന്നും നോക്കാതെ വായനയില്‍ ഇരുന്നു ... എന്റെ തൊട്ടുമുന്നില്‍ ഒരാള്‍ വന്നിരുന്നു ... ഒരു വല്യ ജുബ്ബയും തോളില്‍ ഒരു തുണി സഞ്ചിയും ... ഇന്നൊക്കെ അങ്ങനെ ഒരാളെ കണ്ടാല്‍ നമ്മള്‍ ബുജി എന്ന് പറഞ്ഞു കളിയാക്കും അല്ലെ ... എനിക്ക് അയ്യാളെ കണ്ടപ്പോള്‍ കൌതുകമാണ് തോന്നിയത് .. വളരെ മെലിഞ്ഞു ഒട്ടിയ മുഖം ... കഴുത് മറച്ചു നില്‍കുന്ന താടി ... മീശയില്‍ ചെമ്പിച്ച രോമങ്ങള്‍ .. കഴുത്തില്‍ഒരു മാല രുധ്രാശം കൊണ്ടുള്ളത് .. ഒരു സ്വാമി ലുക്ക്‌ .. എന്റെ വായനയുടെ രസം മുറിഞ്ഞു ഞാന്‍ ഇടക്ക് അയ്യാളെ നോക്കുന്നുണ്ടായിരുന്നു ... എന്നെ നോക്കി അയാള്‍ ഒന്ന് ചിരിച്ചു .. ഞാനും തിരിച്ച അങ്ങോട്ട ഒരു ചിരിപാസാക്കി ... എങ്ങോട്ടാ.. എന്നോട് അയ്യാള്‍ ചോദിച്ചു.. ഞാന്‍ തിരുവനന്തപുരം എന്ന് ഉത്തരം പറഞ്ഞു ... ഞങ്ങളുടെ സംസാരം അങ്ങനെ തുടര്‍ന്ന് ...
അയാള്‍ ചന്ദ്രന്‍ ... ഒരു U P സ്കൂളില്‍ മലയാളം അധ്യപാകനാണ് ... പത്താം ക്ലാസ്സു വരെ എന്റെ ഹൈ സ്കൂള്‍ ടുടോറിയാല്‍ കോളേജില്‍ ഒരു അധ്യാപകനുണ്ടായിരുന്നു ചന്ദ്രന്‍ സര്‍ പെട്ടന്ന് അദ്ധേഹത്തെ ഓര്‍മവന്നു...
മലയാളത്തില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി എന്ന് പറഞ്ഞപോള്‍ ഞാന്‍ അന്തം വിട്ടു.. പക്ഷെ ഇതു വല്യ സ്കൂളിലും ജോലി വേണമെങ്കിലും ഒരു തുക അവിടുത്തെ ആളുകള്‍ക്ക് കൊടുക്കണം അല്ലെങ്കില്‍ ഗവന്മേന്റ്റ് ജോലിക്ക് കാത്തിരിക്കണം .. അത് കൊണ്ട് ഉപജീവനത്തിനും പിന്നെ പഠിപ്പിക്കാനുള്ള ആഗ്രഹം ഉള്ളത് കൊണ്ടും ഇതുകൊണ്ട് ജീവിതം ഓടിക്കുന്നു എന്നും പറഞ്ഞു ... അയ്യാള്‍ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം ജീവിതം മുഴുവന്‍ സ്വന്തമായി കൂടെ നടത്താന്‍ ആഗ്രഹിച്ച ഒരു തൊട്ടാവാടി പെണ്ണ് ... " മായ "ആ പ്രണയ കഥയും ഞാന്‍ കേട്ടിരുന്നു .. ഇപ്പൊ അവളെ കാണാനാണ് അയാള്‍ പോകുന്നത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ മുടങ്ങാതെ അവളെ കാണാന്‍ അയാള്‍ ഹരിപ്പാട് പോകാറുണ്ട് ... അവളുടെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളും ഉണ്ട് .. പക്ഷെ ഇന്നും ആ പഴയ പ്രണയം മനസ്സില്‍ സൂക്ഷിച്ച് ആ പ്രണയിനിയെ കാണാന്‍ പോകുന്ന അദ്ധേഹത്തെ എനിക്ക് എന്തോ വല്ലാതെ ഇഷ്ടമായി ... അദ്ദേഹം അപ്പോഴും കല്യാണം കഴിച്ചിരുന്നില്ല ... കാരണം തിരക്കിയപ്പോള്‍ ഒന്ന് ചിരിച്ചു ... വീണ്ടം കുറെ കഥകള്‍ അല്ല അനുഭവങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു ... ഹരിപ്പാട് എത്താറായി .. ആശാന്‍ അദ്ധേഹത്തിന്റെ തുണി സഞ്ചിയും എടുത്ത് എന്നോട് യാത്ര പറഞ്ഞു .. നല്ലത് വരട്ടെ എന്ന് പറഞ്ഞു കൈ തന്നു ... ഞാന്‍ വീണ്ടും കാണാം എന്ന് പറഞ്ഞു .. അപ്പോള്‍ അദ്ദേഹം പറഞ്ഞു .. ഇനി നമ്മള്‍ തമ്മില്‍ ഒരു കൂടികാഴ്ച ഉണ്ടാകില്ല ... ദൈവം അതിനു സമ്മതിക്കില്ല ... എന്ന് പറഞ്ഞു വാതിലിന്റെ അരുകിലേക്ക്‌ നീങ്ങി... ഞാനും പുറകെ പോയി ... ട്രെയിന്‍ നിര്‍ത്തി അയാള്‍ ഒരു ടാറ്റാ കാണിച്ചു നടന്നകന്നു .. ആള്‍ക്കൂട്ടത്തിനിടയിലൂടെ ആ തുണി സഞ്ചിയും തൂക്കി ജുബ്ബയിട്ടു നടന്നു പോകുന്ന ആ മനുഷ്യനെ ഞാന്‍ നോക്കി നിന്നു ... പ്രണയം ഇത്രയും തീവ്രമാനെന്നു അന്ന് എനിക്ക് അറിയത്തില്ല .. ഒരു ഭ്രാന്തെന്നല്ലാതെ വേറെന്തു പറയാന്‍ എന്ന് ചിന്തിച്ച് ഞാന്‍ തിരിച്ച് എന്റെ സീറ്റില്‍ വന്നിരുന്നു ... ചെറുതായിട്ട് മഴ ചാറുന്നുണ്ട് ഇപ്പൊ .. മഴത്തുള്ളികള്‍ ജനാലയിതട്ടി എന്റെ മുഖത് തെരിക്കുന്നുണ്ട്, അവരുടെ കോളേജ് ജിവിതം ഒരു തിരശീലക്ക് മുന്നിലൂടെ എന്ന പോലെ എന്റെ കണ്ണിനു മുന്നില്‍ കാണാമായിരുന്നു .. ദൂരെ ആരോ ഒരു മൂളിപ്പാട്ട് പാടുന്ന ഒരു സുഖം... അവരുടെ പ്രണയവും എന്റെ പ്രണയവും എനിക്ക് താരതമ്യ പെടുത്താന്‍ കഴിയില്ല പക്ഷെ എപ്പഴോ എന്റെ പഴയ കാമുകിയെ ഞാനും ഓര്‍ത്തു .... കടന്നു പോകുന്ന വിലക്കുമാരങ്ങല്‍ക്കറിയില്ല .. ഈ തീവണ്ടിയാത്രയില്‍ ഞാന്‍ പരിചയ പെട്ട ചന്ദ്രനും അദ്ധേഹത്തിന്റെ വരവുകാതിരിക്കുന്ന ആ തൊട്ടാവാടി മായയും ... ഇന്നും അദ്ധേഹത്തിന്റെ ഓരോ വാക്കുകളും എന്റെ കര്‍ണപുടങ്ങളില്‍ കേള്‍ക്കുന്നുണ്ട് .. നല്ല ഗാംഭീര്യമുള്ള ശബ്ദം ... ഇടക്ക് വാക്കുകള്‍ ഇടറുമായിരുന്നു... മായയെ കുറിച്ച പറയുമ്പോള്‍ .. കുറച്ചു സമയത്തിനുള്ളില്‍ ഒരായിരം ചോദ്യങ്ങള്‍ എന്നില്‍ ഉയര്‍ത്തി അദ്ദേഹം മറഞ്ഞു ആള്കൂട്ടങ്ങള്‍ക്കിടയില്‍ .. ഇന്നും എന്റെ വെകേഷന്‍ യാത്രകള്‍ക്കിടയില്‍ ഞാന്‍ ഹരിപ്പാട് എത്തുമ്പോള്‍ നോക്കാറുണ്ട് ആ സന്ജിതൂക്കിയ ജോബ്ബ കാരനെ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കരുതി ...

" എവിടെ നിന്നോ വന്നവര്‍ നാം
എങ്ങോട്ടോ പോയ്‌ മറയുന്നവര്‍ നാം
ജീവിതത്തിന്റെ ഈ തിരക്കുകളില്‍
വീണ്ടും ഞാന്‍ എഴുതുന്നു
അന്ന് നിങ്ങള്‍ പറഞ്ഞ കഥകള്‍
എല്ലാം ഇന്നും ഒരു ചലച്ചിത്രം പോലെ
ഇന്നും എന്‍ മുന്നില്‍ "